N VASU
-
News
എന്‍ വാസുവിന്റെ അറസ്റ്റ്: ആര് അറസ്റ്റിലായാലും പ്രശ്നം ഇല്ല; ആരെയും സംരക്ഷിക്കില്ല, എം വി ഗോവിന്ദൻ
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിന്റെ അറസ്റ്റില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കുറ്റക്കാര്‍ ആരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരട്ടേയെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പരിശോധിക്കട്ടെയെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ആര് എന്നതില്‍ വിഷയമില്ലെന്നും ഇത് സിപിഐഎമ്മിനെ ബാധിക്കില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ‘ഒരാളെയും സംരക്ഷിക്കില്ല. ആരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഒരാള്‍ക്ക് വേണ്ടിയും അര വര്‍ത്തമാനം പറയില്ല. ബിജെപിക്കും കോണ്‍ഗ്രസിനും…
Read More » -
News
ശബരിമല സ്വര്‍ണക്കൊള്ള : എസ്‌ഐടിയുടെ രണ്ടാം റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം കമ്മീഷണറും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എന്‍ വാസുവും പ്രതിപ്പട്ടികയില്‍. കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്നാം പ്രതിയായിട്ടാണ് വാസുവിന്റെ പേരുള്ളത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടിലാണ് 2019-ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ പങ്ക് വ്യക്തമാക്കുന്നത്. സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് മഹസറില്‍ രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിന്റെ ശുപാര്‍ശയിലാണ് എന്നാണ് എസ്‌ഐടി വ്യക്തമാക്കുന്നത്. 19.03.2019 ലാണ് മുന്‍ ദേവസ്വം കമ്മീഷണറുടെ ശുപാര്‍ശയില്‍ സ്വര്‍ണം ചെമ്പായി രേഖപ്പെടുത്തിയത്. സ്വര്‍ണക്കൊള്ള കേസില്‍ രണ്ടാമത്തെ അന്വേഷണ പുരോഗതി…
Read More » -
News
ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്ഐടി
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡൻറ് എൻ വാസുവിനെ ചോദ്യം ചെയ്ത് എസ്ഐടി. എസ് പി ശശിധരനാണ് എൻ വാസുവിന്‍റെ മൊഴിയെടുത്തത്. മുൻ ദേവസ്വം കമ്മീഷണറും പ്രസിഡൻ്റുമാണ് എൻ വാസു. വാസുവിൻ്റെ പിഎ സുധീഷ് കുമാറിന്‍റെ അറസ്‌റ്റിന് പിന്നാലെയാണ് വാസുവിനെ എസ് ഐടി ചോദ്യം ചെയ്തിരിക്കുന്നത്. എസ്ഐടിയുടെ അന്വേഷണം ഉന്നതങ്ങളിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്. അതേ സമയം, ശബരിമല സ്വർണ്ണക്കർവച്ചാ കേസിൽ അറസ്റ്റിലായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ്കുമാറിനെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവരുമായി ഗൂഢാലോചന…
Read More » -
News
‘എന്റെ കാലഘട്ടത്തിലല്ല ഈ സംഭവങ്ങള്‍ നടന്നത്’; ‘ദുരൂഹ’ ഇ-മെയില്‍ ലഭിച്ചെന്ന് സ്ഥിരീകരിച്ച് എന്‍ വാസു
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നേരിട്ട് ബന്ധമില്ലെന്നും പോറ്റി ഒരു കാര്യത്തിനും തന്നെ സമീപിച്ചിട്ടില്ലെന്നും വാസു മാധ്യമങ്ങളോട് പറഞ്ഞു. പോറ്റിയുടെ ഇ- മെയില്‍ ലഭിച്ചെന്ന കാര്യം എന്‍ വാസു സ്ഥിരീകരിച്ചു. 2019 ഡിസംബര്‍ ഒന്‍പതിനാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് ഇ-മെയില്‍ അയച്ചത്. ദ്വാരകപാലകരുടെയും ശ്രീകോവിലിന്റെ മുഖ്യ വാതിലിന്റെയും ജോലികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം തന്റെ പക്കല്‍ സ്വര്‍ണം ബാക്കിയുണ്ടെന്നും സഹായം ആവശ്യമുള്ള പെണ്‍കുട്ടിയുടെ വിവാഹ ആവശ്യത്തിന് ഇത് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ്…
Read More »