Nilambur by-election

  • News

    നിലമ്പൂർ മണ്ഡലം പിടിച്ച് യുഡിഎഫ്, ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം

    എട്ട് തവണ ആര്യാടൻ മുഹമ്മദ് വിജയിച്ച മണ്ഡലത്തിൽ ഇനി മകൻ എംഎൽഎ. നിലമ്പൂരിൽ 11005 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. പി.വി അൻവറിന്റെ പിന്തുണയില്ലാതെ ആര്യാടൻ ഷൗക്കത്തിലൂടെ എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് സ്വന്തമാക്കിയപ്പോൾ യുഡിഎഫിന് ഇരട്ടി മധുരം. യുഡിഎഫിന് വലിയ സ്വാധീനമുള്ള വഴിക്കടവ് പഞ്ചായത്തിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ലെന്നും എൽഡിഎഫ് സ്വാധീന കേന്ദ്രങ്ങളിലെല്ലാം ഇത്തവണ യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കി. മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും നഗരസഭയിലും ആര്യാടൻ ഷൗക്കത്ത് ലീഡ് നേടി. വഴിക്കടവ് പഞ്ചായത്ത്, മൂത്തേടം പഞ്ചായത്ത്, എം.സ്വരാജിൻറെയും, ഡിസിസി പ്രസിഡൻറ് വി.എസ് ജോയിയുടെയും പഞ്ചായത്തായ…

    Read More »
  • News

    പി വി അൻവറിന് തിരിച്ചടി: ഒരു പത്രിക തള്ളി; ടിഎംസി സ്ഥാനാർഥിയായി മത്സരിക്കാനാകില്ല

    നിലമ്പൂരിൽ വീണ്ടും മത്സരിക്കാനിറങ്ങിയ അൻവറിന് കനത്ത തിരിച്ചടി. സമർപ്പിച്ച രണ്ടു പത്രികകളിൽ ഒരെണ്ണം തള്ളി. തൃണമൂൽ കോൺഗ്രസ് ചിഹ്നം ചേർത്ത് നൽകിയ പത്രികയാണ് തള്ളിയത്. ഇതോടെ ടി എം സി സ്ഥാനാർഥിയായി മത്സരിക്കാനാകില്ല. സ്വതന്ത്രനായി നൽകിയ പത്രിക അംഗീകരിച്ചിട്ടുണ്ട്. അതിനാൽ തൃണമൂൽ കോൺഗ്രസ് സ്വതന്ത്രനായി മത്സരിക്കാൻ സാധിക്കും. കേരളത്തിൽ തൃണമൂൽ കോൺഗ്രസ് രജിസ്റ്റേർഡ് പാർട്ടിയല്ല എന്ന സാങ്കേതിക പ്രശ്നം നിലനിൽക്കുന്നുണ്ട്.

    Read More »
  • News

    ജനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് വരുമ്പോൾ സർക്കാർ പാസ് മാർക്ക് പോലുമില്ലാതെ പരാജയപ്പെടും’; രാഹുൽ മാങ്കൂട്ടത്തിൽ

    നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജനങ്ങൾക്കുള്ള സുവർണ്ണ അവസരമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ . ജനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് വരുമ്പോൾ സർക്കാർ പാസ്മാർക്ക് പോലുമില്ലാതെ പരാജയപ്പെടും. നിലമ്പൂരിൽ വോട്ട് ചെയ്യുക കേരളത്തിലെ പൊതുമനസ്. ആദ്യം പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥി UDF ആയിരിക്കും.ഒരുപാട് പേരുകൾ പറയാൻ ഉള്ള സാധ്യത യുഡിഎഫ് നുണ്ട്. പക്ഷെ എതിർ വശത്ത് പറയാൻ ഒരു പേരുണ്ടോ. സർക്കാരിന്റെ വിലയിരുത്തൽ ആണെന്ന് പറയാനുള്ള ധൈര്യം സർക്കാരിന്നുണ്ടോ എന്ന് വെല്ലു വിളിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പി വി അൻവർ ഫാക്ടർ യു ഡി എഫ് ന് അനുകൂലം. ഒറ്റ…

    Read More »
  • News

    നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക ഏപ്രില്‍ എട്ടിന്

    നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനുള്ള കരട് പട്ടിക ഏപ്രില്‍ എട്ടിന് പ്രസിദ്ധീകരിക്കും. അന്നുമുതല്‍ 24 വരെ ആക്ഷേപങ്ങള്‍ അറിയിക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. അന്തിമ വോട്ടര്‍പട്ടിക മെയ് അഞ്ചിനാണ് പ്രസിദ്ധീകരിക്കുക. 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലിന്റെയും പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. മാര്‍ച്ച് 28ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 2,78,08,252 വോട്ടര്‍മാരാണുള്ളത്.

    Read More »
Back to top button