Massive fire
-
News
ഉമയനെല്ലൂരിൽ നെയിം പ്ലേറ്റ് നിർമ്മാണ സ്ഥാപനത്തിൽ തീപിടിത്തം ; ഒഴിവായത് വൻ അപകടം
കൊല്ലം ഉമയനല്ലൂരിൽ വാടക വീട്ടിൽ പ്രവർത്തിച്ച നെയിം പ്ലേറ്റുകൾ നിർമിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടിത്തം. ഇവിടെ സൂക്ഷിച്ചിരുന്ന പാചകവാതകം ഉണ്ടായിരുന്ന സിലിണ്ടറുകളിലേക്കും തീ പടർന്നു എങ്കിലും പൊട്ടിത്തെറിച്ചില്ല. അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടലാണു വലിയ അപകടം ഒഴിവാക്കിയത്. ഉമയനല്ലൂർ ജംക്‌ഷനു സമീപം നിസാറിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ മുകളിലാണ് ഇന്നലെ രാത്രി 9ന് തീപിടിത്തം ഉണ്ടായത്. ഈ വീട് ഷെമീർ എന്നയാൾ വാടകയ്ക്കെടുത്തു നെയിം ബോർഡ് നിർമാണ യൂണിറ്റ് നടത്തുകയായിരുന്നു. ഇവരുടെ മെഷീനുകൾ താഴത്തെ നിലയിലാണു സൂക്ഷിച്ചിരുന്നത്. തീപിടിച്ച സ്ഥലത്ത് നെയിംപ്ലേറ്റുകൾ നിർമിക്കുന്നതിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുകയായിരുന്നു.…
Read More » -
News
ഹൈദരാബാദ് ചാർമിനാറിന് സമീപം വൻ തീപിടുത്തം; 17 മരണം
ഹൈദരാബാദിലെ ചാർമിനാറിനടുത്തുള്ള ഗുൽസാർ ഹൗസിലെ കെട്ടിടത്തിൽ വൻ തീപിടുത്തം. 17 പേർ മരിച്ചു. 15 പേർക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. 7 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. ഗുൽസാർ ഹൗസ് ജനങ്ങൾ തിങ്ങി പാർക്കുന്ന തെരുവാണ്. നിറയെ വ്യാപാര സ്ഥാപനങ്ങളുള്ള പ്രദേശമാണിത്. കെട്ടിടത്തിന് മുകളിലായി നിരവധി കുടുംബങ്ങളും താമസിക്കുന്നുണ്ട്.ഇവിടെയാണ് തീപിടുത്തം ഉണ്ടായത്. മുത്ത് വ്യാപാരക്കടയിലാണ് ആദ്യം തീപിടുത്തമുണ്ടായത്. പിന്നീട് താഴത്തെ നിലയിൽ നിന്ന് മുകളിലെ കെട്ടിടങ്ങളിലേക്ക് തീപടരുകയായിരുന്നു. പുലർച്ചെ ആയതിനാൽ പലരും ഉറക്കത്തിലായിരുന്നു. പ്രദേശം പുക…
Read More »