palakkad

  • News

    അട്ടപ്പാടി കീരിപ്പാറ വനമേഖലയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

    പാലക്കാട് അട്ടപ്പാടി കീരിപ്പാറ വനമേഖലയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. ഇന്ന് പുലർച്ചെ മുതൽ ആനയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായിരുന്നു. മറ്റ് കൊമ്പൻമാരോടൊപ്പം ഏറ്റുമുട്ടുന്നതിനിടയിലാണ് ആനയ്ക്ക് പരിക്കേറ്റത്. വെറ്റിനറി സർജന്മാർ എത്തി പരിശോധന നടത്തിയെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് മയക്ക് വെടിവെച്ച് പിടികൂടി ചികിത്സ നൽകാൻ സാധിച്ചിരുന്നില്ല. ദേഹമാസകലം പരിക്കേറ്റ ആന പുലർച്ചെ എഴുന്നേൽക്കാൻ കഴിയാതെ പൂർണമായും നിലത്ത് വീണു കിടക്കുന്ന അവസ്ഥയിലായിരുന്നു. ആനയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് കഴിഞ്ഞദിവസം വെറ്റിനറി സർജന്മാർ അറിയിച്ചിരുന്നു.

    Read More »
  • News

    കാട്ടാന ആക്രമണത്തില്‍ പ്രതിഷേധം; മുണ്ടൂര്‍ പഞ്ചായത്തില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍

    പാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മാതാവ് വിജി പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് മുണ്ടൂര്‍ പഞ്ചായത്തില്‍ ഇന്ന് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ബിജെപിയുടെ നേതൃത്വത്തില്‍ ഡിഎഫ്ഒ ഓഫീസ് മാര്‍ച്ചും നടത്തും. മുണ്ടൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനകള്‍. ഇതേ കാട്ടാനക്കൂട്ടത്തിന് മുന്നിലാണ് അലനും അമ്മ വിജിയും ഇന്നലെ പെട്ടത്. വൈകീട്ട് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു…

    Read More »
  • News

    ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസ്; പത്ത് പ്രതികൾക്ക് ജാമ്യം

    ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസിലെ പത്ത് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ​ഹൈക്കോടതി. എസ്ഡിപിഐ പ്രവര്‍ത്തകരായ പത്ത് പ്രതികൾക്കാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്. 2022 ഏപ്രിൽ 16നാണ് ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ കൊല്ലപ്പെടുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് തൊട്ടടുത്ത ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പിന്നീട് എൻഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു. ഗൂഢാലോചനയിൽ പങ്കാളിയായവർ ഉൾപ്പെടെ 71 പേരാണ് കേസിലെ പ്രതികൾ.

    Read More »
Back to top button