NATIONAL
-
News
പാർലമെന്റിൽ നാലാം ദിനവും വിവിധ വിഷയങ്ങളിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം
പാർലമെൻ്റ് ശൈത്യ കാല സമ്മേളനത്തിൻ്റെ നാലാം ദിനവും വിവിധ വിഷയങ്ങളിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. രാജ്യതലസ്ഥന്മായ ദില്ലിയിലെ അതിരൂക്ഷമായ വായു മലിനീകരണം ഉയർത്തി പ്രതിപക്ഷ എംപിമാർ ഇന്ന് പാർലമെൻ്റ് വളപ്പിൽ പ്രതിഷേധം നടത്തും. കഴിഞ്ഞ ദിവസം തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകളിൽ പാർലമെൻ്റ് വളപ്പിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ചിരുന്നു. അതെസമയം ഹെൽത്ത് സെക്യൂരിറ്റി സേ നാഷണൽ സെക്യൂരിറ്റി ബിൽ ലോക്സഭയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. പാൻ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന യന്ത്രങ്ങൾ നൽകുന്ന ഉടമകൾക്ക് സെസ് ഏർപ്പെടുത്തി അത് ആരോഗ്യ സുരക്ഷ മേഖലകളിൽ…
Read More » -
News
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് ഇന്ന് വിരമിക്കും
സുപ്രീം കോടതി ചീഫ് ജെസ്റ്റിസ് ബി ആർ ഗവായ് ഇന്ന് വിരമിക്കും. മെയ് 14നാണ് രാജ്യത്തിന്റെ 52 മത് ചീഫ് ജെസ്റ്റിസ് ആയി ബി ആർ ഗാവായി ചുമതലയേറ്റത്. 6 മാസം പദവിയിൽ ഇരുന്ന ഗവായ് ദളിത് വിഭാഗത്തിൽ നിന്നുള്ള രണ്ടാമത്തെ ചീഫ് ജെസ്റ്റിസാണ്. രാഷ്ട്രപതിയുടെ റഫറൻസ് ഉൾപ്പടെ പ്രധാന കേസുകളിൽ അദ്ദേഹം ഇടപെട്ടിരുന്നു . ഒക്ടോബർ 6 ന് തീവ്ര ഹിന്ദുത്വ വാദി ചീഫ് ജെസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമിച്ചത് വൻ വിവാദമായിരുന്നു. അതേ സമയം നിയുക്ത ചീഫ് ജെസ്റ്റിസ് ജെസ്റ്റിസ്…
Read More » -
News
രാഷ്ട്രപതി റഫറൻസ്: ബില്ലുകൾ ഒപ്പിടാനുള്ള സമയപരിധി തള്ളി ഭരണഘടന ബഞ്ച്
ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബഞ്ചിൻ്റെ തീരുമാനം തള്ളി ഭരണഘടന ബെഞ്ച്. രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിനാണ് സുപ്രീംകോടതി മറുപടി നൽകിയത്. ഭരണഘടനയുടെ 200ാം അനുച്ഛേദം പ്രകാരം ബില്ലുകൾ ലഭിക്കുമ്പോൾ ഗവർണർക്ക് മുന്നിലുള്ള ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിലാണ് സുപ്രീം കോടതിയുടെ ആദ്യ മറുപടി ലഭ്യമായിരിക്കുന്നത്. ബില്ല് വന്നാൽ ഗവർണർ അനിയന്ത്രിതമായി പിടിച്ചു വെക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചർച്ചയിലൂടെയും പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. ആശയവിനിമയം ഇല്ലാതെ പിടിച്ചു വെക്കുന്നത് അഭിലഷണീയമല്ല. ഗവർണ്ണർ സാധാരണ…
Read More » -
News
ഡല്‍ഹി സ്‌ഫോടനം: അറസ്റ്റിലായ ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കി മെഡിക്കല്‍ കമ്മീഷന്‍
ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ, ജെയ്ഷെ-മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുള്ള നാല് ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) റദ്ദാക്കി. മുസാഫര്‍ അഹമ്മദ്, അദീല്‍ അഹമ്മദ് റാത്തര്‍, മുസമില്‍ ഷക്കീല്‍, ഷഹീന്‍ സയീദ് എന്നീ ഡോക്ടര്‍മാരുടെ ഇന്ത്യന്‍ മെഡിക്കല്‍ രജിസ്റ്റര്‍ (ഐഎംആര്‍), ദേശീയ മെഡിക്കല്‍ രജിസ്റ്റര്‍ (എന്‍എംആര്‍) എന്നിവയാണ് അടിയന്തര പ്രാബല്യത്തോടെ റദ്ദാക്കിയത്. ഇവര്‍ക്ക് ഇന്ത്യയില്‍ ഇനി ഒരിടത്തും ചികിത്സ നടത്താനോ ഏതെങ്കിലും മെഡിക്കല്‍ പദവി വഹിക്കാനോ കഴിയില്ലെന്ന് നോട്ടീസില്‍ പറയുന്നു. ജമ്മു കശ്മീര്‍ പൊലീസും ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ് മെഡിക്കല്‍ കൗണ്‍സിലുകളും ശേഖരിച്ച…
Read More » -
News
ചെങ്കോട്ടയിലേത് ചാവേർ ആക്രമണം’; സ്ഥിരീകരിച്ച് ഡൽഹി പൊലീസ്
ഡൽഹി ചെങ്കോട്ടയിലെ സ്ഫോടനം ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് ദില്ലി പൊലീസ്. ഫരീദാബാദിലെ ഭീകര സംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പദ്ധതിയിട്ട ആക്രമണമാണിതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൂടുതൽ അന്വേഷണത്തിനായുള്ള തീരുമാനത്തിലാണ് പൊലീസ്. സ്ഫോടനത്തിനായി ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റെന്ന് സൂചന പുറത്തുവന്നിരുന്നു. കറുത്ത മാസ്ക് ഇട്ടയാൾ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി ഇറങ്ങുന്ന ദൃശ്യങ്ങളും പുറത്ത്. ചെങ്കോട്ടയ്ക്ക് മുന്നിൽ കാർ 3 മണിക്കൂർ നിർത്തിയിട്ടെന്നും കണ്ടെത്തൽ. പല തവണ കൈമാറിയ കാറിന്റെ ഇപ്പോഴത്തെ ഉടമസ്ഥൻ പുൽവാമ സ്വദേശി താരിഖ് എന്നയാളാണെന്നും ദില്ലി പൊലീസ് കണ്ടെത്തി.…
Read More » -
News
ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു
ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു. 68 വയസായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1972 ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീം അംഗമാണ് മാനുവൽ ഫ്രെഡറിക്. കണ്ണൂർ ബർണ്ണശ്ശേരി സ്വദേശിയാണ്. സംസ്കാരം നാളെ ബംഗളൂരുവിൽ നടക്കും. ഏറെ നാളായി ക്യാൻസർ ബാധിതനായി ചികിത്സായിൽ കഴിയവെയായിരുന്നു അന്ത്യം.
Read More » -
News
പ്രചാരണത്തിന് ഇനി റോഡ് ഷോകളില്ല: ഹെലികോപ്റ്റർ വാങ്ങാനുള്ള നീക്കവുമായി വിജയ്
കരൂർ ദുരന്തത്തിൽ 41 പേർ മരിച്ചതോടെ റോഡ് മാർഗമുള്ള പ്രചാരണം ഒഴിവാക്കാനൊരുങ്ങി നടനും ടി വി കെ സ്ഥാപകനുമായ വിജയ്. പ്രചാരണത്തിന് എത്താനായി ഹെലികോപ്റ്റർ വാങ്ങാനുള്ള നീക്കങ്ങൾ ആരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റോഡിലൂടെ എത്തുന്നതും, റോഡ് ഷോ നടത്തുന്നതും വൻ ജനക്കൂട്ടത്തെ ആകർഷിക്കുന്നതിനാലാണ് ഹെലികോപ്റ്റർ എന്ന മാർഗം തെരഞ്ഞെടുക്കാൻ ടിവികെയെ പ്രേരിപ്പിച്ചത്. മുൻ മുഖ്യമന്ത്രി ജയലളിതയും ഇതേ മാർഗത്തിലൂടെയാണ് പ്രചാരണ പര്യടനങ്ങൾ നടത്തിയിരുന്നത്. റിപ്പോർട്ടുകൾ പ്രകാരം നാലു ഹെലികോപ്റ്ററുകൾ ബെംഗളൂരു ആസ്ഥാനമായ കമ്പനിയില്‍ നിന്നാണ് വാങ്ങുക. സമ്മേളന വേദിക്കു സമീപം ഹെലിപാഡ്…
Read More » -
News
ബിഹാര്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; 70 സ്ഥാനാർഥികൾ പത്രിക പിൻവലിച്ചു
ബിഹാർ രണ്ടാം ഘട്ട തെരഞ്ഞടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കി. മഹാഗഡ്ബന്ധന്ധനിൽ സമവായം എത്തിയതോടെ സൗഹൃദ മത്സരം നടക്കാനിരുന്ന മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പിൻവലിച്ചിട്ടുണ്ട്. 70 സ്ഥാനാർഥികൾ ആണ് ആകെ പത്രിക പിൻവലിച്ചതോടെ രണ്ടാം ഘട്ടത്തിൽ 122 മണ്ഡലങ്ങളിൽ 1302 സ്ഥാനാർഥികൾ ആണ് മത്സര രംഗത്തുള്ളത്. കോൺഗ്രസ് സ്ഥാനാർഥികളായ സതീഷ് കുമാർ, ആദിത്യ കുമാർ, തൗഖിർ ആലം, വി ഐ പി പാർട്ടി സ്ഥാനാർത്ഥി ബിന്ദു ഗുലാബ് യാദവ് എന്നിവരും പത്രിക പിൻവലിച്ചു. നിരവധി ബിജെപി വിമതരും പത്രിക പിൻവലിചിട്ടുണ്ട്.…
Read More » -
News
കരൂര്‍ അപകടം: സംഘാടകരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചു, വിജയ് വൈകിയെത്തിയത് അപകടത്തിന് കാരണമായി: എം എ ബേബി
കരൂരില്‍ നടന്‍ വിജയിയുടെ റാലിയില്‍ പങ്കെടുക്കവേ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ഒരു രാഷ്ട്രിയ പാര്‍ട്ടിയുടെ പരിപാടിയില്‍ വലിയ ദുരന്തമുണ്ടാകുന്നത് രാജ്യത്ത് ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും സിബിഐ അന്വേഷണാവശ്യം അപ്രസക്തമാണെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു. സംഭവം അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. അനാഥമായ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ജോലി നല്‍കണം. വിജയിയെ അറസ്റ്റ് ചെയ്യണോയെന്നതൊക്കെ ഭരണപരമായ തീരുമാനമാണെന്നും ആദ്യം…
Read More » -
National
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന് ; ചടങ്ങിൽ രാഷ്‌ട്രപതി പുരസ്കാരങ്ങൾ സമ്മാനിക്കും
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്. ദില്ലി വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി പുരസ്കാരങ്ങൾ സമ്മാനിക്കും. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്കൊപ്പം ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങും. അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഉള്ളൊഴുക്കിനാണ്. അവാർഡ് വിതരണത്തിനു ശേഷം കേന്ദ്ര വാർത്താ വിതരണ…
Read More »