national news
-
News
കരൂർ ദുരന്തം: ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി
കരൂർ ദുരന്തത്തെ തുടർന്ന് ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി. വിഴുപ്പുറത്ത് ബ്രാഞ്ച് സെക്രട്ടറി ആയ വി.അയ്യപ്പൻ (50) ആണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാകുറിപ്പിൽ സെന്തിൽ ബാലാജിക്കെതിരെ പരാമർശമുണ്ട്. ബാലാജിയുടെ സമ്മർദം കാരണം കരൂറിലെ പരിപാടിക്ക് സുരക്ഷയൊരുക്കിയില്ലെന്നാണ് അയ്യപ്പൻ കുറിപ്പിൽ ആരോപിക്കുന്നത്. ദിവസവേതനക്കാരനായ അയ്യപ്പൻ മുൻപ് വിജയ് ആരാധകകൂട്ടായ്മയുടെ ഭാരവാഹി ആയിരുന്നു. ടിവിയിലെ വാർത്തകൾ കണ്ട് അയ്യപ്പൻ അസ്വസ്ഥൻ ആയിരുന്നതായി കുടുംബം വ്യക്തമാക്കുന്നു. അയ്യപ്പന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Read More » -
National
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന് ; ചടങ്ങിൽ രാഷ്‌ട്രപതി പുരസ്കാരങ്ങൾ സമ്മാനിക്കും
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്. ദില്ലി വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി പുരസ്കാരങ്ങൾ സമ്മാനിക്കും. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്കൊപ്പം ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങും. അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഉള്ളൊഴുക്കിനാണ്. അവാർഡ് വിതരണത്തിനു ശേഷം കേന്ദ്ര വാർത്താ വിതരണ…
Read More » -
News
ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ അധികാരമേറ്റു
ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ രാവിലെ 10 മണിക്ക് നടന്ന ലളിതമായ ചടങ്ങില്‍ സിപി രാധാകൃഷ്ണന് രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, ജെപി നഡ്ഡ, ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്ഥാനമൊഴിഞ്ഞ മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. സ്ഥാനമൊഴിഞ്ഞ ശേഷം ഇതാദ്യമായാണ് ധന്‍കര്‍…
Read More » -
News
പഞ്ചാബില്‍ ലോറിയുമായി എല്‍പിജി ടാങ്കര്‍ കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചു; ഏഴു മരണം; 20 ലേറെ പേര്‍ക്ക് പരിക്ക്
പഞ്ചാബില്‍ എല്‍ പി ജി ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. 20 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഹോഷിയാര്‍പൂര്‍- ജലന്ധര്‍ റോഡില്‍ മണ്ടിയാല അഡ്ഡക്ക് സമീപം പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ച് എല്‍ പി ജി ടാങ്കര്‍ പൊട്ടിത്തെറിച്ചത്. രാംനഗര്‍ ധേഹ ലിങ്ക് റോഡിലേക്ക് തിരിയുന്നതിനിടെ ടാങ്കര്‍ പിക്കപ്പ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ സുഖ്ജീത് സിങ്, ബല്‍വന്ത് റായ്, ധര്‍മേന്ദര്‍ വര്‍മ്മ, മഞ്ജിത് സിങ്, വിജയ്, ജസ് വീന്ദര്‍ കൗര്‍, ആരാധന വര്‍മ എന്നിവരാണ് മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ നാലുപേര്‍ വെന്റിലേറ്ററിലാണ്.…
Read More » -
News
വോട്ട് മോഷണം; വിവാദങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയും, നാളെ വാർത്താസമ്മേളനം
വോട്ടർപട്ടിക ക്രമക്കേടിൽ രാഹുൽ ഗാന്ധി നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ വിവാദം ശക്തമാകുമ്പോൾ വാർത്താസമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് മോഷണം ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ ഔദ്യോഗികമായി മറുപടി നൽകിയേക്കും. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് തെരഞ്ഞടുപ്പ് കമ്മീഷൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരിക്കുന്നത്. രാഹുൽ ഉയർത്തിയ വിഷയത്തിൽ കമ്മീഷൻ പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇതു സംബന്ധിച്ച് വിവരങ്ങളും പങ്കുവയ്‌ച്ചേയ്ക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാകയിലും, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും വോട്ടർ പട്ടികയിൽ ഉൾപ്പെടെ ക്രമക്കേട് നടത്തി. ബിജെപി…
Read More » -
News
തീരുവ വിഷയത്തില്‍ പരോക്ഷ പരാമർശം; ഡോളറിനെയും പൗണ്ടിനെയും മാത്രം ആശ്രയിക്കേണ്ടതില്ലെന്ന് മോദി
ചെങ്കോട്ടയില്‍ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ തീരുവ വിഷയത്തില്‍ പരോക്ഷ പരാമർശം നടത്തി മോദി. സ്വന്തം കഴിവിലും വിഭവങ്ങളിലും വിശ്വസിക്കാം. ഡോളറിനെയും പൗണ്ടിനെയും മാത്രം ആശ്രയിക്കേണ്ടതില്ല. ഫൈറ്റർ ജെറ്റുകളുടെ എഞ്ചിനുകൾ ഇവിടെ നിർമ്മിക്കും. സൈബർ സെക്യൂരിറ്റിയിലും സ്വയം പര്യാപ്തത നേടും. കൊവിഡ് വാക്സീനിലൂടെ കോടിക്കണക്കിന് പേരുടെ ജീവൻ രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്. വനിത സ്വയം സഹായ സംഘങ്ങൾ അത്ഭുതം സൃഷ്ടിച്ചു. “ആശയങ്ങളുമായി യുവാക്കളേ കടന്നു വരൂ, ” നിങ്ങൾക്ക് ഇവിടെ വലിയ ഇടമുണ്ട്” സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ഇവിടെ യാഥാർത്ഥ്യമാക്കണം. എന്തിന് വിദേശ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കണം? സ്വന്തം ആയുധം…
Read More » -
News
രാജസ്ഥാനില്‍ വാഹനാപകടം: 7 കുട്ടികള്‍ അടക്കം 11 പേര്‍ മരിച്ചു
രാജസ്ഥാനിലെ ദൗസയില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. ദൗസയിലെ ബാപി ഗ്രാമത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ 4 മണിയോടെയായിരുന്നു അപകടം. കതു ശ്യാം ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തരാണ് അപകടത്തില്‍പ്പെട്ടത്. വാനില്‍ 22 പേരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒമ്പതുപേരെ വിദഗ്ധ ചികിത്സയ്ക്കായി ജയ്പൂരിലേക്ക് മാറ്റി. മറ്റുള്ളവരെ ദൗസ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജില്ലാ കലക്ടര്‍ ദേവേന്ദ്രകുമാര്‍ അറിയിച്ചു. മരിച്ച കുട്ടികള്‍ 6-7 വയസ്…
Read More » -
News
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; എന്‍ഡിഎ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ മോദിക്കും നദ്ദയ്ക്കും ചുമതല
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ ജെ പി നദ്ധ എന്നിവരെ ചുമതലപ്പെടുത്തി എന്‍ഡിഎ. കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ആണ് ഇക്കാര്യം അറിയിച്ചത്. മുന്നണി ഏകകണ്ഠമായാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിന് ഇരു നേതാക്കളെയും ചുമതലപ്പെടുത്തിയതെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. പാര്‍ലമെന്റ് മന്ദിരത്തില്‍ ചേര്‍ന്ന ബിജെപി, എന്‍ഡിഎ സഖ്യകക്ഷി നേതാക്കള്‍ എന്നിവയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. പ്രതിരോധ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ രാജ്‌നാഥ് സിങ് അധ്യക്ഷനായ യോഗത്തില്‍ അമിത് ഷാ, ജെപി നദ്ദ, ജെഡിയു നേതാവ് ലാലന്‍സിങ്,…
Read More » -
News
വിഷ വാതക ചോര്‍ച്ച; മംഗളൂരുവിൽ മലയാളി ഉള്‍പ്പെടെ രണ്ട് ജീവനക്കാര്‍ മരിച്ചു
കര്‍ണാടക മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ ലിമിറ്റഡില്‍ വിഷ വാതക ചോര്‍ച്ച. മലയാളി ഉള്‍പ്പെടെ രണ്ട് ജീവനക്കാര്‍ മരിച്ചു. എംആര്‍പിഎല്‍ ഓപ്പറേറ്റര്‍മാരായ കോഴിക്കോട് കക്കോടി സ്വദേശി ബിജില്‍ പ്രസാദ്, പ്രയാഗ്രാജില്‍ നിന്നുള്ള ദീപ് ചന്ദ്ര എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഇരുവരെയും എംആര്‍പിഎല്ലില്‍ ടാങ്ക് പ്ലാറ്റ്ഫോമിന് മുകളില്‍ ബോധരഹിതരായി കണ്ടെത്തുകയായിരുന്നു. രണ്ടു പേരെയും മുക്കയിലെ ശ്രീനിവാസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റിഫൈനറിയിലെ ചോര്‍ച്ച നിലവില്‍ അടച്ചിട്ടുണ്ട്. രാവിലെ ജോലിക്കെത്തിയ ജീവനക്കാര്‍ രണ്ടുപേരെയും തിരഞ്ഞ് ടാങ്ക് പ്ലാറ്റ്ഫോമിന് മുകളില്‍ ചെന്നപ്പോഴാണ് ഇരുവരെയും അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.…
Read More » -
News
തൊഴിലാളികളുടെ 24 മണിക്കൂർ ദേശീയ പണിമുടക്ക് തുടരുന്നു; കേരളത്തിൽ പൂർണം
കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്തെ സംയുക്ത തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് തുടരുന്നു. ചൊവ്വാഴ്ച അർധരാത്രി മുതൽ ആരംഭിച്ച 24 മണിക്കൂർ പണിമുടക്കിൽ 25 കോടിയോളം തൊഴിലാളികൾ അണിചേരുമെന്നാണ് തൊഴിലാളി സംഘടനകൾ വ്യക്തമാക്കുന്നത്. ബിഎംഎസ് ഒഴികെയുള്ള രാജ്യത്തെ 10 തൊഴിലാളി സംഘടനകൾ ചേർന്നാണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന പുതിയ തൊഴിൽച്ചട്ടങ്ങൾ റദ്ദാക്കണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. തൊഴിൽ–സാമൂഹ്യസുരക്ഷയും മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന ആവശ്യങ്ങൾ കേന്ദ്രസർക്കാർ അവഗണിച്ചതിനെ തുടർന്നാണ് തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി പണിമുടക്കിലേക്ക് നീങ്ങിയത്.…
Read More »