palakkad
-
News
ചികിത്സാ പിഴവ് മൂലം വലതു കൈ മുറിച്ച് മാറ്റേണ്ടി വന്ന വിനോദിനിക്ക് ഇന്ന് കൃത്രിമ കൈ വെച്ചുനൽകും
ചികിത്സാ പിഴവ് മൂലം വലതു കൈ മുറിച്ച് മാറ്റേണ്ടി വന്ന പാലക്കാട് പല്ലശ്ശന സ്വദേശിയായ 9 വയസുകാരി വിനോദിനിക്ക് ഇന്ന് കൃത്രിമ കൈവച്ചു നൽകും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 11 മണിക്കാണ് കൃത്രിമ കൈ വയ്ക്കുക. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സഹായവുമായി എത്തിയത്. കൃത്രിമ കൈ വെക്കാനുള്ള സാമ്പത്തിക സഹായവും വി.ഡി. സതീശൻ വാഗ്ദാനം ചെയ്തിരുന്നു. വിഡി സതീശൻ ഇന്ന് ആശുപത്രിയിലും എത്തും. കൃത്രിമകൈ ലഭിക്കാത്തതിനാൽ പുതുവർഷത്തിലും സ്കൂളിൽ പോകാനാകാതെ വീട്ടില്‍ കഴിയുകയായിരുന്നു വിനോദിനി. കൃത്രിമകൈ വെക്കാൻ പണമില്ലാതെ വിഷമത്തിലായിരുന്നു കുട്ടിയുടെ…
Read More » -
Kerala
വാളയാർ ആൾകൂട്ടക്കൊല; 8 പ്രതികൾക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചു
പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് അതിഥിതൊഴിലാളി രാം നാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട കേസിൽ 8 പ്രതികൾക്കും ജാമ്യം. മണ്ണാർക്കാട് എസ്‌സി-എസ്‌ടി സ്പെഷ്യൽ കോടതിയാണ് ആറോളം ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിൽ ആകെ 9 പേരാണ് അറസ്റ്റിലായിരുന്നത്. 20 പ്രതികളുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് എസ്ഐടി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഇനിയും പ്രതികളെ പിടികൂടാനിരിക്കെയാണ് ആദ്യം പിടിയിലായ 8 പേർക്കും ജാമ്യം അനുവദിച്ചത്. തമിഴ്‌നാട്ടിലേക്ക് ഉൾപ്പെടെ കടന്നുകളഞ്ഞ മറ്റു പ്രതികളെ പിടികൂടാൻ ലുക്ക്ഔട്ട് നോട്ടീസ് ഉൾപ്പെടെ പുറപ്പെടുവിച്ച് കേസ് അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഡിസംബർ 17ന് വൈകിട്ടാണ്…
Read More » -
News
നെൻമാറ പോത്തുണ്ടി ഇരട്ടക്കൊലപാതകം: കുടുംബത്തിന് 3 ലക്ഷം രൂപ ധനസഹായം അനുവദിച്ചു
പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകത്തിലെ ഇരയായ സുധാകരന്റെ കുടുംബത്തിന് 3 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. പ്രഖ്യാപനം ഉണ്ടായെങ്കിലും പണം ലഭിച്ചില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് നടപടി. ഇക്കഴിഞ്ഞ ജനുവരി 26 ന് ഇരട്ടക്കൊലപാതകം നടന്നിട്ട് ഒരു വർഷം പൂർത്തിയായി. ആദ്യ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് പ്രതി ചെന്താമര. സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ അടുത്തമാസം ആരംഭിക്കും. അച്ഛന്റെയും മുത്തശ്ശിയുടേയും കൊലപാതകത്തിൽ പ്രതിക്ക് നല്ല ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സുധാകരന്റെ മക്കളായ അതുല്യയും അഖിലയും പറഞ്ഞു.
Read More » -
News
പാലക്കാട് ഒറ്റപ്പാലത്ത് ദമ്പതികൾ വെട്ടേറ്റ് മരിച്ചു ; 4 വയസുളള കൊച്ചുമകന് ഗുരുതരപരിക്ക്, യുവാവ് കസ്റ്റഡിയിൽ
പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ(63),ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. അർധരാത്രി 12ഓടെയാണ് ദാരുണമായ സംഭവം. വളർത്തു മകളുടെ നാലുവയസായ മകനെ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. സംഭവത്തിൽ ബന്ധുവായ യുവാവിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. സുൽഫിയത്ത് എന്ന യുവതി നാല് വയസുകാരനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്. നാട്ടുകാർ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മരണപ്പെട്ടവരുടെ കുടുംബാംഗമായ യുവാവിനെ കൈ ഞരമ്പ് മുറിച്ച നിലയിൽ സംഭവ സ്‌ഥലത്ത് കണ്ടെത്തിയിരുന്നു. എങ്കിലും പോലീസിന് പിടികൂടാൻ കഴിഞ്ഞില്ല. സമീപത്തെ പള്ളി…
Read More » -
News
ചിറ്റൂരിലെ ആറുവയസ്സുകാരന്‍റെ മരണം നടുക്കമുണ്ടാക്കി ; അന്വേഷണം നടത്താൻ കളക്ടർക്ക് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി
ചിറ്റൂരിലെ ആറുവയസ്സുകാരന്‍റെ മരണം നടുക്കമുണ്ടാക്കിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തുമെന്ന് ശിവന്‍കുട്ടി പറഞ്ഞു. വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി ഫേസ്ബുക്കില്‍ അറിയിച്ചു. ആറ് വയസ്സുകാരന്‍ സുഹാന്‍ വിട പറഞ്ഞു എന്ന വാര്‍ത്ത അത്യന്തം വേദനിപ്പിക്കുന്നതാണെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ‘യുകെജി വിദ്യാര്‍ത്ഥിയായ ആ കുരുന്നിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി എന്നറിഞ്ഞപ്പോള്‍ വലിയ നടുക്കമാണുണ്ടായത്. ഒരു നാടിനെ മുഴുവന്‍ സങ്കടത്തിലാക്കിയ ഈ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു. മകനെ നഷ്ടപ്പെട്ട മാതാപിതാക്കളെ…
Read More » -
News
വേദനയായി സുഹാന്‍; കാണാതായ ആറ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി
പാലക്കാട് ചിറ്റൂരിൽ നിന്നും ഇന്നലെ കാണാതായ സുഹാൻ എന്ന ആറ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി. 21 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ വീട്ടില്‍ നിന്ന് 100 മീറ്റര്‍ ദൂരെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം പൊങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്പാട്ടുപാളയം എരുമൻകോട് മുഹമ്മദ് അനസ്– തൗഹിത ദമ്പതികളുടെ ഇളയമകൻ സുഹാനെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ് കാണാതായത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാൻ സഹോദരനുമായി പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കൾ പറയുന്നു.…
Read More » -
News
കരോൾ സംഘത്തിനെതിരായ ആക്രമണം; ജില്ലയിൽ ഇന്ന് ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും
പാലക്കാട് കരോൾ സംഘത്തിനെതിരായ ആക്രമണത്തിൽ വിമര്‍ശിച്ച് ഡിവൈഎഫ്ഐയും കോണ്‍ഗ്രസും. പാലക്കാട് ജില്ലയിൽ 2500 യൂണിറ്റിലും ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും. ആർഎസ്എസിന് തടയാൻ ചങ്കൂറ്റമുണ്ടെങ്കിൽ അതിനെ ആ രീതിയിൽ കൈകാര്യം ചെയ്യുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു. കരോൾ സംഘത്തിന് നേരെ ഉണ്ടായ ആക്രമണം മതസൗഹാർദ്ദം തകർക്കാനുള്ള ആർഎസ്എസ്- ബിജെപി നീക്കമെന്ന് കോൺഗ്രസും വിമർശിച്ചു. തെരഞ്ഞെടുപ്പിൽ ക്രിസ്തീയ സമൂഹത്തിൽ നിന്ന് ബിജെപി ആഗ്രഹിച്ച പിന്തുണ ലഭിക്കാത്തതിന്റെ പ്രതികാരമാണ് ആക്രമണമെന്ന് ആരോപിച്ച കോൺഗ്രസ്‍, അക്രമത്തിന് പിന്നിലുള്ള ആർഎസ്എസ്-ബിജെപി പ്രവർത്തകരെ ബിജെപി നേതൃത്വം പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. കരോൾ സംഘത്തിനെതിരായ ആക്രമണത്തിൽ…
Read More » -
News
വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്കും പങ്കെന്ന് നിഗമനം, ആക്രമിച്ചത് 15 ഓളം പേർ
വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ സ്ത്രീകള്‍ക്കും പങ്കുണ്ടെന്ന നിഗമനത്തില്‍ പൊലീസ്. രണ്ട് മണിക്കൂര്‍ നീണ്ട ആക്രമണത്തില്‍ അതിഥി തൊഴിലാളിയെ മര്‍ദിക്കാന്‍ സ്ത്രീകളുമുണ്ടായിരുന്നതായാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണ ചുമതലയേറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. അതേസമയം ആക്രമണത്തില്‍ 15 പേര്‍ പങ്കാളികളെന്നാണ് പൊലീസ് കണ്ടെത്തല്‍. പ്രതികള്‍ നാടുവിട്ടെന്നും സൂചന. കേസില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. നിലവില്‍ കേസ് അന്വേഷിക്കുന്നത് വാളയാര്‍ പൊലീസാണെങ്കിലും ഉത്തരവ് ഇറങ്ങുന്ന മുറയ്ക്ക് ക്രൈംബ്രാഞ്ച് പൂര്‍ണ തോതില്‍ അന്വേഷണം ഏറ്റെടുക്കും. ഇതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് പ്രാഥമിക…
Read More » -
News
പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്
പാലക്കാട് കല്ലേക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥിയെയും സംഘത്തെയും ലക്ഷ്യമിട്ട് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്. ഒരാളുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. ഡിസിസി സെക്രട്ടറി നന്ദാബാലന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് ഒരു സംഘം ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിന് പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബോര്‍ഡ് വെക്കുന്നതുമായി നേരത്തെ തന്നെ പ്രദേശത്ത് തര്‍ക്കമുണ്ടായിരുന്നു. ഇതാണ് അക്രമത്തില്‍ കലാശിച്ചത്. ഇന്നലെ രാത്രി സംഘര്‍ഷമുണ്ടായപ്പോള്‍ കോൺഗ്രസ് സംഘം ഡിസിസി സെക്രട്ടറി നന്ദാബാലന്റെ വീട്ടിലേക്ക് ഓടി കയറി. പിന്നാലെ…
Read More » -
News
പാലക്കാട് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് വയലിലേക്ക് മറിഞ്ഞു; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം
പാലക്കാട് നിയന്ത്രണം വിട്ട കാര്‍ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കള്‍ മരിച്ചു. പാലക്കാട് കാടാംകോട് കനാല്‍ പാലത്തിന് സമീപം രാത്രി 11 മണിയോടെയാണ് അപകടം. പാലക്കാട് നൂറടി റോഡ് രഞ്ജിത്തിന്റെ മകൻ റോഹൻ (24), നൂറണി സ്വദേശി സന്തോഷിന്റെ മകൻ റോഹൻ സന്തോഷ് (22), യാക്കര സ്വദേശി ശാന്തകുമാറിന്റെ മകൻ സനൂഷ് (19) എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ആദിത്യന്‍(23), കാറിലുണ്ടായിരുന്ന ഋഷി (24), ജിതിന്‍ (21) എന്നിവക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തുക്കളായ ആറു പേരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ ചിറ്റൂരില്‍…
Read More »