p v anvar

  • News

    ടെലിഫോണ്‍ ചോര്‍ത്തല്‍: പി വി അന്‍വറിനെതിരെ കേസ്, നടപടി ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന്

    ടെലിഫോണ്‍ ചോര്‍ത്തലില്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കേസെടുത്ത് പൊലീസ്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് മലപ്പുറം പൊലീസ് അന്‍വറിനെ പ്രതിയാക്കി കേസെടുത്തത്. പരാതിക്കാരനായ കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രന്‍ മലപ്പുറം പൊലീസ് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, ടെലികമ്യൂണിക്കേഷന്‍ ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തത്. മലപ്പുറം ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞ സെപ്തംബര്‍ 1ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താന്‍ പൊലീസ് ഉദ്യോഗസ്ഥരുടെ അടക്കം പലരുടെയും ഫോണ്‍ കോളുകള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് പി വി അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അന്‍വറിന്റെ നിയമവിരുദ്ധ…

    Read More »
  • News

    തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കി; ഇനി എന്‍ കെ സുധീര്‍ ബിജെപിയില്‍

    മുന്‍ എഐസിസി അംഗവും ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ഡിഎംകെ സ്ഥാനാര്‍ത്ഥിയുമായിരുന്ന എന്‍ കെ സുധീര്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തൂഷാര്‍ വെള്ളാപ്പള്ളി എന്നിവരുടെ സാന്നിധ്യത്തിലാണ് എന്‍ കെ സുധീര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍ കെ സുധീറിനെ കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. മൂന്ന് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍…

    Read More »
  • News

    എൻ കെ സുധീറിനെ തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കി

    തൃണമൂൽ കോൺഗ്രസ് തൃശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ കെ സുധീറിനെ തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ അറിയിച്ചു. സുധീർ ചേലക്കര ഉപതെരഞ്ഞെടുപ്പിൽ അന്‍വറിന്‍റെ ഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് തൃശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ.കെ സുധീറിനെ കടുത്ത പാർട്ടി വിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ മൂന്ന് വർഷ കാലയളവിലേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കിയതായി അറിയിക്കുന്നുവെന്ന് പി വി അൻവർ ഫേസ്ബുക്കില്‍ കുറിച്ചു.ചേലക്കരയിൽ…

    Read More »
  • News

    നിലമ്പൂരിൽ പരസ്യപ്രചരണത്തിന് കൊട്ടിക്കലാശം, ഇനി നിശബ്ദ പ്രചരണം

    മഴയിലും ചോരാത്ത ആവേശത്തോടെ നിലമ്പൂ‌രിൽ കൊട്ടിക്കലാശം കൊടിയിറങ്ങി. മൂന്നാഴ്ച നീണ്ട പ്രചാരണത്തിനാണ് നിലമ്പൂർ അങ്ങാടിയിൽ സമാപനമായത്. റോഡ് ഷോയോടെയാണ് മൂന്ന് സ്ഥാനാർത്ഥികളും നഗരത്തിലേക്ക് എത്തിയത്. പി വി അൻവർ കലാശക്കൊട്ട് ഒഴിവാക്കി പരസ്യപ്രചാരണത്തിന്റെ അവസാനമണിക്കൂറിൽ വോട്ടർമാരെ നേരിട്ടു കണ്ടു. വൈകിട്ട് മൂന്ന് മണിയോടെ പ്രവർത്തകർ താളവും മേളവുമായി പ്രചാരണം കൊഴുപ്പിക്കാനെത്തി. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് പിന്തുണയുമായി ഡിസിസി പ്രസിഡന്റ് വി എസ് ജോയി, ഷാഫി പറമ്പിൽ എം. പി, യുഡിഎഫ് എംഎൽഎമാർ എന്നിവർ അണിചേർന്നു. എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജിനൊപ്പം മന്ത്രി മുഹമ്മദ്…

    Read More »
  • News

    പി.വി.അൻവറിന് വേണ്ടി യൂസഫ് പത്താൻ ഇന്ന് നിലമ്പൂരിൽ പ്രചാരണത്തിന് എത്തും

    പരസ്യപ്രചരണം അവസാനിക്കാൻ രണ്ട് നാൾ ബാക്കി നിൽക്കെ നിലമ്പൂരിൽ താരപ്രചാരകരെ ഇറക്കി മുന്നണികൾ. സ്വതന്ത്ര സ്ഥാനാർഥി പി.വി.അൻവറിന് വേണ്ടി ക്രിക്കറ്റ് താരവും തൃണമൂല്‍ എം പിയുമായ യൂസഫ് പത്താൻ ഇന്ന് നിലമ്പൂരിൽ പ്രചാരണത്തിനെത്തും. വൈകിട്ട് മൂന്ന് മണിക്ക് വടപുറം മുതൽ നിലമ്പൂർ ടൗൺ വരെ പിവി അൻവറിനൊപ്പം യൂസഫ് പത്താൻ റോഡ് ഷോയിൽ പങ്കെടുക്കും. രാത്രി ഏഴ് മണിക്ക് വഴിക്കടവിലെ പൊതുയോഗത്തിലും യൂസഫ് പത്താൻ സംസാരിക്കും. യുഡിഎഫിന് വേണ്ടി പ്രിയങ്കാ ഗാന്ധി ഇന്ന് നിലമ്പൂരിൽ പ്രചാരണത്തിനെത്തും. വൈകിട്ട് മൂന്നിന് മൂത്തേടത്തും നാല് മണിക്ക് നിലമ്പൂരിലും…

    Read More »
  • News

    ആത്മവിശ്വാസത്തിൽ സിപിഐഎം; സ്വരാജിന് വിജയസാധ്യതയെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ വിലയിരുത്തൽ

    നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജിന് വിജയ സാധ്യതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ വിലയിരുത്തൽ. വലിയ ഭൂരിപക്ഷത്തിലല്ലെങ്കിലും നിലമ്പൂരിൽ എൽഡിഎഫ് വിജയിക്കുമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്. പ്രചാരണ രംഗത്തും ഇടതുമുന്നണി മുന്നിലാണ്. അൻവർ പിടിക്കുന്ന വോട്ടുകൾ നിർണായകമാണെന്നാണ് സിപിഐഎം സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്. പി വി അൻവർ പിടിക്കുക യുഡിഎഫ് വോട്ടുകളായിരിക്കുമെന്നും സിപിഐഎം കണക്ക് കൂട്ടുന്നു. അൻവറിന്റെ പ്രവർത്തനം മന്ദഗതിയിലെന്നും സിപിഐഎം സെക്രട്ടറിയേറ്റിൻ്റെ വിലയിരുത്തൽ. ഇന്ന് രാവിലെ പത്ത് മണിക്ക് നിലമ്പൂരിലായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കളെല്ലാം…

    Read More »
  • News

    പി വി അന്‍വറിന് ‘കത്രിക’ ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

    നിലമ്പൂരില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി വി അന്‍വറിന് ‘കത്രിക’ ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഓട്ടോറിക്ഷ, കത്രിക, കപ്പ് ആന്‍ഡ് സോസര്‍ ചിഹ്നങ്ങളില്‍ ഏതെങ്കിലും ഒന്ന് ആവശ്യപ്പെട്ടായിരുന്നു അന്‍വര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഇതില്‍ രണ്ടാമത്തെ ചിഹ്നമായ കത്രിക അനുവദിക്കുകയായിരുന്നു. കഴിഞ്ഞ തവണ നിലമ്പൂരില്‍ ഓട്ടോറിക്ഷ ചിഹ്നത്തിലായിരുന്നു പി വി അന്‍വര്‍ മത്സരിച്ചത്. 10 പേരാണ് നിലവില്‍ മത്സരരംഗത്തുള്ളത്. ആകെ 14 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ഇതില്‍ പി വി അന്‍വറിന്റെ അപരന്‍ അടക്കം നാലുപേര്‍ പത്രിക പിന്‍വലിക്കുകയായിരുന്നു.കത്രിക ചിഹ്നം ലഭിച്ചതില്‍ സന്തോഷമെന്ന്…

    Read More »
  • News

    വി എസ് അച്യുതാനന്ദനെ വഞ്ചിച്ചതിൻ്റെ ഫലമാണ് പിണറായി വിജയൻ്റെ മുഖ്യമന്ത്രി സ്ഥാനം: പി വി അൻവർ

    വഞ്ചകനെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ. കുറെ ദിവസങ്ങളായി ഇടതുപക്ഷം വഞ്ചകനായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച അൻവർ കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനും കേരളാ മുഖ്യമന്ത്രിയാണെന്നും കുറ്റപ്പെടുത്തി. വി എസ് അച്യുതാനന്ദനെ വഞ്ചിച്ചതിന്റെ ഫലമാണ് പിണറായിയുടെ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനമെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തെയും അൻവർ വിമർശിച്ചു. മലപ്പുറം ജില്ലയിൽ കുഴൽപ്പണം ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോ​ഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ നിലപാട് അൻവർ‌ എടുത്ത്…

    Read More »
  • News

    ‘തൃണമൂല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല’; നിലമ്പൂരില്‍ പുതിയ മുന്നണിയുമായി പി വി അന്‍വര്‍

    നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പുതിയ മുന്നണിയുമായി പി വി അന്‍വര്‍ . ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടെ കീഴിലാകും നിലമ്പൂരില്‍ മത്സരിക്കുകയെന്ന് പി വി അന്‍വര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് തനിക്കു മുന്നില്‍ യുഡിഎഫിന്റെ വാതിലുകള്‍ അടച്ചതോടെ നിരവധി സംഘടനകളാണ് പിന്തുണ അറിയിച്ച് ബന്ധപ്പെട്ടത്. അവരുടെയെല്ലാം താല്‍പ്പര്യപ്രകാരമാണ് മുന്നണി രൂപീകരണമെന്ന് പി വി അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ ഞങ്ങള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടെ നേതൃത്വത്തിലാകും. തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതിന്റെയൊരു സാങ്കേതിക പ്രശ്‌നമുണ്ട്. അതിനാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ചിഹ്നത്തിനൊപ്പം…

    Read More »
  • News

    അര്‍ധരാത്രിയില്‍ പി വി അന്‍വറിനെ വീട്ടിലെത്തി സന്ദര്‍ശിച്ചു: രാഹുലിനെ തള്ളി വി ഡി സതീശന്‍

    അര്‍ധരാത്രിയില്‍ പി വി അന്‍വറിനെ വീട്ടിലെത്തി സന്ദര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പരസ്യമായി തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ നേതൃത്വത്തിന്റെ അറിവോടെയല്ല രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറിനെ പോയി കണ്ടതെന്ന് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. അനുനയത്തിന് ജൂനിയര്‍ എംഎല്‍എയെ ആരെങ്കിലും ചുമതലപ്പെടുത്തുമോയെന്ന് ചോദിച്ച വി ഡി സതീശന്‍ രാഹുലിന്റെ പ്രവൃത്തി തെറ്റാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ‘യുഡിഎഫ്, കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയല്ല രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറിനെ കണ്ടത്. ഇനി ഒരു ചര്‍ച്ചയും അന്‍വറുമായി…

    Read More »
Back to top button