Narendra Modi

  • News

    രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 4- 5 രൂപ വരെ കൂടാൻ സാധ്യത ; സമ്മർദം ചെലുത്തി എണ്ണ കമ്പനികൾ

    രാജ്യത്തെ ഇന്ധന വില വർദ്ധിക്കുമെന്ന് റിപ്പോർട്ടുകൾ. പെട്രോളിനും ഡീസലിനും ലിറ്ററിന് നാലു മുതൽ അഞ്ചു രൂപ വരെ കൂടിയേക്കും. ഗാർഹിക സിലിണ്ടറിന് 40 മുതൽ അൻപത് രൂപ വരെ കൂടിയേക്കും. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ വർദ്ധിക്കുന്നതിനിടയിൽ ആഗോള അസംസ്കൃത എണ്ണയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ധന, എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പെട്രോൾ, ഡീസൽ വില ലിറ്ററിന് ഏകദേശം 4–5 രൂപ വരെ വർദ്ധിച്ചേക്കാം, അതേസമയം ഗാർഹിക എൽപിജി സിലിണ്ടറുകൾക്ക് ഏകദേശം…

    Read More »
  • News

    മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് എതിരായ നോട്ടീസ്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനം കടുപ്പിച്ച് കോണ്‍ഗ്രസ്

    മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് എതിരായ നോട്ടീസില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനം കടുപ്പിച്ച് കോണ്‍ഗ്രസ്. ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ലജ്ജാകരമാണെന്നും എല്ലാ ധാര്‍മ്മിക അധികാരവും ഗ്യാനേഷ് കുമാറിന് നഷ്ടപ്പെട്ടുവെന്നും ജയ്‌റാം രമേശ് പറഞ്ഞു. തന്റെ യജമാനന്റെ രാഷ്ട്രീയ നേട്ടത്തിനായി ജനാധിപത്യത്തെ ബലി നല്‍കാന്‍ ശ്രമിച്ച ഭീരുവായി ഗ്യാനേഷ് കുമാറിനെ ചരിത്രം ഓര്‍ക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ‘തീവ്രവാദി’ പരാമര്‍ശത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് നോട്ടീസയച്ചത്. കേന്ദ്രമന്ത്രിമാർ നൽകിയ പരാതിയിലായിരുന്നു നടപടി.…

    Read More »
  • News

    വനിതാ സംവരണ, ഡിലിമിറ്റേഷന്‍ ബില്ലുകൾ ചർച്ചയ്ക്ക്; പ്രത്യേക പാർലമെന്റ് സമ്മേളനം ഇന്നുമുതൽ

    വനിതാ സംവരണ ബിൽ അടക്കമുള്ളവ ചർച്ച ചെയ്യാനായി പാർലമെന്റിന്റെ മൂന്നു ദിവസത്തെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 2029-ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വനിതാ സംവരണം നടപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള നിയമഭേദഗതി ബിൽ കേന്ദ്രസർക്കാർ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ബില്ലിന്മേൽ ലോക്സഭയിൽ 18 മണിക്കൂറാണ് ചർച്ച നിശ്ചയിച്ചിട്ടുള്ളത്. ചർച്ചയുടെ ആദ്യദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. രാജ്യസഭയിൽ 16 മണിക്കൂറാണ് ചർച്ചയ്ക്ക് നിശ്ചയിച്ചിരിക്കുന്നത്. വനിതാ സംവരണം നടപ്പാക്കുന്നതിന്റെ ഭാ​ഗമായി മൂന്നു ഭേദ​ഗതി ബില്ലുകളാണ് 16 മുതൽ 18 വരെ നീളുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ…

    Read More »
  • News

    ‘വികസിത നേമത്തേക്ക് സ്വാഗതം’: പ്രധാനമന്ത്രിയെ നേമത്തേക്ക് ക്ഷണിച്ച് മന്ത്രി വി ശിവന്‍കുട്ടി

    പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേമം മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നേമം മണ്ഡലത്തില്‍ റോഡ് ഷോ നടത്താനിരിക്കുന്ന മോദിക്ക് വികസിത നേമത്തേക്ക് സ്വാഗതം എന്നാണ് വി ശിവന്‍കുട്ടി പറഞ്ഞത്. പ്രധാനമന്ത്രി കിളളിപ്പാലം ജംഗ്ഷനില്‍ പാപ്പനംകോട് ഭാഗത്തേക്ക് റോഡ് ഷോ നടത്തുന്നു എന്നാണ് താന്‍ മനസിലാക്കുന്നതെന്നും നേമത്തെ വികസനം അദ്ദേഹത്തിന് നേരില്‍ കാണാനാകും എന്നതിലാണ് തനിക്ക് സന്തോഷമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. കിളളിപ്പാലത്ത് നിന്ന് വലത്തോട്ട് നോക്കിയാല്‍ പുതുതായി സ്ഥാപിച്ച ചാല ഐടിഐ കാണാമെന്നും അതിനടുത്ത് തന്നെ കേന്ദ്ര സര്‍ക്കാര്‍ സഹായം…

    Read More »
  • News

    വിധിയെഴുതാന്‍ ഇനി ആറു നാളുകള്‍ ; മുഖ്യമന്ത്രി ഇന്ന് ധര്‍മ്മടത്ത്; മോദി നാളെ വീണ്ടുമെത്തും

    കേരളം ഇനി ആരു ഭരിക്കണമെന്ന് വിധിയെഴുതാന്‍ ഇനി ആറു നാളുകള്‍ മാത്രം. അടുത്ത ചൊവ്വാഴ്ച പരസ്യപ്രചാരണം അവസാനിക്കും. തങ്ങളുടെ താരപ്രചാരകരെ കഴിയുന്നത്ര എല്ലാ മണ്ഡലങ്ങളിലുമെത്തിച്ച് പ്രചാരണം കൊഴുപ്പിക്കാനാണ് മുന്നണികളുടെ നീക്കം. എന്‍ഡിഎയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നാളെ വീണ്ടും കേരളത്തിലെത്തും. പാലായിലും തിരുവനന്തപുരത്തും മോദി പ്രചാരണം നടത്തും. ഭരണം നിലനിര്‍ത്തുക ലക്ഷ്യമിട്ട് ഇടതുമുന്നണി തീവ്ര പ്രചാരണത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് എല്‍ഡിഎഫിന്റെ പ്രചാരണം നയിക്കുന്നത്. സംസ്ഥാനത്തെ ഒട്ടുമിക്ക മണ്ഡലങ്ങളിലും പിണറായി വിജയന്‍ എത്തിയിരുന്നു. സംസ്ഥാന പര്യടനം പൂര്‍ത്തിയാക്കി, പത്തു ദിവസത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി സ്വന്തം…

    Read More »
  • News

    പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; തൃശൂരും പാലക്കാട്ടും റോഡ് ഷോ

    നിയമസഭ തെരഞ്ഞെടുപ്പിന് പതിനൊന്ന് നാള്‍ മാത്രം ശേഷിക്കേ എന്‍ഡിഎ ക്യാമ്പിന് ആവേശമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ഇന്ന് പാലക്കാടും തൃശൂരും തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കും. കോയമ്പത്തൂരില്‍ നിന്നും ഹെലിക്കോപ്റ്റര്‍ മാര്‍ഗം ഉച്ചയ്ക്ക് 2.30ന് ശേഷം പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ മോദി പങ്കെടുക്കും. തുടര്‍ന്ന് തൃശൂരിലെത്തി റോഡ് ഷോയില്‍ പങ്കെടുക്കും. വൈകിട്ട് നാലുമണിക്ക് തൃശ്ശൂര്‍ ജില്ലാ ആശുപത്രിക്ക് മുന്‍വശത്ത് നിന്ന് റോഡ് ഷോ ആരംഭിക്കും. സ്വരാജ് റൗണ്ട് വലം വെച്ച് ബിനി ഹെറിറ്റേജിന് മുന്‍വശം റോഡ് ഷോ സമാപിക്കും. ജില്ലയിലെ…

    Read More »
  • News

    പ്രചാരണം കൊഴുപ്പിക്കാൻ മോദിയെത്തുന്നു; 29ന് തൃശൂരും പാലക്കാട്ടും

    നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും. ഈ മാസം 29 ഞായറാഴ്ചയും ഏപ്രില്‍ നാല് ശനിയാഴ്ചയുമാണ് മോദിയെത്തുക. നരേന്ദ്രമോദി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും നടക്കും. കേ‍ായമ്പത്തൂർ വിമാനത്താവളത്തിൽ നിന്ന് ഹെലികേ‍ാപ്റ്ററിൽ രണ്ടരയ്ക്ക് പ്രധാനമന്ത്രി പാലക്കാട്ടെത്തും. 2.45 ന് സമ്മേളനം നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. 3.50ന് പരിപാടി അവസാനിപ്പിച്ച് 4.10ന് തൃശൂരിലേക്കു പേ‍ാകും. പ്രധാനമന്ത്രിയുടെ പെ‍ാതുസമ്മേളനം നടക്കുന്ന കേ‍ാട്ടമൈതാനത്ത് പരിശോധന നടത്തിയ എസ്പിജി, മൈതാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഏപ്രില്‍ നാലിന് വീണ്ടുമെത്തുന്ന…

    Read More »
  • News

    തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി കേരളത്തിലേക്ക്; ഞായറാഴ്ച പാലക്കാടും തൃശൂരും പരിപാടികള്‍

    നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു. പാലക്കാടും തൃശൂരും മോദി പ്രചാരണം നടത്തും. ഞായറാഴ്ച എത്തുമെന്നാണ് ബിജെപി പാലക്കാട് ജില്ലാ നേതൃത്വത്തിന് നിര്‍ദേശം ലഭിച്ചിട്ടുള്ളത്. പാലക്കാട് മണ്ഡലത്തിലെ പരിപാടിയില്‍, ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെയും വേദിയിലെത്തിച്ച് പൊതുപരിപാടി ആയിട്ടായിരിക്കും നടക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം പ്രധാനമന്ത്രി പാലക്കാട് പ്രചാരണത്തിന് എത്തിയിട്ടുണ്ട്. ഞായറാഴ്ച തൃശൂരിലെത്തുന്ന പ്രധാനമന്ത്രി, തൃശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലിന്‍റെ പ്രചാരണ പരിപാടികളിലും പങ്കെടുക്കുന്നുണ്ട്. ലോക്സഭയിലേക്ക് സുരേഷ് ഗോപിയുടെ വിജയത്തെത്തുടര്‍ന്ന്, ബിജെപി വളരെ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ്…

    Read More »
  • News

    പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം നേരിടാൻ അടിയന്തര പദ്ധതികൾക്ക് രൂപം നൽകാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം

    പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം വിശദമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ ചേർന്ന ഉന്നത തല യോഗത്തിൽ പശ്ചിമേഷ്യൻ സാഹചര്യം നേരിടാൻ അടിയന്തരമായി ഹ്രസ്വ കാല, ദീർഘ കാല പദ്ധതികൾക്ക് രൂപം നൽകാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി. അവശ്യവസ്തുക്കളുടെ ക്ഷാമം ഒഴിവാക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് മോദി ഉറപ്പ് നൽകി. രാസവള ലഭ്യത ഉറപ്പാക്കുന്നതും ഉന്നത യോഗം ച‍ർച്ച ചെയ്തു. വ്യവസായങ്ങൾക്കും ഔഷധമേഖലയക്കുമുള്ള അസംസ്കൃത വസ്തുക്കൾക്ക് ബദൽ വഴികൾ തേടാനും നിർദ്ദേശമുണ്ട്. എല്ലാ ഊർജ്ജ നിലയങ്ങളിലും ആവശ്യത്തിന് കൽക്കരി ലഭ്യമാക്കാനും യോഗം തീരുമാനിച്ചു. പുതിയ…

    Read More »
  • News

    പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി: കലൂരില്‍ റോഡ് ഷോ

    വിവാദങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. രാവിലെ 11.29 നാണ് പ്രധാനമന്ത്രിയുടെ വിമാനം നെടുമ്പാശ്ശേരിയിലെത്തിയത്. വിമാനത്താവളത്തില്‍ സംസ്ഥാനത്തിന്റെ ഔദ്യോഗിക സ്വീകരണം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഹെലികോപ്റ്റര്‍ മാര്‍ഗം കൊച്ചി നാവികസേന ആസ്ഥാനത്തെത്തും. അവിടെ നിന്നും റോഡ് മാര്‍ഗം പ്രധാനമന്ത്രി മറൈന്‍ ഡ്രൈവിലെത്തും. Narendra Modi‘മരുമകനെയും ക്ഷണിക്കണോ? കുടുംബത്തിലെ എല്ലാവരെയും വിളിക്കണമെന്ന് എവിടെയാണ് എഴുതിയിരിക്കുന്നത്?’മറൈന്‍ഡ്രൈവില്‍ ധീവരസഭയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷമാണ് മോദിയുടെ ആദ്യ പരിപാടി. ഉച്ചയ്ക്ക് 12 ന് കലൂര്‍ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം കവാടത്തില്‍ നിന്നും മോദിയുടെ റോഡ് ഷോ നടക്കും.തുടര്‍ന്ന് 12.30 ന് കേന്ദ്രസര്‍ക്കാരിന്റെ…

    Read More »
Back to top button