Narendra Modi
-
News
ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുന്നു; അതിര്‍ത്തി നിര്‍ണയത്തിന് പരിഹാരം കാണാന്‍ വിദഗ്ദ്ധ സംഘത്തെ രൂപീകരിക്കും
ഇന്ത്യ- ചൈന ബന്ധത്തില്‍ പുതിയ വഴിത്തിരിവ്. അതിര്‍ത്തി പ്രശ്നത്തിന് പരിഹാരം കാണാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ തീരുമാനമായി. അതിര്‍ത്തി നിര്‍ണയത്തിന് പരിഹാരം കാണാന്‍ വിദഗ്ദ്ധ സംഘത്തെ രൂപീകരിക്കും. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. അതിര്‍ത്തി വ്യാപാരം പുനരാരംഭിക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായിട്ടുണ്ട്. മൂന്ന് നിയുക്ത വ്യാപാര കേന്ദ്രങ്ങള്‍ വഴിയാകും അതിര്‍ത്തി വ്യാപാരം പുനരാരംഭിക്കുക. ലിപുലേഖ് പാസ്, ഷിപ്കി ലാ പാസ്, നാഥു ലാ പാസ് എന്നിവിടങ്ങള്‍ വഴിയാകും അതിര്‍ത്തി വ്യാപരം പുണരാരംഭിക്കുക. ഇന്ത്യയും ചൈനയും…
Read More » -
News
‘പ്രധാനമന്ത്രിയുടെ ജിഎസ്ടി ഇളവ് പ്രഖ്യാപനം ആശങ്കയുണ്ടാക്കുന്നത്’; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
പ്രധാനമന്ത്രിയുടെ ജിഎസ്ടി ഇളവ് പ്രഖ്യാപനം ആശങ്കയുണ്ടാക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം മാത്രം തീരുമാനം നടപ്പിലാക്കണം. സംസ്ഥാനങ്ങളെ നോക്കുകുത്തിയാക്കുന്ന തരത്തിലുള്ള രീതികള്‍ ഗൗരവതരമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സമഗ്രമായ പരിശോധന ആവശ്യമെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപനം പോലെ നടപ്പാക്കാവുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് സഹായകരമാകുമോ എന്ന് പരിശോധിക്കണം. ഈ ആശങ്ക താന്‍ നേരത്തെ പറഞ്ഞിരുന്നതാണ്. ജിഎസ്ടിയില്‍ മുന്‍പുള്ള കുറവ് വരുത്തല്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെട്ടിട്ടില്ല. കുറഞ്ഞതൊക്കെ, ഗുണമായത് കമ്പനികള്‍ക്ക് മാത്രമാണ് – അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ ആകെ വരുമാനമാര്‍ഗ്ഗമാണ് ജിഎസ്ടി…
Read More » -
News
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; എന്‍ഡിഎ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ മോദിക്കും നദ്ദയ്ക്കും ചുമതല
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ ജെ പി നദ്ധ എന്നിവരെ ചുമതലപ്പെടുത്തി എന്‍ഡിഎ. കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ആണ് ഇക്കാര്യം അറിയിച്ചത്. മുന്നണി ഏകകണ്ഠമായാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിന് ഇരു നേതാക്കളെയും ചുമതലപ്പെടുത്തിയതെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. പാര്‍ലമെന്റ് മന്ദിരത്തില്‍ ചേര്‍ന്ന ബിജെപി, എന്‍ഡിഎ സഖ്യകക്ഷി നേതാക്കള്‍ എന്നിവയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. പ്രതിരോധ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ രാജ്‌നാഥ് സിങ് അധ്യക്ഷനായ യോഗത്തില്‍ അമിത് ഷാ, ജെപി നദ്ദ, ജെഡിയു നേതാവ് ലാലന്‍സിങ്,…
Read More » -
News
ഉത്തരകാശി മിന്നല്‍ പ്രളയം: അനുശോചിച്ച് പ്രധാനമന്ത്രി
ഉത്തരാഖണ്ഡില്‍ വിനാശം വിതച്ച മിന്നല്‍ പ്രളയത്തില്‍പ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തരകാശിയിലെ ധരാലിയില്‍ ഉണ്ടായ ദുരന്തത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് അനുശോചനം അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. മുഖ്യമന്ത്രി പുഷ്‌കര്‍ ധാമിയുമായി സംസാരിച്ചുവെന്നും സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ, രക്ഷാ പ്രവര്‍ത്തന സംഘങ്ങള്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥിതിഗതികൾ സംബന്ധിച്ച് പ്രധാനമന്ത്രി വിവരങ്ങള്‍ തേടിയിട്ടുണ്ട്. ജനങ്ങള്‍ക്ക് എല്ലാവിധ സഹായവും ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡില്‍ ഉത്തരകാശിയിലെ ഹര്‍സിലിനടുത്തുള്ള ധരാലി പ്രദേശത്താണ് വന്‍ മേഘവിസ്‌ഫോടനമുണ്ടായത്. ദുരന്തത്തില്‍ ഒരു ഗ്രാമം ഒലിച്ചുപോയി. 25 ഹോട്ടലുകളും…
Read More » -
News
പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍: പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച ആരംഭിക്കും
പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച ആരംഭിക്കും. ലോക്‌സഭയില്‍ ഇന്നും രാജ്യസഭയില്‍ നാളെയുമാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. ഇരുസഭയിലും 16 മണിക്കൂര്‍ വീതമാണ് ചര്‍ച്ചയ്ക്കായി നീക്കിവെച്ചിട്ടുള്ളത്. ഭരണപക്ഷത്തുനിന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ എന്നിവര്‍ സംസാരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുമെന്നാണ് സൂചന. പ്രതിപക്ഷനിരയില്‍ ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സംസാരിക്കും. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഉള്‍പ്പെടെ പ്രതിപക്ഷനിരയിലെ മറ്റ് പ്രമുഖരും…
Read More » -
News
നിമിഷപ്രിയയുടെ മോചനം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശകാര്യ മന്ത്രി ജയശങ്കറിനും മുഖ്യമന്ത്രി കത്ത് നല്‍കിയിട്ടുണ്ട്. അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. നിമിഷപ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എം പിയും കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. നാലുദിവസം മാത്രമാണ് ഇനി മുന്നിലുളളതെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ കാര്യക്ഷമമായി വിഷയത്തെ കാണണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അടിയന്തരമായി സംസ്ഥാന മന്ത്രിതല സംഘം…
Read More » -
News
അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് വിട്ടുനിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് വിട്ടുനിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പുതിയ ഭാരവാഹി പട്ടികയിൽ സുരേഷ് ഗോപിക്കും അതൃപ്തിയുള്ളതായി സൂചന. തൃശൂർ ജില്ല പ്രസിഡൻ്റായിരുന്ന കെ കെ അനീഷ് കുമാറിനെ ജനറൽ സെക്രട്ടറിയാക്കാത്തതിലും സുരേഷ് ഗോപിക്ക് അതൃപ്തിയുള്ളതായി റിപ്പോർട്ട്. സുരേഷ് ഗോപിയുടെ അടുപ്പക്കാരായ പി ആർ ശിവശങ്കരൻ, ഉല്ലാസ് ബാബു, യുവരാജ് ഗോകുൽ എന്നിവരെയും പരിഗണിച്ചില്ല. ആഘോഷമായി നടത്തിയ ഓഫിസ് ഉദ്ഘാടനത്തിലും പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന വാർഡ്തല ഭാരവാഹികളുടെ പൊതുസമ്മേളനത്തിലും സുരേഷ് ഗോപി പങ്കെടുത്തില്ല. ഇതിനായി സുരേഷ് ഗോപി നേരത്തേ അമിത് ഷായിൽ…
Read More » -
News
ആക്‌സിയം 4 ദൗത്യം ; ബഹിരാകാശത്ത് നിന്നു മോദിയുമായി സംവദിച്ച് ശുഭാംശു ശുക്ല
ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ഇന്ത്യക്കാരന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സോവിയറ്റ് യൂണിയന്‍ സഹകരണത്തില്‍ 1982 ല്‍ ബഹിരാകാശ യാത്ര നടത്തിയ രാകേഷ് ശര്‍മയ്ക്ക് ശേഷം 41 വര്‍ഷങ്ങള്‍ക്ക് ശേഷം ബഹിരാകാശത്ത് എത്തിയ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. 140 കോടി ഇന്ത്യക്കാരുടെ മനസില്‍ ശുഭാംശു ശുക്ല ഉണ്ടെന്ന് പ്രധാനമന്ത്രി കൂടിക്കാഴ്ചയില്‍ അറിയിച്ചു. താന്‍ സുരക്ഷിതനാണെന്ന് പ്രധാനമന്ത്രിയെ അറിയിച്ച ശുഭാംശു തന്റെ യാത്ര എല്ലാ ഇന്ത്യക്കാരുടേത് കൂടിയാണെന്നും പ്രതികരിച്ചു. ബഹിരാകാശത്ത് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍…
Read More » -
News
ദുരന്തഭൂമിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; ആശുപത്രിയിലും സന്ദര്‍ശനം നടത്തി
അഹമ്മദാബാദിൽ 265 പേര്‍ക്ക് ജീവന്‍ നഷ്ടമായ എയര്‍ ഇന്ത്യാ വിമാന അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാവിലെ എട്ടരയോടെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ മോദി റോഡ് മാര്‍ഗം വിമാനം അപകടം നടന്ന മേഘാനി നഗറിലെത്തി. വ്യോമയാന മന്ത്രി രാംനായിഡും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും നരേന്ദ്രമോദിക്കൊപ്പം ഉണ്ടായിരുന്നു. അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസിനെയും മോദി സന്ദര്‍ശിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെയും മോദി കാണും. അതിനുശേഷം സുരക്ഷാക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള ഉന്നതതലയോഗം ചേരും. പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും സുപ്രധാന…
Read More » -
News
ശത്രുക്കള്‍ക്ക് നാം ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കി; ഓപ്പറേഷന്‍ സിന്ദൂറിനെ പ്രശംസിച്ച് പ്രധാനമന്ത്രി
ഇന്ത്യന്‍ സൈന്യത്തെയും ഓപ്പറേഷന്‍ സിന്ദൂറിനെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയുടെ ശത്രുക്കളെ ഞെട്ടിച്ചെന്നും രാജ്യം പ്രതിരോധ സംവിധാനങ്ങളുടെ ശക്തി തെളിയിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രയോഗിച്ച ബ്രഹ്‌മോസ് മിസൈലുകള്‍ ശത്രുക്കള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് നല്‍കിയതെന്നും നരേന്ദ്രമോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നടന്ന റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യയിലെ പെണ്‍മക്കളുടെ രോഷം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ലോകം കണ്ടു. പാകിസ്താനിലെ ഭീകരരുടെ ഒളിത്താവളങ്ങള്‍ അവരുടെ നാട്ടില്‍ കയറി നമ്മള്‍ നശിപ്പിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്താനെ…
Read More »