North India cold wave

  • News

    അതിശൈത്യത്തിൽ വലഞ്ഞ് ഉത്തരേന്ത്യ: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം

    അതിശൈത്യത്തിൽ വലഞ്ഞ് ഉത്തരേന്ത്യ. ജമ്മു കാശ്മീർ, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ താപനില മൈനസ് ഡിഗ്രിയിലേക്ക് എത്തി. മൈനസ് ഏ‍ഴ് ഡിഗ്രിയാണ് ജമ്മുകശ്മീരിലെ ഏറ്റവും കുറഞ്ഞ താപനില. വിവിധ മേഖലകളിൽ മഞ്ഞുവീഴ്ചയും ശക്തമായി തുടരുകയാണ്. ദില്ലി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലും കനത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. അതേസമയം, ശൈത്യത്തോടൊപ്പം വായുമലിനീകരണവും രൂക്ഷമായത് ദില്ലിയിലെ ജനങ്ങളെ വലയ്ക്കുകയാണ്. ഡൽഹിയിലെ വായുമലിനീകരണ പ്രശ്നം പരിഹരിക്കുന്നതിനായി ദീർഘകാല നടപടികൾ ഉടൻ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങളെ ഘട്ടം ഘട്ടമായി രാജ്യതലസ്ഥാനത്തിൽ നിന്ന് ഒഴിവാക്കുക, വാഹനങ്ങൾക്ക് മലിനീകരണ നിയന്ത്രണ…

    Read More »
  • News

    ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു : താറുമാറായി വ്യോമ – ട്രെയിൻ ഗതാഗതം

    ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ജമ്മു കാശ്മീരിൽ താപനില മൈനസ് ഡിഗ്രിയിൽ എത്തി. മിക്കയിടങ്ങളിലും മഞ്ഞുവീഴ്ചയും ശക്തമാണ്. ദില്ലി, ഹരിയാന യു പി, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലും കനത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. ശൈത്യത്തോടൊപ്പം പുകമഞ്ഞ് രൂക്ഷമായത് ജനജീവിതത്തെ സാരമായി ബാധിച്ചു. വ്യോമ ട്രെയിൻ റോഡ് ഗതാഗതം താറുമാറായി. ദില്ലിയിൽ നിരവധി വിമാന സർവീസുകളാണ് ഇന്നലെ വൈകി ഓടിയത്. നിരവധി വിമാന സർവീസുകൾ റദ്ദാക്കി. ഒരാഴ്ച കൂടി ശൈത്യ തരംഗം തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം, ജമ്മുകശ്മീർ, ഹിമാചൽ പ്രദേശ് ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ…

    Read More »
Back to top button