oil companies
-
News
രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു
രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോയുള്ള വാണിജ്യ സിലിണ്ടറിന്റെ വില 183 രൂപയുടെ കുറവാണ് വരുത്തിയത്. ഇതോടെ വാണിജ്യ സിലിണ്ടര്‍ വില 3113 ല്‍ നിന്നും 2930 ലേക്കെത്തി. ഹോട്ടലുകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും വിലക്കുറവ് ആശ്വാസകരമാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷസ്ഥിതി ലഘൂകരിക്കപ്പെട്ടതോടെയാണ് വില കുറഞ്ഞത്. വാണിജ്യ സിലിണ്ടറുകള്‍ക്കുള്ള നിയന്ത്രണം കഴിഞ്ഞദിവസം എടുത്തു കളഞ്ഞിരുന്നു. എന്നാല്‍ യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് വിലക്കുറവ് എത്തിയിട്ടില്ല. അതേസമയം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.
Read More » -
News
വാണിജ്യ പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു
വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില എണ്ണ കമ്പനികൾ വർധിപ്പിച്ചു. സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. 1776 രൂപയാണ് വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ വില. വീട്ടാവശ്യത്തിനുള്ള പാചക വാതക വിലയിൽ മാറ്റമില്ല. വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ എണ്ണ കമ്പനികൾ എല്ലാ മാസവും ഒന്നാം തീയതി മാറ്റം വരുത്താറുണ്ട്.
Read More »