Navaratri 2026

  • News

    നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി

    നവരാത്രി ആഘോഷങ്ങള്‍ ഞായറാഴ്ച തുടക്കമായി. ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളില്‍ ബൊമ്മക്കൊലുകള്‍ അലങ്കരിച്ചുവെച്ചു തുടങ്ങി. നവരാത്രി ആഘോഷങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ബൊമ്മക്കൊലു. ദുര്‍ഗാദേവിയുടെ ഒന്‍പത് ഭാവങ്ങളെ പ്രതിനിധാനം ചെയ്താണ് ഒന്‍പത് പടികളില്‍ ദേവീദേവന്‍മാരുടെ രൂപങ്ങള്‍ വെയ്ക്കുന്നത്. മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് എന്നീ ഒറ്റ സംഖ്യകളിലാണ് പരമ്പരാഗതമായി പടികള്‍ ഒരുക്കുന്നത്. സരസ്വതീദേവി, അഷ്ടലക്ഷ്മി, ദശാവതാരങ്ങള്‍, ശ്രീരാമപട്ടാഭിഷേകം, ഗണപതി, സുബ്രഹ്മണ്യന്‍ ശിവ-പാര്‍വതി, ശ്രീകൃഷ്ണനും രാധയും കൂടാതെ മനുഷ്യന്റെ നിത്യജീവിതവുമായി ബന്ധപ്പെട്ട- കര്‍ഷകന്‍, കച്ചവടക്കാരന്‍, പാര്‍ക്ക്, ഗ്രാമീണ ജീവിതം എന്നിവയെ സൂചിപ്പിക്കുന്ന ചെറു രൂപങ്ങളും ഉണ്ടാകും. ഓരോ പടികളിലും…

    Read More »
Back to top button