p k sasi
-
News
കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പി.കെ. ശശി രാജിവെച്ചു
കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെടിഡിസി) ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പി.കെ. ശശി രാജിവെച്ചു. സിപിഐഎമ്മുമായുള്ള അഭിപ്രായഭിന്നതകള്‍ തുടരുന്നതിനിടെയാണ് രാജി. കാലാവധി അവസാനിക്കാന്‍ രണ്ട് മാസം മാത്രമുണ്ടായിരിക്കെയാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. രാജിക്കത്ത് കെടിഡിസിയുടെ മാനേജിങ് ഡയറക്ടര്‍ക്ക് പി.കെ. ശശി കൈമാറിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുള്ള നീക്കമായാണ് രാജിയെന്ന സൂചനയും പുറത്തുവരുന്നു. കെടിഡിസി ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്ന കാലയളവില്‍ വിവിധ ഭരണപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുമായി ശശിക്ക് ഭിന്നതകള്‍ ഉണ്ടായിരുന്നുവെന്നതാണ് വിവരം. പുതിയ ചെയര്‍മാനെ ഉടന്‍ നിയമിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിക്കുമെന്ന്…
Read More » -
News
പി കെ ശശിയെ പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിലക്കി സിപിഐഎം
പി കെ ശശിയെ പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിലക്കി സിപിഐഎം സംസ്ഥാന നേതൃത്വം.ഇനി മാധ്യമങ്ങളോടുള്ള പ്രതികരണം വേണ്ടെന്നാണ് നിർദേശം. പി കെ ശശിയോട് ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. പി. കെ ശശിയെ ചൊല്ലിയുള്ള തർക്കം മണ്ണാർക്കാട്ടിൽ രൂക്ഷമായി തുടരുകയാണ്. ഇന്നലെ കൊലവിളി മുദ്രാവാക്യവും ഭീഷണി പ്രസംഗവുമായി പ്രവർത്തകർ പ്രതിഷേധത്തിന് ഇറങ്ങിയത് വലിയ ചർച്ചയാവുന്നുണ്ട്. എസ്എഫ്ഐ മുൻസ്ഥാന സെക്രട്ടറി പിഎം ആർഷോ നടത്തിയ പ്രസംഗം അതിര് കടന്നെന്നാണ് വിലയിരുത്തൽ. സിപിഐഎം പ്രതിഷേധത്തിലും പ്രതികരണങ്ങളിലും അമർഷമുണ്ടെങ്കിലും പരസ്യപ്രതികരണത്തിലേക്കില്ലെന്ന് പി.കെ ശശി തീരുമാനിച്ചിട്ടുണ്ട്. നേതൃത്വം പറയട്ടെ എന്നാണ്…
Read More »