Paliyekkara

  • News

    പാലിയേക്കര ടോള്‍ മരവിപ്പിച്ച സംഭവം; ഹർജിയിൽ അന്തിമ തീരുമാനം ഇന്ന്

    പാലിയേക്കരയിലെ ടോള്‍ പിരിവ് പുനരാരംഭിക്കുന്നതിൽ ഹൈക്കോടതിയുടെ അന്തിമ തീരുമാനം ഇന്ന്.ടോൾ പിരിവ് മരവിപ്പിച്ച ഉത്തരവ് ഇന്നുവരെ ഹൈക്കോടതി നീട്ടിയിരുന്നു. ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടർന്നായിരുന്നു കോടതി ടോൾ പിരിവ് തടഞ്ഞത്. ഗതാഗത പ്രശ്‌നം ഭാഗികമായി പരിഹരിച്ചുവെന്ന് തൃശൂർ ജില്ലാ കളക്ടർ കോടതിക്ക് റിപ്പോര്‍ട്ട് നൽകി. പ്രശ്‌നങ്ങള്‍ ഉണ്ടായ 18 ഇടങ്ങള്‍ പരിശോധിച്ചുവെന്നും 13 ഇടങ്ങളിലെ പ്രതിസന്ധി പരിഹരിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ബാക്കി ഇടങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ കോടതി തീരുമാനം എടുക്കുക.

    Read More »
  • News

    പാലിയേക്കരയിലെ ടോള്‍ പിരിവ് വിലക്ക് തുടരും; കേസ് വീണ്ടും നാളെ ഹൈക്കോടതിയില്‍

    ദേശീയപാതയില്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച നടപടി ഹൈക്കോടതി നീട്ടി. സര്‍വീസ് റോഡിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയായി വരുന്നതിനാല്‍ ടോള്‍ പിരിവ് പുനഃസ്ഥാപിക്കാന്‍ അനുവദിക്കണമെന്ന് കാട്ടി നാഷണല്‍ ഹൈവേ അതോറിറ്റി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഹര്‍ജി ഹൈക്കോടതി നാളെയും പരിഗണിക്കും. ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഗണിച്ചായിരുന്നു കഴിഞ്ഞമാസം നാലാഴ്ചത്തേയ്ക്ക് ടോള്‍ പിരിവ് ഹൈക്കോടതി തടഞ്ഞത്. ഈ സമയപരിധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നാഷണല്‍ ഹൈവേ അതോറിറ്റി നല്‍കിയ റിപ്പോര്‍ട്ട് ഹൈക്കോടതി പരിഗണിച്ചത്. മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയില്‍ പ്രധാനമായി നാലു ബ്ലാക്ക്…

    Read More »
Back to top button