mdma

  • News

    ഓപ്പറേഷന്‍ ഡി-ഹണ്ട്: 137 പേർ അറസ്റ്റിൽ; എംഡിഎംഎയും കഞ്ചാവുമടക്കം പിടിച്ചെടുത്തു

    തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 137 പേർ അറസ്റ്റിൽ. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2135 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 131 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പരിശോധനയിൽ എംഡിഎംഎ (0.011 കി.ഗ്രാം), കഞ്ചാവ് (23.544 കി.ഗ്രാം), കഞ്ചാവ് ബീഡി (107 എണ്ണം) എന്നിവ പൊലീസ് പിടിച്ചെടുത്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാനാണ് 2025 ഏപ്രില്‍ 13ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട്…

    Read More »
  • News

    കേരളത്തിൽ MDMA മൊത്തവിതരണം നടത്തുന്ന നൈജീരിയൻ സ്വദേശി പിടിയിൽ

    കേരളത്തിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും എം. ഡി. എം. എ മൊത്തവിതരണം നടത്തുന്ന നൈജീരിയൻ സ്വദേശി പിടിയിൽ. നൈജീരിയൻ സ്വദേശി ആഗ്ബേടോ സോളോമനാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. ഇരവിപുരം എ.എസ്. എച്ച്. ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഡൽഹിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. അഗ്ബെദോ സോളമൻ എന്ന 29കാരനെയാണ് കൊല്ലം ഇരവിപുരം പൊലീസ് ഡൽഹിയിൽ എത്തി പിടികൂടിയത്. കൊല്ലത്ത് അറസ്റ്റിലായ ലഹരിക്കേസ് പ്രതിയിൽ നിന്നാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ കിരൺ നാരായണൻ്റെ നിർദ്ദേശ പ്രകാരം ഇരവിപുരം സിഐ രാജീവും സംഘവും…

    Read More »
Back to top button