palakkad news
-
News
‘നടന്മാരുടെ വീട്ടിലെ ഇഡി റെയ്ഡ് ; സ്വര്‍ണപ്പാളി വിവാദം മുക്കാൻ; വിചിത്ര വാദവുമായി സുരേഷ് ഗോപി
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം മുക്കാനാണ് നടന്മാരായ ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രണ്ടു സിനിമാക്കാരെ വലിച്ചിഴയ്ക്കുന്നത് ഇതിനു വേണ്ടിയാണോയെന്ന് സംശയമുണ്ട്. കേന്ദ്രമന്ത്രിയായതിനാല്‍ കൂടുതലൊന്നും പറയുന്നില്ല. പ്രജാ വിവാദവും സ്വര്‍ണമോഷണ ചര്‍ച്ച മുക്കാനാണ്. എല്ലാം കുല്‍സിതമെന്നും പാലക്കാട് കല്ലേക്കുളങ്ങരയിലെ കലുങ്ക് സംവാദത്തില്‍ സുരേഷ് ഗോപി പറഞ്ഞു. സ്വര്‍ണത്തിന്റെ കേസ് മുക്കാന്‍ വേണ്ടിയാണോ സിനിമാരംഗത്തെ രണ്ടുപേരെ വീണ്ടും ത്രാസില്‍ കയറ്റി അളക്കാന്‍ കേരള ജനതയ്ക്ക് വിട്ടു കൊടുത്തിരിക്കുന്നത്. അതേക്കുറിച്ച് എന്‍ഐഎയും ഇഡി അന്വേഷിക്കുകയും, തീവ്ര അന്വേഷണവും നടക്കുകയാണ്. കേന്ദ്രമന്ത്രിസഭയില്‍…
Read More » -
News
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു. പാലക്കാട് മീനാക്ഷിപുരത്ത് ആദിവാസി ഉന്നതിയില്‍ താമസിക്കുന്ന പാര്‍ഥിപന്‍- സംഗീത ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഇന്നലെയാണ് സംഭവം. പാല്‍ നല്‍കുന്നതിനിടെ അനക്കം ഇല്ലെന്ന് കണ്ടപ്പോള്‍ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തുന്നതിനുമുമ്പ് കുഞ്ഞു മരിച്ചു. നാലുമാസം പ്രായമായ കുഞ്ഞിന്റെ തൂക്കം 2.200 കിലോഗ്രാം മാത്രമാണ്. കുഞ്ഞ് പോഷകാഹാരക്കുറവു നേരിടുന്നിരുന്നതായി കുടുംബം ആരോപണം ഉന്നയിക്കുന്നുണ്ട്. ഗര്‍ഭിണികള്‍ക്ക് പ്രതിമാസം നല്‍കുന്ന 2000 രൂപയുടെ സഹായം ലഭിച്ചിട്ടില്ലെന്ന് അമ്മ സംഗീത ആരോപിച്ചു. രണ്ട് വര്‍ഷം മുന്‍പ് ദമ്പതികളുടെ ആദ്യ…
Read More » -
News
മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍
മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിതാവിന്റെ ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചതായി പരാതി. പാലക്കാട് മേപ്പറമ്പ് കുറിച്ചാംകുളം സ്വദേശി റഫീഖിന്റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്. സംഭവത്തില്‍ സമീപവാസികളായ ആഷിഫ്, ഷെഫീഖ് എന്നിവരെ പാലക്കാട് നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പതിനഞ്ചുകാരിയായ മകളെ നിരന്തരം ശല്യം ചെയ്തത് ചോദ്യം ചെയ്തതിന്റെ പ്രതികാരമായാണ് ആക്രമണം എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തിന് പിന്നാലെയാണ് ഇന്നലെ രാത്രി റഫീക്കിന്റെ ഓട്ടോ അഗ്നിക്കിരയായത്. ഓട്ടോയ്ക്ക് തീ പിടിച്ച വിവരം അയല്‍ക്കാരാണ് ആദ്യം ശ്രദ്ധിച്ചത്. പിന്നീട് എല്ലാവരും ചേര്‍ന്നാണ് തീ അണയ്ക്കുകയായിരുന്നു.…
Read More » -
News
പാലക്കാട് ഒരാള്‍ക്ക് കൂടി നിപ; രോഗം ബാധിച്ചു മരിച്ചയാളുടെ മകനും വൈറസ് ബാധ
സംസ്ഥാനത്ത് വീണ്ടും നിപ രോഗ ബാധ. നിപ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ച വ്യക്തിയുടെ മകനാണ് രോഗ ബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് 32 കാരന് രോഗം ബാധ കണ്ടെത്തിയത്. നിപ ബാധിച്ച് മരിച്ച 58 കാരന് ഒപ്പം ആശുപത്രിയില്‍ സഹായിയായി മകനായിരുന്നു ഉണ്ടായിരുന്നത്. ജൂലെെ 12 ന് ആയിരുന്നു മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ ചങ്ങലേരി സ്വദേശിയായ 58 കാരന്‍ മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് രോഗ ബാധ സ്ഥിരീകരിച്ചത്. നിപ…
Read More » -
News
നിപ: സമ്പര്‍ക്കപ്പട്ടികയില്‍ 723 പേര്‍, വൈറസ് ബാധ സംശയിക്കുന്ന വ്യക്തിയുടെ റൂട്ട് മാപ്പ് തയ്യാറാക്കി
പാലക്കാട് ജില്ലയില്‍ വീണ്ടും നിപ രോഗ ബാധ സംശയം ബലപ്പെട്ടതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യവകുപ്പ്. കഴിഞ്ഞ ദിവസം പാലക്കാട് മരണമടഞ്ഞയാളുടെ മകന് പ്രാഥമിക പരിശോധനയില്‍ നിപ രോഗ ബാധയുണ്ടെന്ന സംശയം ബലപ്പെട്ടതോടെയാണ് നടപടികള്‍ ശക്തമാക്കുന്നത്. ഇയാളുടെ റൂട്ട് മാപ്പ് ഉള്‍പ്പെടെ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ ചങ്ങലേരി സ്വദേശിയായ 32 കാരണ് രോഗമുണ്ടെന്ന സംശയം ബലപ്പെട്ടത്. രോഗ…
Read More » -
News
നിപയില്‍ ആശ്വാസം; പാലക്കാട് സമ്പര്‍ക്കപ്പട്ടികയിലുള്ള ഒന്‍പതുപേരുടെ ഫലം നെഗറ്റീവ്
പാലക്കാട് നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ഒന്‍പതുപേരുടെ ഫലം നെഗറ്റീവ്. നാലുപേര്‍ ഐസൊലേഷനില്‍ തുടരുന്നതായും ജില്ലാ കലക്ടര്‍ അറിയിച്ചു. 208 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. ആരോഗ്യ പ്രവര്‍ത്തകര്‍ 2921 ഗൃഹസന്ദര്‍ശനം നടത്തിയതായും 171 പേര്‍ക്ക് മാനസികാരോഗ്യ വിഭാഗം കൗണ്‍സിലിങ് നല്‍കിയയതായും ജില്ലാ ഭരണകൂടം അറിയിച്ചു. തച്ചനാട്ടുകര (7), കരിമ്പുഴ (3) പഞ്ചായത്തുകളില്‍ പിക്കറ്റ് പോയിന്റുകള്‍ സ്ഥാപിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാറ്റമില്ല. ധതച്ചനാട്ടുകര പഞ്ചായത്ത് – വാര്‍ഡ് 7 (കുണ്ടൂര്‍ക്കുന്ന്), വാര്‍ഡ് – 8 (പാലോട്), വാര്‍ഡ് – 9 (പാറമ്മല്‍), വാര്‍ഡ് 11…
Read More »