obituary

  • News

    മുന്‍ ഡിജിപി ഡോ.പി.ജെ അലക്‌സാണ്ടര്‍ അന്തരിച്ചു

    മുന്‍ ഡിജിപി ഡോ.പി.ജെ അലക്‌സാണ്ടര്‍ അന്തരിച്ചു. 89 വയസായിരുന്നു. 1960 ബാച്ചിലെ ഉദ്യോഗസ്ഥന്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പൊലീസ് പരിഷ്‌കരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഉദ്യോഗസ്ഥന്‍നാണ് വിടവാങ്ങുന്നത്. സംസ്‌കാരം പിന്നീട് നടക്കും. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കെ കരുണാകരന്റെ കാലത്ത് സംസ്ഥാനത്തെ പല ജില്ലകളിലും പൊലീസ് മേധാവിയായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. വിരമിച്ച ശേഷം പൊലീസ് പരിഷ്‌കരണങ്ങളെ സംബന്ധിച്ച് എഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

    Read More »
  • News

    രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയര്‍ കമ്മഡോര്‍ എം കെ ചന്ദ്രശേഖര്‍ അന്തരിച്ചു

    ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയര്‍ കമ്മഡോര്‍ മാങ്ങാട്ടില്‍ കാരക്കാട് ചന്ദ്രശേഖര്‍ (92) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1954ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ജോലിയില്‍ പ്രവേശിച്ച എം കെ ചന്ദ്രശേഖര്‍ എയര്‍ കമ്മഡോറായി 1986 ല്‍ വിരമിച്ചു. വ്യോമ സേനയില്‍ 11000 മണിക്കൂറിലധികം വിമാനം പറപ്പിച്ച വൈമാനികനാണ് അദ്ദേഹം. വിശിഷ്ട സേവാ മെഡല്‍ അടക്കം നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. രാജേഷ് പൈലറ്റ് അടക്കമുള്ള പ്രമുഖരുടെ പരിശീലകനുമായിരുന്നു. തൃശ്ശൂര്‍ ദേശമംഗലം സ്വദേശിയാണ്. ഭാര്യ ആനന്ദവല്ലി. മകള്‍: ഡോ. ദയ…

    Read More »
Back to top button