nameplate manufacturing unit

  • News

    ഉമയനെല്ലൂരിൽ നെയിം പ്ലേറ്റ് നിർമ്മാണ സ്ഥാപനത്തിൽ തീപിടിത്തം ; ഒഴിവായത് വൻ അപകടം

    കൊല്ലം ഉമയനല്ലൂരിൽ വാടക വീട്ടിൽ പ്രവർത്തിച്ച നെയിം പ്ലേറ്റുകൾ നിർമിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടിത്തം. ഇവിടെ സൂക്ഷിച്ചിരുന്ന പാചകവാതകം ഉണ്ടായിരുന്ന സിലിണ്ടറുകളിലേക്കും തീ പടർന്നു എങ്കിലും പൊട്ടിത്തെറിച്ചില്ല. അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടലാണു വലിയ അപകടം ഒഴിവാക്കിയത്. ഉമയനല്ലൂർ ജംക്‌ഷനു സമീപം നിസാറിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ മുകളിലാണ് ഇന്നലെ രാത്രി 9ന് തീപിടിത്തം ഉണ്ടായത്. ഈ വീട് ഷെമീർ എന്നയാൾ വാടകയ്ക്കെടുത്തു നെയിം ബോർഡ് നിർമാണ യൂണിറ്റ് നടത്തുകയായിരുന്നു. ഇവരുടെ മെഷീനുകൾ താഴത്തെ നിലയിലാണു സൂക്ഷിച്ചിരുന്നത്. തീപിടിച്ച സ്ഥലത്ത് നെയിംപ്ലേറ്റുകൾ നിർമിക്കുന്നതിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുകയായിരുന്നു.…

    Read More »
Back to top button