oath
-
News
കമൽഹാസൻ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു
നടനും മക്കള്‍ നീതി മയ്യം തലവനുമായ കമല്‍ ഹാസന്‍ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. തമിഴിലാണ് താരം സത്യപ്രതിജ്ഞ ചെയ്തത്. 2024ലെ ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ നിന്നും മക്കള്‍ നീതി മയ്യം വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ ഡിഎംകെക്ക് പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. ഇതേ തുടര്‍ന്നാണ് കമലഹാസന് ഡിഎംകെ രാജ്യസഭാ സീറ്റ് നല്‍കിയത്. വ്യാഴാഴ്‌ച്ച തമിഴ്‌നാട്ടിൽ നിന്നുള്ള ആറ് രാജ്യസഭാംഗങ്ങൾ കാലാവധി പൂർത്തിയാക്കി വിരമിച്ചിരുന്നു. പാര്‍ലമെന്റിലേക്കുള്ള യാത്ര തനിക്ക് ഏറെ അഭിമാനകരമാണ്.തന്നില്‍ അര്‍പ്പിക്കുന്ന പ്രതീക്ഷകളെക്കുറിച്ച് ബോധ്യമുണ്ട്.നിരവധി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നും താരം നേരത്തെ പ്രതികരിച്ചിരുന്നു. നേരത്തെ കമല്‍ഹാസന്‍ തമിഴ്‌നാട് മുഖ്യമന്ത്രി…
Read More » -
News
ദൈവനാമത്തിൽ; നിലമ്പൂർ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് ആര്യാടൻ ഷൗക്കത്ത്
നിലമ്പൂർ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് ആര്യാടൻ ഷൗക്കത്ത്. നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ദൈവ നാമത്തിലാണ് ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭ സെക്രട്ടറിയാണ് സത്യവാചക ചൊല്ലി കൊടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ എംബി രാജേഷ്, കെ രാജൻ എന്നിവരും പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവരടക്കമുള്ളവരുടെ സീന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. തിരുവനന്തപുരത്തെത്തിയ ആര്യാടൻ ഷൌക്കത്ത് മുതിർന്ന കോൺഗ്രസ് നേതാക്കളെ നേരിൽ കണ്ടിരുന്നു. 11,077 വോട്ടുകൾക്ക് വിജയിച്ചാണ് യുഡിഎഫ് നിലമ്പൂർ മണ്ഡലം തിരിച്ചുപിടിച്ചത്.…
Read More »