pahalgam-terror-attack
-
News
രാഹുൽ ഗാന്ധി കശ്മീരിലേക്ക്; പഹൽഗാം ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിക്കും
ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ കശ്മീർ സന്ദർശിക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ പരിക്കേറ്റവരെ രാഹുൽഗാന്ധി സന്ദർശിക്കും. അനന്ത്നാഗിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളവരെയാണ് രാഹുൽഗാന്ധി സന്ദർശിക്കുന്നത്. നാളെ രാവിലെ 11 മണിയോട് കൂടി രാഹുൽഗാന്ധി മെഡിക്കൽ കോളേജിൽ എത്തും. അതേസമയം പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നാളെ രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും. നാളെ കോണ്‍ഗ്രസ് നടത്താൻ നിശ്ചയിച്ചിരുന്ന ഭരണഘടന സംരക്ഷണ റാലി ഏപ്രിൽ 27-ലേക്ക് മാറ്റിയിട്ടുണ്ട്. ഏപ്രിൽ 22നാണ് പഹല്‍ഗാമില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം അരങ്ങേറിയത്. പ്രദേശത്തുണ്ടായിരുന്ന…
Read More » -
News
പഹൽഗാം ഭീകരാക്രമണം; കോൺഗ്രസിന്റെ ഭരണഘടന സംരക്ഷണ റാലി മാറ്റിവച്ചു
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിന്റെ ഭരണഘടന സംരക്ഷണ റാലി മാറ്റിവച്ചു. നാളെ ആരംഭിക്കാനിരുന്ന റാലിയാണ് മാറ്റിവെച്ചത്. 27 മുതൽ പിസിസികളുടെ നേതൃത്വത്തിൽ റാലി ആരംഭിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. രാഹുൽ ഗാന്ധി ജമ്മു കശ്മീരിൽ എത്തും. നാളെയാണ് സന്ദർശനം. അനന്ത്നാഗിൽ പരിക്കേറ്റ വരെ രാഹുൽ ഗാന്ധി സന്ദർശിക്കും. നാളെ രാവിലെ 11 മണിയോടെ രാഹുൽ അനന്ത്നാഗിലെത്തും. മെയ് മൂന്നു മുതൽ 10 വരെ ജില്ലാതലങ്ങളിൽ ഭരണഘടന സംരക്ഷണ റാലി നടത്തും. മെയ് 11 മുതൽ 17 വരെ ഓരോ നിയമസഭാ മണ്ഡലങ്ങളിലും റാലി നടത്തും. മെയ്…
Read More » -
News
പഹൽഗാം ഭീകരാക്രമണം: ‘കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം’; ആക്രമണത്തെ ശക്തമായി അപലപിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ
ജമ്മു കശ്മീരിൽ 28 വിനോദസഞ്ചാരികളെ ഭീകരർ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെ ശക്തമായി അപലപിക്കുന്നതായി സിപിഐഎം പൊളിറ്റ് ബ്യൂറോ. ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികളുടെ കുടുംബങ്ങൾക്ക് സിപിഐഎം അഗാധമായ അനുശോചനം അറിയിക്കുന്നതായും പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവർക്കും പൊളിറ്റ് ബ്യൂറോ പിന്തുണ അറിയിച്ചു. ഈ ഭീകരമായ കുറ്റകൃത്യം ചെയ്തവരെ പിടികൂടി ശിക്ഷിക്കണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. പോലീസും സുരക്ഷാ സേനയും കേന്ദ്ര സർക്കാരിന്‍റെ കീഴിലാണ്. ഈ ക്രൂരമായ ആക്രമണത്തിന് ഉത്തരവാദികളായ സേനയെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ കേന്ദ്ര സർക്കാർ ഒരു വിട്ടുവീഴ്ചയും ചെയ്യരുത്. കുറ്റകൃത്യം…
Read More » -
News
പഹല്‍ഗാം ഭീകരാക്രമണം: പിന്നില്‍ ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള കസൂരിയെന്ന് സൂചന; ആക്രമിച്ചത് ഏഴംഗ സംഘമെന്നും വിവരം
പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള കസൂരിയെന്ന് സൂചന. ആക്രമണത്തിന് മുമ്പ് ഹോട്ടലുകളില്‍ നിരീക്ഷണം നടത്തിയെന്ന് വിവരം. ആക്രമണത്തിന് പിന്നില്‍ ഏഴംഗ സംഘമെന്നാണ് റിപ്പോര്‍ട്ട്. ഭീകരര്‍ എത്തിയത് 2 സംഘങ്ങളായി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പഹല്‍ഗാമില്‍ എത്തി. ഭീകരര്‍ക്കായി മൂന്ന് മേഖലകള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരുന്നു. അതേസമയം, എന്‍ഐഎ സംഘം ശ്രീനഗറില്‍ എത്തി. ഇവര്‍ ഉടന്‍ തന്നെ പഹല്‍ഗാമിലെത്തും. ഭീകരാക്രമണം ഉണ്ടായ മേഖലയില്‍ നിന്ന് നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. ഈ ബൈക്ക് കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.…
Read More »