nicolas maduro
-
News
വെനസ്വേലയിലെ സ്ഥിതിഗതികള്‍ ആശങ്കാജനകം: ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന് ഇന്ത്യ
വെനസ്വേലയിലെ സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വെനിസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഇന്ത്യ പിന്തുണ അറിയിക്കുന്നു. മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കി, സംഭാഷണത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട എല്ലാവരും ശ്രമിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വെനസ്വേലയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ആശങ്കാജനകമാണ്. കാരക്കാസിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, സാധ്യമായ എല്ലാ സഹായവും നല്‍കുന്നത് തുടരും. വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വെനസ്വേലയിലുള്ള ഇന്ത്യക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നേരത്തെ വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. വെനസ്വേലയിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ…
Read More » -
News
‘വെനസ്വേലയില്‍ സാമ്രാജ്യത്വ കടന്നാക്രമണം’; യുഎസ് നടപടിയെ അപലപിച്ച് മുഖ്യമന്ത്രി
വെനസ്വേലയില്‍ അമേരിക്ക നടത്തിയ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലാറ്റിന്‍ അമേരിക്കയിലെ ശാന്തതയ്ക്ക് ഭീഷണിയായ യുഎസ് ബോംബാക്രമണങ്ങളെ ‘ഭീകരപ്രവര്‍ത്തനം’ എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. അമേരിക്കയുടേത് സാമ്രാജ്യത്വ ആക്രമണമാണ്. മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ആഗോള സമാധാനത്തിനായി ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ പ്രതിരോധം ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു തെമ്മാടി രാഷ്ട്രത്തിന്റെ ദുഷ്ടമായ പ്രവര്‍ത്തനത്തെയാണ് ഇത് വെളിപ്പെടുത്തുന്നത്. ആക്രമണങ്ങള്‍ സാമ്രാജ്യത്വ വിരുദ്ധ പോരാട്ട പാരമ്പര്യമുള്ള ലാറ്റിന്‍ അമേരിക്കയിലെ സമാധാനത്തിന് ഭീഷണിയാണ്. ആഗോള സമാധാനത്തിനെതിരായ സാമ്രാജ്യത്വ നീക്കങ്ങളെ ചെറുക്കാനും എല്ലാവരും കൈകോര്‍ക്കണമെന്നും പിണറായി വിജയന്‍ ആഹ്വാനം ചെയ്തു. വെനസ്വേല…
Read More »