NATIONAL

  • News

    ചെങ്കോട്ടയിലേത് ചാവേർ ആക്രമണം’; സ്ഥിരീകരിച്ച് ഡൽഹി പൊലീസ്

    ഡൽഹി ചെങ്കോട്ടയിലെ സ്ഫോടനം ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് ദില്ലി പൊലീസ്. ഫരീദാബാദിലെ ഭീകര സംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പദ്ധതിയിട്ട ആക്രമണമാണിതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൂടുതൽ അന്വേഷണത്തിനായുള്ള തീരുമാനത്തിലാണ് പൊലീസ്. സ്ഫോടനത്തിനായി ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റെന്ന് സൂചന പുറത്തുവന്നിരുന്നു. കറുത്ത മാസ്ക് ഇട്ടയാൾ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി ഇറങ്ങുന്ന ദൃശ്യങ്ങളും പുറത്ത്. ചെങ്കോട്ടയ്ക്ക് മുന്നിൽ കാർ 3 മണിക്കൂർ നിർത്തിയിട്ടെന്നും കണ്ടെത്തൽ. പല തവണ കൈമാറിയ കാറിന്റെ ഇപ്പോഴത്തെ ഉടമസ്ഥൻ പുൽവാമ സ്വദേശി താരിഖ് എന്നയാളാണെന്നും ദില്ലി പൊലീസ് കണ്ടെത്തി.…

    Read More »
  • News

    ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു

    ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു. 68 വയസായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1972 ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീം അംഗമാണ് മാനുവൽ ഫ്രെഡറിക്. കണ്ണൂർ ബർണ്ണശ്ശേരി സ്വദേശിയാണ്. സംസ്കാരം നാളെ ബംഗളൂരുവിൽ നടക്കും. ഏറെ നാളായി ക്യാൻസർ ബാധിതനായി ചികിത്സായിൽ കഴിയവെയായിരുന്നു അന്ത്യം.

    Read More »
  • News

    പ്രചാരണത്തിന് ഇനി റോഡ് ഷോകളില്ല: ഹെലികോപ്റ്റർ വാങ്ങാനുള്ള നീക്കവുമായി വിജയ്

    കരൂർ ദുരന്തത്തിൽ 41 പേർ മരിച്ചതോടെ റോഡ് മാർഗമുള്ള പ്രചാരണം ഒഴിവാക്കാനൊരുങ്ങി നടനും ടി വി കെ സ്ഥാപകനുമായ വിജയ്. പ്രചാരണത്തിന് എത്താനായി ഹെലികോപ്റ്റർ വാങ്ങാനുള്ള നീക്കങ്ങൾ ആരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റോഡിലൂടെ എത്തുന്നതും, റോഡ് ഷോ നടത്തുന്നതും വൻ ജനക്കൂട്ടത്തെ ആകർഷിക്കുന്നതിനാലാണ് ഹെലികോപ്റ്റർ എന്ന മാർഗം തെരഞ്ഞെടുക്കാൻ ടിവികെയെ പ്രേരിപ്പിച്ചത്. മുൻ മുഖ്യമന്ത്രി ജയലളിതയും ഇതേ മാർഗത്തിലൂടെയാണ് പ്രചാരണ പര്യടനങ്ങൾ നടത്തിയിരുന്നത്. റിപ്പോർട്ടുകൾ പ്രകാരം നാലു ഹെലികോപ്റ്ററുകൾ ബെംഗളൂരു ആസ്ഥാനമായ കമ്പനിയില്‍ നിന്നാണ് വാങ്ങുക. സമ്മേളന വേദിക്കു സമീപം ഹെലിപാഡ്…

    Read More »
  • News

    ബിഹാര്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; 70 സ്ഥാനാർഥികൾ പത്രിക പിൻവലിച്ചു

    ബിഹാർ രണ്ടാം ഘട്ട തെരഞ്ഞടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കി. മഹാഗഡ്ബന്ധന്ധനിൽ സമവായം എത്തിയതോടെ സൗഹൃദ മത്സരം നടക്കാനിരുന്ന മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പിൻവലിച്ചിട്ടുണ്ട്. 70 സ്ഥാനാർഥികൾ ആണ് ആകെ പത്രിക പിൻവലിച്ചതോടെ രണ്ടാം ഘട്ടത്തിൽ 122 മണ്ഡലങ്ങളിൽ 1302 സ്ഥാനാർഥികൾ ആണ് മത്സര രംഗത്തുള്ളത്. കോൺഗ്രസ് സ്ഥാനാർഥികളായ സതീഷ് കുമാർ, ആദിത്യ കുമാർ, തൗഖിർ ആലം, വി ഐ പി പാർട്ടി സ്ഥാനാർത്ഥി ബിന്ദു ഗുലാബ് യാദവ് എന്നിവരും പത്രിക പിൻവലിച്ചു. നിരവധി ബിജെപി വിമതരും പത്രിക പിൻവലിചിട്ടുണ്ട്.…

    Read More »
  • News

    കരൂര്‍ അപകടം: സംഘാടകരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചു, വിജയ് വൈകിയെത്തിയത് അപകടത്തിന് കാരണമായി: എം എ ബേബി

    കരൂരില്‍ നടന്‍ വിജയിയുടെ റാലിയില്‍ പങ്കെടുക്കവേ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ഒരു രാഷ്ട്രിയ പാര്‍ട്ടിയുടെ പരിപാടിയില്‍ വലിയ ദുരന്തമുണ്ടാകുന്നത് രാജ്യത്ത് ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും സിബിഐ അന്വേഷണാവശ്യം അപ്രസക്തമാണെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു. സംഭവം അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. അനാഥമായ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ജോലി നല്‍കണം. വിജയിയെ അറസ്റ്റ് ചെയ്യണോയെന്നതൊക്കെ ഭരണപരമായ തീരുമാനമാണെന്നും ആദ്യം…

    Read More »
  • National

    71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന് ; ചടങ്ങിൽ രാഷ്‌ട്രപതി പുരസ്കാരങ്ങൾ സമ്മാനിക്കും

    71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്. ദില്ലി വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി പുരസ്കാരങ്ങൾ സമ്മാനിക്കും. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്കൊപ്പം ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങും. അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഉള്ളൊഴുക്കിനാണ്. അവാർഡ് വിതരണത്തിനു ശേഷം കേന്ദ്ര വാർത്താ വിതരണ…

    Read More »
  • News

    വഖഫ് ഭേദഗതി നിയമം; ഹർജികളിൽ സുപ്രീംകോടതി വിധി ഇന്ന്

    വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി ഇന്ന് ഇടക്കാല വിധി പറയും. ചീഫ് ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിപ്പിക്കുക. ഹർജികൾ പരിഗണിച്ച കോടതി വഖഫിൽ തലസ്ഥിതി തുടരണമെന്ന് നിർദേശം നൽകിയിരുന്നു. നിയമത്തിലെ ഭരണഘടന സാധുത പരിശോധിച്ച ശേഷമായിരിക്കും അന്തിമ വിധി. നിയമം സ്റ്റേ ചെയ്യണമെന്നാണ് ഹർജിക്കാരുടെ വാദം. ഉപയോഗത്തിലൂടെയോ അല്ലെങ്കിൽ രജിസ്ട്രേഷനിലെയോ വഖഫ് ആയ ഭൂമികളിൽ തൽസ്ഥിതി തുടരുമോ എന്ന നിർണായക ചോദ്യത്തിനും സുപ്രീംകോടതി ഇന്ന് മറുപടി പറയും. രണ്ട് ദിവസം മണിക്കൂറുകളോളം നീണ്ടു നിന്ന വാദത്തിനെടുവിലാണ്,…

    Read More »
  • News

    തീരുവ വിഷയത്തില്‍ പരോക്ഷ പരാമർശം; ഡോളറിനെയും പൗണ്ടിനെയും മാത്രം ആശ്രയിക്കേണ്ടതില്ലെന്ന് മോദി

    ചെങ്കോട്ടയില്‍ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ തീരുവ വിഷയത്തില്‍ പരോക്ഷ പരാമർശം നടത്തി മോദി. സ്വന്തം കഴിവിലും വിഭവങ്ങളിലും വിശ്വസിക്കാം. ഡോളറിനെയും പൗണ്ടിനെയും മാത്രം ആശ്രയിക്കേണ്ടതില്ല. ഫൈറ്റർ ജെറ്റുകളുടെ എഞ്ചിനുകൾ ഇവിടെ നിർമ്മിക്കും. സൈബർ സെക്യൂരിറ്റിയിലും സ്വയം പര്യാപ്തത നേടും. കൊവിഡ് വാക്സീനിലൂടെ കോടിക്കണക്കിന് പേരുടെ ജീവൻ രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്. വനിത സ്വയം സഹായ സംഘങ്ങൾ അത്ഭുതം സൃഷ്ടിച്ചു. “ആശയങ്ങളുമായി യുവാക്കളേ കടന്നു വരൂ, ” നിങ്ങൾക്ക് ഇവിടെ വലിയ ഇടമുണ്ട്” സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ഇവിടെ യാഥാർത്ഥ്യമാക്കണം. എന്തിന് വിദേശ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കണം? സ്വന്തം ആയുധം…

    Read More »
  • News

    രാജസ്ഥാനില്‍ വാഹനാപകടം: 7 കുട്ടികള്‍ അടക്കം 11 പേര്‍ മരിച്ചു

    രാജസ്ഥാനിലെ ദൗസയില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. ദൗസയിലെ ബാപി ഗ്രാമത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ 4 മണിയോടെയായിരുന്നു അപകടം. കതു ശ്യാം ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തരാണ് അപകടത്തില്‍പ്പെട്ടത്. വാനില്‍ 22 പേരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒമ്പതുപേരെ വിദഗ്ധ ചികിത്സയ്ക്കായി ജയ്പൂരിലേക്ക് മാറ്റി. മറ്റുള്ളവരെ ദൗസ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജില്ലാ കലക്ടര്‍ ദേവേന്ദ്രകുമാര്‍ അറിയിച്ചു. മരിച്ച കുട്ടികള്‍ 6-7 വയസ്…

    Read More »
  • News

    നിമിഷപ്രിയയുടെ വധശിക്ഷ തടയാൻ കേന്ദ്ര സർക്കാർ ഇടപെടണം; ആക്ഷൻ കൗൺസിൽ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

    യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ,ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ഹർജി എത്തുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ ഈമാസം 16-ന് നടപ്പാക്കുമെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ തീരുമാനിച്ചിരിക്കുന്നത്. ഈ ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇത് മരവിപ്പിക്കാനും നിമിഷ പ്രിയയെ മോചിപ്പിക്കാനും കേന്ദ്രസർക്കാർ ഇടപെടൽ തേടി ആക്ഷൻ കൗൺസിലിൻ ആയി അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ ആണ് ഹർജി നൽകിയിരിക്കുന്നത്. ഹർജിയിൽ കേന്ദ്രസർക്കാർ വക്കാലത്ത് ഫയൽ ചെയ്തിട്ടുണ്ട്. നിമിഷപ്രിയുടെ ജീവൻ രക്ഷിക്കാൻ അടിയന്തരമായ ഇടപെടൽ…

    Read More »
Back to top button