Padmini Thomas
-
News
ബിജെപിയില്‍ നിന്ന് അവഗണന; പത്മിനി തോമസ് തിരികെ കോണ്‍ഗ്രസിലേക്ക്
ഏഷ്യന്‍ ഗെയിംസ് മെഡല്‍ജേത്രിയും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പത്മിനി തോമസ് ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നു. വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച പത്മിനി തോമസ് 2024 മാര്‍ച്ചിലാണ് ബിജെപിയില്‍ ചേര്‍ന്നത്. സ്ഥാനമാനങ്ങള്‍ ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്താനുള്ള പത്മിനി തോമസിന്റെ തീരുമാനം. ഇന്നലെ പത്മജ വേണുഗോപാല്‍ ബിജെപി ബന്ധം അവസാനിപ്പിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുമെന്ന് ബിജെപി വാഗ്ദാനം നല്‍കിയിരുന്നെങ്കിലും അത് തന്നില്ലെന്ന് പത്മിനി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ഏന്തെങ്കിലും പ്രതീക്ഷിച്ചായിരുന്നില്ല ബിജെപിയിലേക്ക് പോയത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വിജയസാധ്യത ഇല്ലാഞ്ഞിട്ടുപോലും…
Read More »