Mundathikode tragedy
-
News
ഇന്ന് തൃശ്ശൂർ പൂരം ; ആർഭാടങ്ങളില്ല, ചടങ്ങുകൾ മാത്രം; ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ് തുടങ്ങി
തൃശ്ശൂരിൽ ഇന്ന് പൂരാവേശം. വടക്കുംനാഥന്റെ തട്ടകത്തിലേക്ക് ഘടകപൂരങ്ങൾ പുറപ്പെട്ടു തുടങ്ങി. പുലർച്ചെ 4.45 ഓടെ കണിമംഗലം ശാസ്താ ക്ഷേത്രത്തിൽ നിന്ന് ആദ്യ ഘടകപൂരം ആരംഭിച്ചു. മറ്റ് ഏഴ് ഘടകക്ഷേത്രങ്ങളിൽ നിന്നുള്ള ശാസ്താ ഭഗവതിമാരും ആതിഥേയരായ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരും വടക്കുംനാഥനെ വണങ്ങാനെത്തും. 11 മണിയോടെ തിരുവമ്പാടിയുടെ മഠത്തിൽ വരവ് ആരംഭിക്കും. രണ്ട് മണിയോടെയാണ് പാറമേക്കാവിന്റെ ഇലഞ്ഞിത്ര മേളം. 250 കലാകാരൻമാർ അണിനിരക്കും. തുടർന്നാണ് തെക്കോട്ടിറക്കം. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഇത്തവണ ആഘോഷങ്ങളില്ലാതെയാണ് പൂരം. വെടിക്കെട്ട് ഒഴിവാക്കി ചടങ്ങള്‍ മാത്രമായി പൂരം പരിമിതപ്പെടുത്തി. കുടമാറ്റ…
Read More »