national news

  • News

    നീറ്റ് പിജി പരീക്ഷ മാറ്റി

    ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് പിജി മാറ്റി. ഈ മാസം പതിനഞ്ചിന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. ഒരുഷിഫ്റ്റില്‍ പരീക്ഷ നടത്താനുള്ള ക്രമീകരണത്തിന്റെ ഭാഗമായാണ് പരീക്ഷമാറ്റി വച്ചത്. ഒരുഷിഫ്റ്റില്‍ പരീക്ഷ നടത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി രണ്ട് ഷിഫ്റ്റുകളില്‍ പരീക്ഷ നടത്തുന്നത് സ്വേഛാപരമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താനുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) യോട് കോടതി നിര്‍ദേശിച്ചിരുന്നു. രണ്ടു ഷിഫ്റ്റിലായി രണ്ട് ചോദ്യപ്പേപ്പറുകള്‍ ഉപയോഗിച്ച് പരീക്ഷ…

    Read More »
  • News

    രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; രോഗബാധിതരുടെ എണ്ണം 3758

    രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കൊവിഡ്് ബാധിതരുടെ എണ്ണം 3758 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ നടക്കുന്ന കേരളത്തിലാണ് കൂടുതല്‍ കേസുകള്‍. 362 പുതിയ കേസുകളാണ് വിവിധ സംസ്ഥാനങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 485, ദില്ലിയില്‍ 436, ഗുജറാത്തില്‍ 320, കര്‍ണാടകയില്‍ 238, ബംഗാളില്‍ 287, എന്നിങ്ങനെയാണ് കൊവിഡ് കേസുകള്‍. കേരളത്തില്‍ 24 വയസുകാരി കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ജനുവരി മുതല്‍ കോവിഡ് കാരണം കേരളത്തില്‍ മരിച്ചത് 7 പേര്‍ ആണെന്നാണ് കേന്ദ്രത്തിന്റെ…

    Read More »
  • News

    ഇഡി പരിധി വിടുന്നു ; രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

    ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് എല്ലാ പരിധിയും വിട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രവര്‍ത്തിക്കുന്നതെന്ന് സുപ്രീം കോടതിയുടെ വിമര്‍ശനം. തമിഴ്‌നാട്ടില്‍ മദ്യ വില്‍പ്പന നടത്തുന്ന സ്‌റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന് (TASMAC) എതിരായി ഇഡി നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടാണ്, ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിമര്‍ശനം. വൈന്‍ ഷോപ്പ് ലൈസന്‍സ് നല്‍കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തിലാണ്, ഇഡി പണം തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്. ഇതിനെതിരെ തമിഴ്‌നാട് സര്‍ക്കാരും ടാസ്മാകും കോടതിയുടെ സമീപിക്കുകയായിരുന്നു. ഇഡി എല്ലാ പരിധിയും ലംഘിക്കുകയാണെന്ന്, കേന്ദ്ര ഏജന്‍സിക്കു…

    Read More »
  • News

    പാക് സൈന്യത്തിൻ്റെ പിടിയിലായിരുന്ന ബിഎസ്എഫ് ജവാനെ വിട്ടയച്ചു

    പാകിസ്താൻ പിടിയിലായിരുന്ന ബിഎസ്എഫ് ജവാൻ പൂർണ്ണം കുമാർ ഷായെ വിട്ടയച്ചു. അട്ടാരി അതിർത്തി വഴിയാണ് ബിഎസ്എഫ് ജവാനെ പാകിസ്താൻ ഇന്ത്യക്ക് കൈമാറിയത്. ഇന്ത്യയുടെ നയതന്ത്ര സമ്മർദത്തെ തുടർന്നാണ് ജവാനെ കൈമാറാൻ പാകിസ്താൻ തയ്യാറായത്. അതിർത്തി കടന്നെന്ന് ആരോപിച്ച് പാക് റേഞ്ചേഴ്സായിരുന്നു ജവാനെ കസ്റ്റഡിയിലെടുത്തത്. പശ്ചിമബംഗാളിലെ ഹൂഗ്ലി സ്വദേശിയാണ് പാകിസ്താന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലായ പൂര്‍ണം കുമാര്‍. ഇന്ത്യക്കും പാകിസ്താനും ഇടയിലെ നോമാൻസ് ലാൻഡിലെ കർഷകരെ നിരീക്ഷിക്കാനെത്തിയ പൂര്‍ണം അബദ്ധത്തിൽ അതിർത്തി കടക്കുകയായിരുന്നു. 182-ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോൺസ്റ്റബിളാണ് ഇന്ത്യ-പാക് അതിർത്തിയോട് ചേർന്നുള്ള കൃഷിയിടത്തിന് സമീപം ഡ്യൂട്ടിയിലായിരിക്കെ…

    Read More »
  • News

    സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 88.39 ശതമാനം വിജയം

    സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 88.39 ശതമാനമാണ് വിജയം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ നേരിയ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് സിബിഎസ്ഇ അറിയിച്ചു. മുന്നിൽ വിജയവാഡയാണ്. cbse.gov.in , results.cbse.nic.in എന്നി വെബ്‌സൈറ്റുകള്‍ വഴി പരീക്ഷാഫലം അറിയാനുള്ള ക്രമീകരണമാണ് സിബിഎസ്ഇ ഒരുക്കിയിരിക്കുന്നത്. ആപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തീയതി എന്നി ലോഗിന്‍ വിവരങ്ങള്‍ നല്‍കി ഫലം നോക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം. പരീക്ഷയില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളാണ് കൂടുതല്‍ തിളങ്ങിയത്. വിജയശതമാനത്തില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികള്‍ക്ക് അഞ്ചുശതമാനം വര്‍ധന ഉള്ളതായി എക്‌സാമിനേഷന്‍ കണ്‍ട്രോളര്‍ സന്യാം ഭരദ്വാജ് പറഞ്ഞു. 1.29 ലക്ഷം…

    Read More »
  • News

    ഓപ്പറേഷൻ സിന്ദൂർ: വധിച്ചത് 100 ഓളം ഭീകരരെ; വിശദീകരിച്ച് സൈന്യം

    പാകിസ്താനിലെ ഒൻപത് ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ 100ഓളം ഭീകരരെ വധിച്ചുവെന്ന് സൈന്യം. വെടിനിർത്തൽ ധാരണയ്ക്ക് ശേഷം നടത്തിയ വാർത്ത സമ്മേളനത്തിലാണ് സ്ഥിരീകരണം. ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് ലെഫ്റ്റനന്റ് ജനറൽ രാജീവ് ഗായ്, എയർമാർഷൽ എ.കെ.ഭാരതി, വൈസ് അഡ്മിറൽ എ.എൻ.പ്രമോദ് തുടങ്ങിയവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.ഓപ്പറേഷൻ സിന്ദൂർ ഭീകരവാദത്തിനുള്ള ശക്തമായ മറുപടിയെന്ന് ലഫ്. ജനറൽ രാജീവ് ഗായ് പറഞ്ഞു. ഭീകരതയുടെ ആസൂത്രകരെ ശിക്ഷിക്കുകയും അവരുടെ ഭീകര അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുകയും ചെയ്യുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ സിന്ദൂർ വിഭാവനം ചെയ്തതെന്ന് അദ്ദേഹം…

    Read More »
  • News

    പഹൽഗാം ഭീകരാക്രമണം; കോൺഗ്രസിന്റെ ഭരണഘടന സംരക്ഷണ റാലി മാറ്റിവച്ചു

    പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിന്റെ ഭരണഘടന സംരക്ഷണ റാലി മാറ്റിവച്ചു. നാളെ ആരംഭിക്കാനിരുന്ന റാലിയാണ് മാറ്റിവെച്ചത്. 27 മുതൽ പിസിസികളുടെ നേതൃത്വത്തിൽ റാലി ആരംഭിക്കുമെന്ന് കോൺ​ഗ്രസ് അറിയിച്ചു. രാഹുൽ ​ഗാന്ധി ജമ്മു കശ്മീരിൽ എത്തും. നാളെയാണ് സന്ദർശനം. അനന്ത്നാഗിൽ പരിക്കേറ്റ വരെ രാഹുൽ ​ഗാന്ധി സന്ദർശിക്കും. നാളെ രാവിലെ 11 മണിയോടെ രാഹുൽ അനന്ത്നാഗിലെത്തും. മെയ് മൂന്നു മുതൽ 10 വരെ ജില്ലാതലങ്ങളിൽ ഭരണഘടന സംരക്ഷണ റാലി നടത്തും. മെയ് 11 മുതൽ 17 വരെ ഓരോ നിയമസഭാ മണ്ഡലങ്ങളിലും റാലി നടത്തും. മെയ്…

    Read More »
  • News

    ഡൽഹിയിലെ മുസ്തഫാബാ​ദിൽ കെട്ടിടം തകർന്ന് വീണ് നാല് പേർക്ക് ദാരുണാന്ത്യം

    ഡൽഹിയിലെ മുസ്തഫാബാ​ദിൽ കെട്ടിടം തകർന്ന് വീണ് നാല് പേർക്ക് ദാരുണാന്ത്യം. പത്ത് പേരെ രക്ഷപ്പെടുത്തി. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു. ഇന്ന് പലർച്ചെ 2:30 നും മൂന്ന് മണിക്കും ഇടയിലാണ് അപകടം നടന്നത്. അവശിഷ്ടങ്ങൾക്കിടയിൽ പത്തോളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ബാക്കിയുള്ളവരെ പുറത്തെടുക്കുന്നതിനുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ഡൽഹി പൊലീസ് പറയുന്നതനുസരിച്ച്, ഇതുവരെ 18 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    Read More »
  • News

    അതിഷി ഇനി ഡല്‍ഹിയിലെ പ്രതിപക്ഷത്തെ നയിക്കും

    പദവിയിലേക്ക് എത്തുന്ന ആദ്യ വനിത നേതാവ് ഡൽഹിയിലെ പ്രതിപക്ഷ നേതാവായി മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി തിരഞ്ഞെടുത്തു. ആദ്യമായാണ് ഡൽഹിയിൽ പ്രതിപക്ഷ സ്ഥാനത്ത് ഒരു വനിത എത്തുന്നത്. എഎപി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം. തന്നിൽ വിശ്വാസമർപ്പിച്ചതിന് എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിനും പാർട്ടിക്കും അതിഷി മർലേന നന്ദി അറിയിച്ചു. ജനങ്ങളുടെ ശബ്ദമാകാൻ ശക്തമായ പ്രതിപക്ഷമാകുമെന്നും അതിഷി പറഞ്ഞു. വനിത മുഖ്യമന്ത്രിയുടേയും വനിത പ്രതിപക്ഷ നേതാവിന്റേയും ശക്തമായ പോരാട്ടങ്ങൾക്ക് ഇനി ഡൽഹി സാക്ഷ്യം വഹിക്കും. ഈ തിരഞ്ഞെടുപ്പിൽ കൽക്കാജി മണ്ഡലത്തിൽ നിന്ന് എംഎൽഎയായി…

    Read More »
Back to top button