Motor Vehicle Department
-
News
നിലമേല്‍ അപകടം: സ്‌കൂള്‍ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും
കൊല്ലം നിലമേല്‍ വേക്കലിലെ സ്‌കൂള്‍ ബസ് അപകടത്തില്‍ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. സ്‌കൂള്‍ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി. ഡ്രൈവറെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് കൊല്ലം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ വ്യക്തമാക്കി. കിളിമാനൂര്‍ പാപ്പാല വിദ്യാ ജ്യോതി സ്‌കൂളിന്റെ വാഹനമാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 22 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഡ്രൈവറും ഒരു കുട്ടിയും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തട്ടത്തുമല – വട്ടപ്പാറ റോഡില്‍ വെച്ചാണ്…
Read More » -
News
ഹൈറേഞ്ചുകളിലെ വിനോദയാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, സുരക്ഷാ നിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്
ഹൈറേഞ്ചുകളിലേക്ക് വിനോദസഞ്ചാരികള്‍ ഒഴുകുന്ന സമയം!. കാലാവസ്ഥയും ഭൂപ്രകൃതിയും കനിഞ്ഞനുഗ്രഹിച്ച മഞ്ഞും തണുപ്പും കോടയും സഞ്ചാരികളെ പശ്ചിമഘട്ടത്തിന്റെ ഭാഗമായ കിഴക്കന്‍ ജില്ലകളിലേക്ക് ആകര്‍ഷിക്കുകയാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നും എത്തുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍, അവര്‍ക്ക് പരിചിതമല്ലാത്ത ഈ റോഡുകളില്‍ നിരന്തരം അപകടങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതില്‍ ആദ്യമായി ഈ റോഡുകളില്‍ എത്തുന്ന ഡ്രൈവര്‍മാരാണ് കൂടുതലും അപകടം സൃഷ്ടിക്കുന്നത്. നഗരങ്ങളിലെയും നിരന്ന പ്രദേശങ്ങളിലെ റോഡുകളിലെയും റോഡുകളില്‍ വാഹനമോടിച്ച് ശീലിച്ചവര്‍ അതേശൈലിയില്‍ മലമ്പാതകളിലും ഓടിക്കുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് കേരള മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി. ‘കുത്തനെയുള്ള…
Read More »