Namibiaghana
-
News
നരേന്ദ്രമോദി അഞ്ച് വിദേശ രാജ്യങ്ങളിലേക്ക്; ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിന് ജൂലൈ രണ്ടിന് തുടക്കം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനത്തിന് ജൂലൈ രണ്ടിന് തുടക്കമാകും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ ഘാന, ട്രിനിഡാഡ് ടുബാഗോ, അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ മോദി സന്ദര്‍ശിക്കും. ജൂലൈ ഒന്‍പതുവരെയാണ് സന്ദര്‍ശനം. ബ്രസീലില്‍ നടക്കുന്ന പതിനേഴാമത് ബ്രിക്‌സ് ഉച്ചകോടിയിലും മോദി പങ്കെടുക്കും. ജൂലൈ രണ്ട്, മൂന്ന് തീയതികളിലാണ് ഘാന സന്ദര്‍ശനം. നരേന്ദ്രമോദിയുടെ ഘാനസന്ദര്‍ശനമാണ്. മൂന്ന് പതിറ്റാണ്ടിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാന സന്ദര്‍ശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ സാമ്പത്തിക, ഊര്‍ജ, പ്രതിരോധ സഹകരണം തുടങ്ങി വിവിധ വിഷയങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും. ജൂലൈ മൂന്ന്, നാല് തീയതികളിലാണ്…
Read More »