nilambur
-
News
നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് പി.വി അൻവർ; തന്റെ ജീവന്‍ നിലമ്പൂരുകാര്‍ക്ക് സമര്‍പ്പിക്കുന്നു: പിവി അൻവർ
നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് പി.വി അൻവർ. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. തന്റെ ജീവന്‍ നിലമ്പൂരുകാര്‍ക്ക് സമര്‍പ്പിക്കുകയാണ്. താനല്ല സ്ഥാനാര്‍ത്ഥി, മറിച്ച് നിലമ്പൂരിലെ ജനങ്ങളാണെന്നും അന്‍വര്‍ പറഞ്ഞു. മലയോര കർഷകർക്ക് വേണ്ടിയിട്ടാണ് താൻ ഈ പോരാട്ടം മുഴുവൻ നടത്തിയത്. അവർക്ക് വേണ്ടിയിട്ടാണ് തന്റെ പോരാട്ടമെന്നും അൻവർ വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു. തന്റെ ജീവൻ നിലമ്പൂരിലെ പാവപ്പെട്ട ജനങ്ങൾക്ക് സമർപ്പിക്കുന്നു. ജനങ്ങൾക്ക് വേണ്ടി പദവികളും സൗകര്യങ്ങളും മുഴുവൻ ത്യജിച്ച് നിങ്ങളെ വിശ്വസിച്ച് പോരാട്ടത്തിനിറങ്ങുന്നു. തന്റെ കൂടെ വരാൻ ഒരാളുമില്ലെന്നും അൻവർ…
Read More » -
News
സ്വരാജുമായി നല്ല അടുപ്പം, ഇടയ്ക്കിടെ കാണാറുണ്ട്; നിലമ്പൂരില്‍ പിതാവിനേക്കാള്‍ ഭൂരിപക്ഷം കിട്ടുമെന്ന ആര്യാടന്‍ ഷൗക്കത്ത്
എതിര്‍ സ്ഥാനാര്‍ഥിയായി ആര് വന്നാലും നിലമ്പൂര്‍ യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. ഈ ഇടതുപക്ഷഭരണം മാറുന്നതിന് വേണ്ടിയുള്ള ഒരു വലിയ ജനവിഭാഗത്തിന്റെ വോട്ട് കൂടി ലഭിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. രണ്ടുതവണ നഷ്ടപ്പെട്ട നിലമ്പൂര്‍ വലിയ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിക്കും. കേരള ഭരണത്തിന് എതിരെ ജനവിധി എഴുതാന്‍ ജനങ്ങള്‍ തയ്യാറെടുത്ത് നില്‍ക്കുകയാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വരാജുമായി അടുത്ത സൗഹൃദമാണുള്ളതെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ‘സ്വരാജുമായി അടുത്ത സൗഹൃദം. സ്വരാജ്…
Read More » -
News
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം സ്വരാജ്
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഇതോടെ നിലമ്പൂരില്‍ മത്സരം കടുക്കും. രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരിൽ നടക്കാൻ പോകുന്നതെന്നും പി വി അൻവർ പാർട്ടിയെ ഒറ്റുകൊടുത്ത യൂദാസ് ആണെന്നും എം വി ഗോവിന്ദൻ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ചു. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ് നിലമ്പൂര്‍. സഖാവ് കുഞ്ഞാലിയുടെ നാടാണ്. പി വി അന്‍വര്‍ ഇടതുമുന്നണിയെ വഞ്ചിച്ചു. കാല് പിടിക്കുമ്പോള്‍ മുഖത്ത്…
Read More » -
Kerala
‘യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസം; നിലമ്പൂരിൽ രാഷ്ട്രീയ പോരാട്ടം’; സണ്ണി ജോസഫ്
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നിലമ്പൂരിൽ അതിശക്തമായ ജനവികാരം സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഫിലക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. പാലക്കാട് നിന്ന് സിപിഐഎം പാഠം പഠിച്ചു. ഇന്നതെ ദിവസം വളരെ പോസിറ്റിവാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. യുഡിഎഫിന് എപ്പോഴും ഗുണകരമായ വാർത്തകൾ തന്നെയാണ്. നിലമ്പൂരിൽ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയപ്പോൾ തന്നെ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള വിചാരണയാണ് നടക്കുക. ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള പോരാട്ടമാണ്. ജനകീയ വിധി തങ്ങൾ സമ്പാദിക്കുമെന്നും ഇതിന് വേണ്ടി ജനങ്ങളെ സമീപിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.…
Read More » -
News
നിലമ്പൂരില്‍ മത്സരിക്കാന്‍ അന്‍വര്‍; ദേശീയ നേതൃത്വത്തെ സന്നദ്ധത അറിയിച്ചു
നിലമ്പൂരില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നിലമ്പൂര്‍ മുന്‍ എംഎല്‍എയുമായ പി വി അന്‍വര്‍. ടിഎംസി ദേശീയ നേതൃത്വത്തെയാണ് മത്സര സന്നദ്ധത അറിയിച്ചത്. പ്രചാരണത്തിന് എത്തേണ്ട നേതാക്കളുടെ പട്ടികയും അന്‍വര്‍ ദേശീയ നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. മത്സരത്തിന് ഒരുങ്ങാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കി. തൃണമൂല്‍ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിര്‍ണായക യോഗം ഇന്ന് മഞ്ചേരിയില്‍ നടക്കും. വൈകുന്നേരം നാല് മണിക്കാണ് യോഗം ചേരുന്നത്. നാളെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗവും ചേരും. ഇതിന് ശേഷം മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തുക. അതേസമയം…
Read More » -
News
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: എൽ ഡി എഫ് സ്ഥാനാർത്ഥിയെ 30ന് പ്രഖ്യാപിക്കും; എം വി ഗോവിന്ദൻ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ ഡി എഫ് സ്ഥാനാർത്ഥിയെ ഈ മാസം 30 ന് പ്രഖ്യാപിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. യു ഡി എഫും അൻവറും തമ്മിൽ തർക്കം രൂക്ഷമാണ് എന്ന് അൻവറിൻ്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘തങ്ങളുടെ ഒന്നാം നമ്പർ ശത്രു സി പി ഐ എം ആണെന്ന് ബി ജെ പിയും ലീഗും കോൺഗ്രസും പറയുന്നു. അങ്ങനൊരു മഴവിൽ സഖ്യം എൽ ഡി എഫിനെതിരെ അവിടെ പ്രവർത്തിക്കുന്നു.…
Read More » -
News
നിലമ്പൂരില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ബീന ജോസഫുമായി ചര്‍ച്ച നടത്തി ബിജെപി;രക്ഷാപ്രവര്‍ത്തനവുമായി വി ഡി സതീശന്‍
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തന്ത്രപരമായ നീക്കവുമായി ബിജെപി. ഡിസിസി ജനറല്‍ സെക്രട്ടറി ബീന ജോസഫിനെ പാര്‍ട്ടിയിലേക്കെത്തിച്ച് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാനായാണ് ബിജെപി നീക്കം നടത്തിയത്. ബിജെപിയുടെ മുതിര്‍ന്ന നേതാവ് എംടി രമേശാണ് ബീന ജോസഫുമായി ചര്‍ച്ച നടത്തിയത്. ഇക്കാര്യം ബീന ജോസഫ് തന്നെ മാധ്യമങ്ങളോട് പറഞ്ഞതോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിഷയത്തില്‍ ഇടപെട്ടു. ബീന ജോസഫുമായി പ്രതിപക്ഷ നേതാവ് സംസാരിക്കുകയും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് വേണ്ടി രംഗത്തിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് മാധ്യമങ്ങളെ കണ്ട ബീന ജോസഫ് കോണ്‍ഗ്രസിനോടൊപ്പം സജീവമായി ഉണ്ടാവുമെന്ന സൂചനയാണ്…
Read More » -
News
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു, 59 പുതിയ പോളിങ് സ്റ്റേഷനുകള്‍
നിലമ്പൂര്‍ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. പുതുക്കിയ പട്ടിക അനുസരിച്ച് മണ്ഡലത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,32,384 ആണ്. 1,13,486 പുരുഷ വോട്ടര്‍മാരും 1,18,889 സ്ത്രീ വോട്ടര്‍മാരും ഒമ്പത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണുള്ളത്. പോളിങ് സ്റ്റേഷനുകളുടെ എണ്ണം 263 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും എളുപ്പത്തില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിനായി 59 പുതിയ പോളിങ് സ്റ്റേഷനുകള്‍ ആരംഭിച്ചു. മണ്ഡലത്തിലെ ലിംഗാനുപാതം 1000 പുരുഷന്‍മാര്‍ക്ക് 1048 സ്ത്രീകള്‍ എന്നതാണ്. അന്തിമ പട്ടികയില്‍ 374 പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെട്ടിട്ടുണ്ട്. ഫോട്ടോ പതിച്ച തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം…
Read More » -
News
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക ഏപ്രില്‍ എട്ടിന്
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനുള്ള കരട് പട്ടിക ഏപ്രില്‍ എട്ടിന് പ്രസിദ്ധീകരിക്കും. അന്നുമുതല്‍ 24 വരെ ആക്ഷേപങ്ങള്‍ അറിയിക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. അന്തിമ വോട്ടര്‍പട്ടിക മെയ് അഞ്ചിനാണ് പ്രസിദ്ധീകരിക്കുക. 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലിന്റെയും പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. മാര്‍ച്ച് 28ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 2,78,08,252 വോട്ടര്‍മാരാണുള്ളത്.
Read More »