nirmala sitharaman
-
News
കേന്ദ്രബജറ്റ് 2026: കേരളത്തെ ഉൾപ്പെടുത്തി ധാതു ഇടനാഴി
ധാതുസമ്പന്നമായ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി ധാതു ഇടനാഴി രൂപീകരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. കേരളം, തമിഴ് നാട്, ഒഡീഷ, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാങ്ങളിലാണ് റെയർ എർത്ത് ഇടനാഴി രൂപീകരിക്കുക. സംസ്ഥാന ബജറ്റിലും ‘റെയർ എർത്ത് കോറിഡോർ’ സ്ഥാപിക്കാനുള്ള പ്രഖ്യാപനം നടത്തിയിരുന്നു. 42,000 കോടി രൂപയുടെ നിക്ഷേപവും 50,000 പുതിയ തൊഴിലവസരങ്ങളുമാണ് ഇതിലൂടെ സംസ്ഥാനം ലക്ഷ്യമിടുന്നത്. കൊല്ലം നീണ്ടകര മുതൽ ആലപ്പുഴ തോട്ടപ്പള്ളി വരെയുള്ള തീരപ്രദേശത്തെ ധാതുമണലിൽ അടങ്ങിയിരിക്കുന്ന മോണോസൈറ്റിനെ ലോകോത്തര ഉൽപ്പന്നങ്ങളാക്കി മാറ്റുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
Read More » -
News
മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന്
മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന്. രാവിലെ പത്തുമണിക്ക് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ലോക്‌സഭയില്‍ ബജറ്റ് അവതരണം നടത്തും. തുടര്‍ച്ചയായി ഒന്‍പത് തവണ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടവും ഇതോടെ നിര്‍മ്മല സീതാരാമന് സ്വന്തമാകും. രാജ്യത്ത് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചിട്ടുളളതിന്റെ റെക്കോര്‍ഡ് മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പേരിലാണ്. 10 ബജറ്റുകളാണ് മൊറാര്‍ജി ദേശായി അവതരിപ്പിച്ചത്. ആദ്യമായാണ് പൊതുഅവധി ദിവസമായ ഞായറാഴ്ച്ച ബജറ്റ് അവതരിപ്പിക്കുന്നത്. ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളെ ലക്ഷ്യംവെച്ചുളള പ്രഖ്യാപനങ്ങള്‍ ഉണ്ടാകാനാണ്…
Read More » -
News
‘നിശ്ചിത തീയതിക്ക് ശേഷം റിട്ടേണ്‍ സമര്‍പ്പിച്ചാലും ടാക്‌സ് റീഫണ്ട്’; പരിഷ്‌കരിച്ച ആദായനികുതി ബില്‍ ലോക്‌സഭ പാസാക്കി
പരിഷ്‌കരിച്ച പുതിയ ആദായനികുതി ബില്‍ 2025 ലോക്‌സഭ പാസാക്കി. 1961 ലെ നിലവിലെ ആദായനികുതി നിയമത്തിന് പകരമായി ഈ വര്‍ഷം ഫെബ്രുവരി 13ന് ലോക്സഭയില്‍ അവതരിപ്പിച്ച ആദായനികുതി ബില്‍ 2025 വെള്ളിയാഴ്ച സര്‍ക്കാര്‍ ഔദ്യോഗികമായി പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച പുതുക്കിയ ആദായനികുതി ബില്ലാണ് ലോക്‌സഭ പാസാക്കിയത്. 60 വര്‍ഷത്തിലേറെയായി പ്രാബല്യത്തില്‍ ഉണ്ടായിരുന്ന നിയമത്തിന് പകരമായി, ഇന്ത്യയുടെ നികുതി സമ്പ്രദായം അപ്ഡേറ്റ് ചെയ്യുന്നതിനും ലളിതമാക്കുന്നതിനുമായി രൂപകല്‍പ്പന ചെയതതാണ് പുതിയ ആദായനികുതി ബില്‍. പരിഷ്‌കരിച്ച ഘടന, ഡിജിറ്റല്‍ നികുതി വ്യവസ്ഥകള്‍, തര്‍ക്കങ്ങള്‍…
Read More »