minister v sivankutty

  • News

    ചോദ്യോത്തരവേളയ്ക്കിടെ ശാരീരികാസ്വാസ്ഥ്യം; മന്ത്രി വി ശിവന്‍കുട്ടി ആശുപത്രിയില്‍

    ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമസഭയിലെ ചോദ്യോത്തര വേളയില്‍ സംസാരിക്കുമ്പോഴാണ് ശിവന്‍കുട്ടിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഓണ്‍ലൈന്‍ ഡെലിവറി ജോലിക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഉടന്‍ തന്നെ മന്ത്രിയെ ആശുപത്രിയില്‍ എത്തിച്ചു. മന്ത്രി ശിവൻകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ സൂചിപ്പിച്ചു. തുടര്‍ന്ന് സ്പീക്കറുടെ നിര്‍ദേശ പ്രകാരം ശിവന്‍കുട്ടി മറുപടി പറയേണ്ടിയിരുന്ന ചോദ്യങ്ങള്‍ക്ക് മന്ത്രി എം ബി രാജേഷ് മറുപടി പറഞ്ഞു.

    Read More »
  • News

    അക്ഷരക്കൂട്ട്’ കുട്ടികളുടെ സാഹിത്യോത്സവം; പുതിയ പദ്ധതി പ്രഖ്യാപനവുമായി മന്ത്രി വി ശിവൻകുട്ടി

    ‘അക്ഷരക്കൂട്ട്’ എന്ന പേരിൽ കുട്ടികളുടെ സാഹിത്യോത്സവം സെപ്റ്റംബർ 18, 19 തീയതികളിൽ നടക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾ രചിച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രദർശനമാണ് പരിപാടിയുടെ പ്രധാന ആകർഷണം. ഒന്നാം ക്ലാസുകാരുടെ ഡയറിക്കുറിപ്പുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എഡിറ്റ് ചെയ്ത് ‘കുരുന്നെഴുത്തുകൾ’ എന്ന പേരിൽ ഒരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചിരുന്നു. ഈ അനുഭവത്തിൽ നിന്നുള്ള പ്രചോദനമാണ് കുട്ടികളുടെ സംസ്ഥാനതല പുസ്തകോത്സവം എന്ന ആശയത്തിന് പിന്നിലെന്ന് മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണൽ…

    Read More »
  • News

    ‘റാപ്പ് സംഗീതത്തിന്റെ പ്രാധാന്യവും മാനവും തിരിച്ചറിയാത്തവര്‍’; വേടന്റെ ഗാനങ്ങള്‍ സിലബസില്‍ നിന്ന് നീക്കുന്നതിരെ വിദ്യാഭ്യാസമന്ത്രി

    കാലിക്കറ്റ് സര്‍വകലാശാല ബിരുദ പാഠ്യപദ്ധതിയില്‍ നിന്ന് വേടന്‍, ഗൗരി ലക്ഷ്മി എന്നിവരുടെ ഗാനങ്ങള്‍ നീക്കം ചെയ്യാനുള്ള നീക്കത്തെ വിമര്‍ശിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. യുവതലമുറ ഗായകരുടെ റാപ്പ് ഗാനങ്ങള്‍ നീക്കം ചെയ്യണമെന്ന കാലിക്കറ്റ് സര്‍വകലാശാല വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശയെ ശക്തമായി അപലപിക്കുന്നതായി മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം. യുവഗായകരുടെ പാട്ടുകള്‍ നീക്കാനുള്ള തീരുമാനം ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ്. അക്കാദമിക് കമ്മിറ്റികള്‍ ഇതിനകം തയ്യാറാക്കിയ ഒരു സിലബസില്‍ അഭിപ്രായങ്ങള്‍ ശേഖരിക്കാന്‍ മറ്റൊരു നിയമവിരുദ്ധ…

    Read More »
  • News

    സംസ്ഥാനത്തെ സ്കൂൾ സമയമാറ്റത്തിൽ പ്രത്യക്ഷ സമരവുമായി സമസ്ത

    സംസ്ഥാനത്തെ സ്കൂൾ സമയമാറ്റത്തിൽ പ്രത്യക്ഷ സമരവുമായി സമസ്ത. സർക്കാരിന് നൽകിയ പരാതി പരിഗണിക്കാത്തതിനെ തുടർന്നാണ് സമസ്ത കേരള മദ്രസ മാനേജ്മെന്‍റ് അസോസിയേഷൻ സമരത്തിന് ഒരുങ്ങുന്നത്. എട്ട് മുതൽ 10 വരെ ക്ലാസുകളിലെ പഠന സമയമാണ് അരമണിക്കൂർ വർധിപ്പിച്ചത്. അധ്യയന സമയം 1100 മണിക്കൂർ ആക്കുക എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. ഇതിനെതിരെയാണ് സമസ്ത രംഗത്ത് എത്തിയിരിക്കുന്നത്. സമസ്ത നേരത്തെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഇക്കാര്യം ധരിപ്പിച്ചിരുന്നു.എന്നാൽ തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് സമസ്ത പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്. വ്യാഴാഴ്ച കോഴിക്കോട്…

    Read More »
  • News

    യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിലയ്ക്ക് നിര്‍ത്തണം; മന്ത്രി വി ശിവന്‍കുട്ടി

    ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ ദിവസം പത്തനംതിട്ട കുമ്പഴയിലെ വീണാ ജോര്‍ജിന്റെ കുടുംബ വീട് ആക്രമിക്കാന്‍ ശ്രമം നടന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തൊട്ടടുത്ത് ഒരു ക്യാന്‍സര്‍ രോഗി മരിച്ചു കിടക്കുമ്പോള്‍ ആണ് യാതൊരു മനുഷ്യത്വവുമില്ലാതെ ശവമഞ്ചവുമേന്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് പ്രതികരണം. പ്രതിഷേധങ്ങള്‍ക്ക് ജനാധിപത്യ മാര്‍ഗങ്ങള്‍ ഉണ്ട്. അതും കടന്ന് മന്ത്രിയെ ശാരീരികമായി അപായപ്പെടുത്താന്‍ ആണ് ശ്രമമെങ്കില്‍ പൊതുസമൂഹം അനുവദിക്കില്ല. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…

    Read More »
  • Kerala

    ‘പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് അര്‍ഹമായ കേന്ദ്ര ഫണ്ട് ലഭ്യമാക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണം’: മന്ത്രി വി ശിവന്‍കുട്ടി

    പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് അര്‍ഹമായ കേന്ദ്ര ഫണ്ട് ലഭ്യമാക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. 1,500 കോടി രൂപ കേന്ദ്രം കേരളത്തിന് നല്‍കാനുണ്ട്. പി എം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചില്ല എന്ന കാരണം പറഞ്ഞ് എസ് എസ് കെ യ്ക്കുള്ള ഫണ്ട് പോലും കേന്ദ്രം തടഞ്ഞു വച്ചിരിക്കുകയാണ്. ഫണ്ട് ലഭ്യമാക്കാന്‍ നിയമനടപടി അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുന്നു. ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ…

    Read More »
Back to top button