Mammootty@75
-
News
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ് ; ആശംകളുമായി സിനിമാ ലോകം
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ്. അഭിനയവര്‍ഷങ്ങളില്‍ പകര്‍ന്നാടിയ വേഷങ്ങള്‍ ആരെയും മോഹിപ്പിക്കുന്നവയാണ്. അനുഭവങ്ങള്‍ പാളിച്ചകളിലൂടെ അഭിനയത്തിന്റെ അരങ്ങേറ്റം കുറിച്ച മമ്മൂട്ടി അഞ്ചര പതിറ്റാണ്ടായി മലയാളത്തിന്റെ വിസ്മയമായി തുടരുകയാണ്. വേഷപ്പകര്‍ച്ചയില്‍ ഇതിഹാസമായി മാറിയ പ്രിയതാരത്തിന് പിറന്നാള്‍ മംഗളങ്ങള്‍ നേരുകയാണ് മലയാളം. പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടി ചെന്നൈയിലാണ്. ഇന്നലെ രാത്രി തന്നെ അദ്ദേഹത്തിന്റെ കൊച്ചിയിലെ വീടിന് മുന്നില്‍ ആരാധകര്‍ പിറന്നാള്‍ ആശംസകളുമായി തടിച്ചൂകൂടി. ആരാധകര്‍ക്ക് മുന്നില്‍ വീഡിയോ കോളിലൂടെ എത്തിയ പ്രിയതാരം ആശംസകള്‍ അറിയിക്കുകയും ചെയ്തു. 1971 ഓഗസ്റ്റ് 6 നായിരുന്നു അനുഭവങ്ങള്‍ പാളിച്ചകള്‍…
Read More »