Mangaluru Refinery blast
-
News
മംഗളൂരു റിഫൈനറിയില്‍ സ്‌ഫോടനം; 8 പേര്‍ക്ക് പരിക്ക്
മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡിന്റെ (MRPL) ഹൈഡ്രോ സള്‍ഫര്‍ ട്രീറ്റ്മെന്റ് യൂണിറ്റില്‍ സ്‌ഫോടനം. ഇതേത്തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉച്ചയോടെയാണ് റിഫൈനറിയില്‍ പൊട്ടിത്തെറിയുണ്ടായത്. ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകളോളം നീണ്ടു. സ്‌ഫോടനത്തെത്തുടര്‍ന്ന് വീടുകള്‍ കുലുങ്ങുകയും വാതിലുകളും ജനലുകളും വിറച്ചതായും ജോക്കാട്ടെ, സൂറത്കല്‍ എന്നിവിടങ്ങളിലെ താമസക്കാര്‍ പറഞ്ഞു. റിഫൈനറി പരിസരത്ത് നിന്ന് കറുത്ത പുക ഉയരുകയും ചെയ്തിരുന്നു. തീപിടിത്തം നിയന്ത്രണവിധേയമായതായി സിറ്റി പൊലീസ് കമ്മീഷണര്‍ സുധീര്‍ കുമാര്‍ റെഡ്ഡി അറിയിച്ചു.…
Read More »