Pathanamthitta district secretary
-
News
ചിറ്റയം ഗോപകുമാർ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി
സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ചിറ്റയം ഗോപകുമാർ എംഎൽഎയെ തെരഞ്ഞെടുത്തു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അഞ്ച് മണിക്കൂറോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് ചിറ്റയത്തെ സെക്രട്ടറിയാക്കാൻ തീരുമാനിച്ചത്. വിഭാഗീയത രൂക്ഷമായ ജില്ലയിൽ സമവായമെന്ന നിലയിലാണ് ചിറ്റയം സെക്രട്ടറി സ്ഥാനത്തെത്തിയത്. നടപടി നേരിട്ട് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു ഒഴിവാക്കപ്പെട്ട എപി ജയൻ ജില്ലാ കമ്മിറ്റിയിൽ തിരിച്ചെത്തി. 45 അംഗങ്ങളുള്ള ജില്ലാ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. ഭാരിച്ച ഉത്തരവാദിത്വമാണ് പാർട്ടി എൽപ്പിച്ചിരിക്കുന്നത്. കൃത്യമായി കാര്യങ്ങൾ നിറവേറ്റും. ജില്ലയിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നും ചിറ്റയം പുതിയ സ്ഥാനത്തെക്കുറിച്ച് പ്രതികരിച്ചു. ജില്ലയിലെ ഒരു വിഭാഗത്തിന്റെ…
Read More »