passed away
-
News
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീര്‍ഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ അന്ത്യം സംഭവിച്ചതെന്ന് ബിഎന്‍പി നേതാക്കള്‍ അറിയിച്ചു. ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ്. അന്തരിച്ച ബംഗ്ലാദേശ് മുന്‍ പ്രസിഡന്റ് സിയാവുര്‍ റഹ്മാനാണ് ഭര്‍ത്താവ്. നവംബർ 23 മുതൽ ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഖാലിദ സിയ. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ഡിസംബർ 11 ന് മുൻ പ്രധാനമന്ത്രിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഖാലിദ…
Read More » -
News
വാഴൂര്‍ സോമന്‍ എംഎല്‍എ അന്തരിച്ചു
പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. തിരുവനന്തപുരത്ത് റവന്യൂ വകുപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിയിരുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പിടിപി നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കേന്ദ്രത്തില്‍ നടന്ന റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് എംഎല്‍എ കുഴഞ്ഞു വീണത്. ഹൃദയാഘാതമാണ് മരണകാരണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ ആശുപത്രിയിലെത്തിയിരുന്നു. അല്‍പസമയത്തിനുള്ളില്‍ പൊതുദര്‍ശനത്തിനായി എംഎന്‍ മന്ദിരത്തില്‍ എത്തിക്കും. അതിനുശേഷമായിരിക്കും ജന്മനാടായ വാഴൂരിലേക്ക് കൊണ്ടുപോകും. ഐഎന്‍ടിയുസിയുടെ സംസ്ഥാന വൈസ്…
Read More » -
News
വിപ്ലവ സൂര്യന് വിട: സംസ്ഥാനത്ത് നാളെ പൊതു അവധി
മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു.സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല. സംസ്ഥാനത്ത് മൂന്ന് ദിവസം ദുഃഖാചരണവും പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് വൈകീട്ട് തിരുവനന്തപുരത്തെ എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിനായി എത്തിക്കും. നാളെ രാവിലെ 9 മണിക്ക് ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഇന്ന് രാത്രി മൃതദേഹം അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ട് പോകും. ബുധനാഴ്ച വൈകീട്ട് വലിയ ചുടുകാടിൽ ആയിരിക്കും സംസ്കാര ചടങ്ങുകൾ എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ…
Read More » -
News
കേരളത്തിന്റെ വിപ്ലവ സൂര്യൻ വി എസ് അച്യുതാനന്ദന് വിട: നാളെ 9 രാവിലെ മണിക്ക് ദർബാർ ഹാളിൽ പൊതുദർശനം
കേരളത്തിന്റെ വിപ്ലവ സൂര്യൻ വി എസ് അച്യുതാനന്ദന് വിട. അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് വൈകീട്ട് തിരുവനന്തപുരത്തെ എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിനായി എത്തിക്കും. നാളെ രാവിലെ 9 മണിക്ക് ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഇന്ന് രാത്രി മൃതദേഹം അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ട് പോകും. ബുധനാഴ്ച വൈകീട്ട് വലിയ ചുടുകാടിൽ ആയിരിക്കും സംസ്കാര ചടങ്ങുകൾ എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ അറിയിച്ചു. തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ജൂണ്‍ 23നായിരുന്നു ഹൃദയാഘാതം മൂലം…
Read More » -
Cinema
നടനും ഫോട്ടോഗ്രാഫറുമായ രാധാകൃഷ്ണന്‍ ചക്യാട്ട് അന്തരിച്ചു
പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന്‍ ചക്യാട്ട് അന്തരിച്ചു. ഹൃദയാഘാതം കാരണമായിരുന്നു മരണമെന്നാണ് നടന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. ചാര്‍ളി എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. ചാര്‍ളിയിലെ ‘ഡേവിഡ്’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് രാധാകൃഷ്ണന്‍ ചക്യാട്ട് ശ്രദ്ധേയനാവുന്നത്. പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ കൂടിയായ അദ്ദേഹം രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകള്‍ക്കായി ഫോട്ടോഷൂട്ടുകള്‍ നടത്തിയിട്ടുമുണ്ട്. ക്യാമറ, ഫോട്ടോഗ്രാഫി വിഷയങ്ങളില്‍ നിരവധി ക്ലാസുകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. ക്യാമറ, ഫോട്ടോഗ്രാഫി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെക്കുന്ന ‘പിക്സല്‍ വില്ലേജ്’ എന്ന യുട്യൂബ് ചാനലിലൂടെയും മറ്റും…
Read More »