N Vasu arrest

  • News

    എന്‍ വാസുവിന്റെ അറസ്റ്റ്: ആര് അറസ്റ്റിലായാലും പ്രശ്നം ഇല്ല; ആരെയും സംരക്ഷിക്കില്ല, എം വി ഗോവിന്ദൻ

    ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിന്റെ അറസ്റ്റില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കുറ്റക്കാര്‍ ആരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരട്ടേയെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പരിശോധിക്കട്ടെയെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ആര് എന്നതില്‍ വിഷയമില്ലെന്നും ഇത് സിപിഐഎമ്മിനെ ബാധിക്കില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ‘ഒരാളെയും സംരക്ഷിക്കില്ല. ആരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഒരാള്‍ക്ക് വേണ്ടിയും അര വര്‍ത്തമാനം പറയില്ല. ബിജെപിക്കും കോണ്‍ഗ്രസിനും…

    Read More »
  • News

    ശബരിമല സ്വര്‍ണ മോഷണ കേസ്: എൻ വാസു റിമാൻഡില്‍

    ശബരിമല സ്വര്‍ണ മോഷണ കേസില്‍ അറസ്റ്റിലായ എൻ വാസുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കിയതിനു ശേഷമാണ് റിമാൻഡ് ചെയ്തത്. 24 -ാം തീയതി വരെയാണ് റിമാൻഡില്‍ തുടരുക. കൊട്ടാരക്കര സബ് ജയിലിലായിരിക്കും ക‍ഴിയുക. അതേസമയം, പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിലാണ് ഹാജരാക്കിയത്. അതേസമയം, റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നു. രേഖകളിൽ സ്വർണം പൊതിഞ്ഞ പാളികൾ എന്നത് ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. സ്വര്‍ണം എന്നത് മാറ്റി ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തി.…

    Read More »
Back to top button