meeting
-
News
മാർപാപ്പയുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രിക്ക് അനുമതി; സന്ദർശനം മാർച്ചിൽ
വത്തിക്കാനിൽ വെച്ച് ലിയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി പിണറായി വിജയനും ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിനും വത്തിക്കാൻ അനുമതി നൽകി. മാർച്ച് 4-ന് രാവിലെ 10 മണിക്ക് മാർപാപ്പയെ നേരിൽ കണ്ട് ഹസ്തദാനം നടത്താനാണ് അവസരം ലഭിച്ചിരിക്കുന്നത്. കൂടിക്കാഴ്ചയ്ക്കായി സമയം തേടി കഴിഞ്ഞ ഡിസംബറിൽ തന്നെ സംസ്ഥാന സർക്കാർ ഇന്ത്യയിലെ അപ്പോസ്തലിക് സ്ഥാനപതിക്ക് കത്തയച്ചിരുന്നു. അതേസമയം, ഈ വത്തിക്കാൻ സന്ദർശനത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അന്തിമ തീരുമാനം വന്നിട്ടില്ല. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതും അതുമായി ബന്ധപ്പെട്ട…
Read More » -
News
എസ്‌ഐആർ: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന്
എസ്‌ഐആറില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന്. കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷമുള്ള രണ്ടാമത്തെ അവലോകന യോഗമാണ് ഇന്ന് ചേരുക. രാവിലെ 11ന് തിരുവനന്തപുരത്താണ് യോഗം. ഹിയറിങ്ങിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതായി കഴിഞ്ഞ യോഗത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിരുന്നു. ഇതിന്റെ പുരോഗതി ഇന്നത്തെ യോഗത്തില്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരിക്കും. ഹിയറിങ് നടപടിയുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകള്‍ രാഷ്ട്രീയപാര്‍ട്ടികളും ഉന്നയിക്കും. അതേസമയം, കരട് പട്ടികള്‍ക്കുമേല്‍ തിരുത്തലുകളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഇതുവരെ 96,785 പുതിയ വോട്ടര്‍മാരായുള്ള…
Read More » -
News
ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും
കൊല്ലം കൊട്ടിയത്ത് നിർമ്മാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ ജില്ലാ കളക്ടർ എൻ ദേവീദാസിന്‍റെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ, പ്രോജക്ട് ഹെഡ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. എൻഎച്ച്എഐ അധികൃതരിൽ നിന്നും കളക്ടർ വിശദീകരണം തേടും. കൂടാതെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുളള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. അപകടത്തിന്‍റെ കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ദ്ധ സംഘം ഉടൻ സ്ഥലം സന്ദർശിക്കും. കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷനോട് എൻഎച്ച്എഐ റിപ്പോർട്ട് തേടിയിരുന്നു. ഇന്നലെ കൊട്ടിയം മൈലക്കാട് മണ്ണിടിഞ്ഞ്…
Read More » -
News
കെ ജെ ഷൈനിന് എതിരായ സൈബർ ആക്രമണം; പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും
സിപിഎം നേതാവ് കെജെ ഷൈനിന് എതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം ഇന്ന് യോഗം ചേരും. ഓണ്‍ലൈനായാകും യോഗം ചേരുക. ഷൈനിനെതിരെ അശ്ലീല പ്രചരണം നടത്തിയെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത യൂട്യൂബര്‍ ഷാജഹാന് കോടതി വേഗത്തില്‍ ജാമ്യം അനുവദിച്ചത് അന്വേഷണ സംഘത്തിന് തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തില്‍ മറ്റ് കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നതില്‍ കൂടുതല്‍ നിയമോപദേശവും അന്വേഷണ സംഘം തേടിയിട്ടുണ്ട്. ഷാജഹാനെതിരെ പരാതി നല്‍കിയ കോതമംഗലം എംഎല്‍എ ആന്‍റണി ജോണിന്‍റെ മൊഴിയും അന്വേഷണ സംഘം ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
Read More »