niyamasabha

  • News

    വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നിയമസഭയിൽ

    വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നിയമസഭയിൽ. വി.ഡി സതീശൻ സർക്കാരിന്റെ ഈ വർഷത്തെ നയ പരിപാടികൾ സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങളാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേഖർ നടത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചരണ വേളയിലെ യു.ഡി.എഫ് പ്രഖ്യാപിച്ച ഗ്യാരണ്ടികളിൽ ഊന്നി ആയിരിക്കും പ്രസംഗം. നിയമസഭയിൽ എത്തുന്ന ഗവർണറെ മുഖ്യമന്ത്രിയും പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫും ചേർന്നായിരിക്കും സ്വീകരിക്കുക. ഇന്ന് രാവിലെ 9 മണിയോടുകൂടി നടപടി ക്രമങ്ങൾ ആരംഭിക്കും. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കും. ക്ഷേമപെൻഷൻ 3000 രൂപയാക്കും,…

    Read More »
  • News

    പതിനാറാം കേരള നിയമസഭ ; തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു

    പതിനാറാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രോ ടെം സ്പീക്കര്‍ ജി.സുധാകരന്‍ മുന്‍പാകെയായിരുന്നു സത്യപ്രതിജ്ഞ. യുഡിഎഫ് നിരയിലെ ഇടത് പശ്ചാത്തലമുളള എംഎല്‍എമാരും എല്‍ഡിഎഫ് എംഎല്‍എമാരിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളും സഗൗരവ പ്രതിജ്ഞയാണ് എടുത്തത്. ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലായിരുന്നു എംഎല്‍എമാരുടെ സത്യപ്രതിജ്ഞ.കളമശേരി എംഎല്‍എയും ഫിഷറീസ് മന്ത്രിയുമായ വി ഇഅബ്ദുള്‍ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. കന്നി എംഎല്‍എയാണ് അബ്ദുള്‍ ഗഫൂര്‍.ആദ്യം സത്യപ്രതിജ്ഞ ചെയ്ത അഞ്ച് എംഎല്‍എമാരും ഭരണപക്ഷത്ത് നിന്നായിരുന്നു. ആറാമതായി സത്യപ്രതിജ്ഞ ചെയ്ത പുനലൂരില്‍ നിന്നുളള സി അജയപ്രസാദാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത…

    Read More »
  • News

    ശബരിമല സ്വർണ്ണക്കൊള്ള വിവാദം : നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരാൻ സാധ്യത

    ശബരിമല സ്വർണ്ണക്കൊള്ള വിവാദം ഉയർത്തി പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഇന്നും നിയമസഭയിൽ തുടരും. ചോദ്യോത്തരം മുതൽ പ്രതിഷേധം സംഘടിപ്പിക്കാൻ ആണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അടിയന്തര പ്രമേയത്തിന് നോട്ടീസ് കൊടുക്കാതെയാണ് പ്രതിപക്ഷം ചോദ്യോത്തരവേള മുതൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. അഭിഭാഷക ക്ഷേമനിധി ബില്ലടക്കം മൂന്നു നിയമനിർമാണങ്ങൾ സഭയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. പൊതുമരാമത്ത് , ടൂറിസം, ഭക്ഷ്യവകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചകൾ ആണെന്ന് സഭയിൽ നടക്കുന്നത്. യുഡിഎഫിന്റെ ജാഥ നടക്കുന്നതിനാൽ പ്രതിപക്ഷ നേതാവ് അടക്കമുള്ള പ്രമുഖർ ആരും സഭയിൽ ഉണ്ടാവില്ല. ഇന്നലെ ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങിയിരുന്നു.…

    Read More »
  • News

    ‘നിരായുധരായ പ്രതിപക്ഷത്തിന്റെ നാടകമാണ് സഭയിൽ കാണുന്നത്’: മന്ത്രി എം ബി രാജേഷ്

    നിരായുധരായ പ്രതിപക്ഷത്തിന്റെ നാടകമാണ് നിയമസഭയിൽ കാണുന്നത് എന്ന് മന്ത്രി എം ബി രാജേഷ്. ശബരിമല സ്വർണമോഷണക്കേസിൽ കുറ്റമറ്റ അന്വേഷണം ഇവിടെ നടക്കുകയാണ്. നിസാര വിഷയങ്ങൾ ഉയർത്തിക്കൊണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് ശരിയല്ല എന്ന് ഹൈക്കോടതി പറഞ്ഞത് പ്രതിപക്ഷ നേതാവിനോടും ബിജെപി സംസ്ഥാന അധ്യക്ഷനോടുമാണ് എന്നും മന്ത്രി ഓർമിപ്പിച്ചു. കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ചത് കൊണ്ട് ഒരു പ്രതിയും രക്ഷപ്പെടുകയില്ല എന്ന് പറയുന്നത് ദേവസ്വം ബെഞ്ചാണ്. അതിന് മുകളിലാണ് പ്രതിപക്ഷ നേതാവ് എന്നാണ് അദ്ദേഹം കരുതുന്നത്. യഥാർത്ഥ പ്രതികൾ രക്ഷപ്പെട്ടു പോകണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം എന്നും…

    Read More »
  • News

    ശബരിമല സ്വർണക്കൊളളക്കേസ് : ഇന്നും നിയമസഭ പ്രക്ഷുബ്ധമാകും

    ശബരിമല സ്വർണക്കൊളള വിഷയം ഇന്നും നിയമസഭയെ പ്രക്ഷുബ്ധമാക്കും. ചോദ്യോത്തര വേള മുതൽ വിഷയം ഉന്നയിച്ച് പ്രതിഷേധം നടത്താനാണ് പ്രതിപക്ഷ തീരുമാനം. ഇതോടെ ഇന്നലെ നടന്ന സംഭവങ്ങളുടെ തനിയാവർത്തനം ആയിരിക്കും സഭയിൽ ഇന്നും നടക്കുക. ബജറ്റിന്മേലുളള പൊതു ചർച്ച ഇന്ന് സമാപിക്കും. ചർച്ചയിൽ ഉയർന്ന വിമർശനങ്ങൾക്കും നിർദ്ദേശങ്ങൾക്കും ധനമന്ത്രി മറുപടി പറയും. ഇതിന് ശേഷം ബജറ്റ് നിയമസഭ പാസാക്കും. സംസ്ഥാനത്തിന് നേരെയുളള കേന്ദ്രാവഗണനക്ക് എതിരെ സർക്കാർ ഇന്ന് നിയമസഭയിൽ പ്രമേയം കൊണ്ടുവരും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിക്കുക. 2015ലെ ബജറ്റ് ദിവസം നടന്ന…

    Read More »
  • News

    സഭ ഇന്നും സ്തംഭിപ്പിക്കാൻ പ്രതിപക്ഷം; നിയമസഭാ സമ്മേളനം ഇന്ന് അവസാനിപ്പിക്കും

    നിയമസഭാ സമ്മേളനം ഇന്ന് അവസാനിപ്പിക്കും. ശബരിമല സ്വർണമോഷണ വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്താണ് നിശ്ചയിച്ചതിലും ഒരു ദിവസം മുൻപ് സഭ പിരിയുന്നത്. സ്വർണമോഷണത്തിൽ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും സഭ സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. ഏക കിടപ്പാട സംരക്ഷണ ബിൽ അടക്കം നാല് ബില്ലുകൾ ഇന്ന് സഭയുടെ പരിഗണനയിൽ വരും. പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ചക്കായി ഡൽഹിയിൽ പോയിരിക്കുന്നതിനാൽ മുഖ്യമന്ത്രി ഇന്ന് സഭയിൽ ഉണ്ടാകില്ല. അതേസമയം കോൺഗ്രസ് ഇന്ന് വിശ്വാസ സംഗമം സംഘടിപ്പിക്കും. പത്തനംതിട്ട പഴയ ബസ്റ്റാൻഡ് മൈതാനിയിൽ വൈകുന്നേരം നാലുമണിക്കാണ് പ്രതിഷേധ പരിപാടി. എ.ഐ.സി.സി…

    Read More »
  • News

    അയ്യപ്പ സംഗമവും സ്വർണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞതും ഉന്നയിക്കാൻ പ്രതിപക്ഷം; നിയമസഭ ഇന്ന് താൽക്കാലികമായി പിരിയും

    ശബരിമലയിലെ സ്വർണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞതും, പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. സ്വർണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞതിലെ ഹൈക്കോടതി വിമർശനം ഉയർത്തി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനാണ് നീക്കം. ഇന്നലെ കെഎസ് യു മാർച്ചിലുണ്ടായ സംഘർഷവും പ്രതിപക്ഷം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരും. സ്ത്രീ – പുരുഷ തൊഴിലാളികളുടെ വേതന അന്തരം കുറയ്ക്കാൻ സർക്കാർ സ്വീകരിച്ച നടപടികളും,ദേശീയപാത നിർമാണത്തിലെ അപാകതകളും ചോദ്യോത്തരവേളയിൽ ഉണ്ടാകും. പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം ഇന്ന് താൽക്കാലികമായി പിരിയും. ഇന്ന് ഉച്ചയ്ക്ക് പിരിയുന്ന സഭ വീണ്ടും ചേരുക ഈ മാസം 29 ന്. അതേസമയം…

    Read More »
  • News

    സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങൾ : പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും

    സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങള്‍ പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. കുന്നംകുളം പൊലീസ് സ്റ്റേഷനിലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദ്ദനമേറ്റ സംഭവം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനായിരിക്കും പ്രതിപക്ഷത്തിന്റെ ശ്രമം. ശൂന്യവേളയില്‍ വിഷയം ഉന്നയിക്കാന്‍ ശ്രമിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായേക്കും. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ നോട്ടീസ് നല്‍കും. അനുവദിച്ചാലും ഇല്ലെങ്കിലും മുഖ്യമന്ത്രി മറുപടി പറയുമെന്നാണ് വിവരം. നിയമസഭാ സമ്മേളനം ഇന്നലെ ആരംഭിച്ചെങ്കിലും സഭ പ്രക്ഷുബ്ദമാകാന്‍ സാധ്യത ഇന്ന് മുതലാണ്. ഇന്നലെ സഭ ചേരുകയും അന്തരിച്ച പ്രധാനപ്പെട്ട നേതാക്കള്‍ക്ക് അനുശോചനമര്‍പ്പിച്ച് പിരിയുകയുമായിരുന്നു. രണ്ട് ബില്ലുകളും…

    Read More »
  • News

    രാഹുൽ നിയമസഭയിൽ എത്തിയത് ന്യായീകരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

    രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയത് ന്യായീകരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് . എംഎല്‍എ അല്ലേ സഭയില്‍ വരുമെന്നും പാർട്ടി എടുക്കേണ്ട നടപടികൾ എടുത്തിട്ടുണ്ടെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. രാഹുലിന് നിയമസഭയിൽ എത്താൻ അവകാശമുണ്ടെന്ന് കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. എംഎൽഎ എന്ന നിലയിൽ രാഹുലിന് സഭയിലെത്താൻ നിയമസഭ സ്പീക്കർ അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണ വിധേയനായവർ എല്ലാവരും സഭയിൽ ഉണ്ടല്ലോയെന്നും അദ്ദേഹം ചോദിച്ചു.കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായാണ് രാഹുലിനെതിരെ നടപടി എടുത്തതെന്നും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത വ്യക്തിയെക്കുറിച്ച് മറിച്ച് ഒരു…

    Read More »
  • News

    രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തി

    യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭയിലെത്തി. രാഹുൽ നിയമസഭയിലെത്തരുതെന്ന നേതാക്കളുടെ താക്കീത് ലംഘിച്ചാണ് രാഹുലെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് രാഹുൽ നിയമസഭയിൽ എത്തിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് നേമം ഷജീറും രാഹുലിനൊപ്പമുണ്ടായിരുന്നു. നിയമസഭയിലേക്ക് പോകുമെന്ന് ചില കോൺഗ്രസ് നേതാക്കളെ രാഹുൽ നേരത്തെ അറിയിച്ചിരുന്നു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാസമ്മേളനത്തിന്‌ എത്തിയാൽ പ്രത്യേക ബ്ലോക്കിൽ ഇരുത്തുമെന്ന്‌ സ്‌പീക്കർ എ എൻ ഷംസീർ നേരത്തെ വ്യക്തമാക്കിയിരുന്നു. പാർലമെന്ററി പാർട്ടിയിൽ നിന്ന്‌ രാഹുലിനെ സസ്‌പെൻഡ്‌…

    Read More »
Back to top button