Missing Case
-
News
കാണാതായ പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയും കണ്ടെത്തി
മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയും കണ്ടെത്തി. എറണാകുളത്തെ ഒരു ഹോട്ടലിൽ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഭർതൃവീട്ടുകാരുമായുള്ള സ്വത്ത് തർക്കത്തിൻ്റെ പേരിലാണ് യുവതി മക്കളുമായി വീട് വിട്ടതെന്ന് മെമ്പർ പൊലീസിനോട് പറഞ്ഞു. സ്വത്ത് വീതം വെച്ച വകയിൽ 50 ലക്ഷം രൂപ ഭർത്താവിന്റെ വീട്ടുകാർ കൊടുക്കാൻ ഉണ്ടെന്നു മെമ്പർ പറഞ്ഞു. അതിരമ്പുഴ പഞ്ചായത്ത് അംഗം ഐസി സാജൻ, മക്കളേയുമാണ് ഇന്ന് രാവിലെ മുതൽ കാണാതായത്.
Read More » -
News
ആലപ്പുഴ ശിശുസംരക്ഷണ കേന്ദ്രത്തില്‍ നിന്നും കാണാതായ രണ്ട് പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി
ആലപ്പുഴ പൂച്ചാക്കൽ ഗേൾസ് ഹോമിൽ നിന്നും ചാടിപ്പോയ രണ്ട് പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹരിപ്പാട് നിന്നാണ് കാണാതായ പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തിയത്. ഇനി ശിവകാമി എന്ന മറ്റൊരു പെൺകുട്ടിയെ കൂടി കണ്ടെത്താനുണ്ട് ഇന്നലെ പുലർച്ചെ ആയിരുന്നു പതിനഞ്ചും, പതിനാറും വയസ് പ്രായമുള്ള സൂര്യ അനില്‍ കുമാറിനേയും, ശിവകാമിയേയും കണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. പെൺകുട്ടികൾ ശിശുസംരക്ഷണകേന്ദ്രത്തില്‍ നിന്നും ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൂച്ചാക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കാണാതായ മറ്റൊരു പെൺകുട്ടിക്കായി അന്വേഷണം…
Read More »