malayalamvartha
-
News
അന്‍വറിന് ഇനിയും അവസരം, വാതില്‍ പൂര്‍ണമായി അടച്ചിട്ടില്ലെന്ന് കെ സുധാകരന്‍
അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ പൂര്‍ണമായി അടച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ l. അന്‍വര്‍ തിരുത്തിയാല്‍ യുഡിഎഫില്‍ എത്തിക്കാന്‍ ശ്രമം തുടരും. അന്‍വറിന്റെ വോട്ടില്ലെങ്കിലും നിലമ്പൂരില്‍ യുഡിഎഫ് ജയിക്കും. എന്നാല്‍ മത്സരം കടുക്കും. അന്‍വര്‍ നടത്തിയ പ്രസ്താവന തന്നെയാണ് അന്‍വറിന് വിനയായതെന്നും കെ സുധാകരന്‍ പറഞ്ഞു. സിപിഎമ്മിനും സര്‍ക്കാരിനെതിരെയും നടത്തിയ ശക്തമായ നിലപാടുകളും പ്രസ്താവനയുമാണ് അന്‍വറിലേക്ക് യുഡിഎഫിനെ ആകര്‍ഷിച്ചത്. യുഡിഎഫിനൊപ്പം നില്‍ക്കാനുള്ള അന്‍വറിന്റെ തീരുമാനങ്ങളും അദ്ദേഹത്തിലേക്ക് അടുപ്പിച്ചു. ഇപ്പോഴും അന്‍വര്‍ യുഡിഎഫിലേക്ക് വരാന്‍ തയ്യാറാകുകയാണെങ്കില്‍ ഞങ്ങള്‍ തീരുമാനം പുനഃപരിശോധിക്കാന്‍ തയ്യാറാകും. അതില്‍ തര്‍ക്കമൊന്നുമില്ല.…
Read More » -
Business
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് പവന് 280 രൂപയോളമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില നാല് ദിവസങ്ങൾക്ക് ശേഷം 70,000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്‍റെ വില 69,760 രൂപയാണ്. ഇന്നും ഇന്നലെയുമായി 400 രൂപയാണ് പവന് കുറഞ്ഞത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വർണവില ആദ്യമായി 70,000 കടന്നത്. ഇന്ന് ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8720 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8720 രൂപയാണ്. വെള്ളിയുടെ…
Read More » -
News
വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് കാരണം കടബാദ്ധ്യത തന്നെയെന്ന് ജയിൽ ഉദ്യോഗസ്ഥരോട് പ്രതി അഫാൻ
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് കാരണം കടബാദ്ധ്യത തന്നെയെന്ന് ജയിൽ ഉദ്യോഗസ്ഥരോട് പ്രതി അഫാൻ. കടബാദ്ധ്യത കാരണം ബന്ധുക്കൾ നിരന്തരം അധിക്ഷേപിച്ചു. അമ്മ മരിച്ചുവെന്ന് കരുതിയാണ് മറ്റുള്ളവരെ കൊലപ്പെടുത്തിയത്. താനും മരിക്കുമെന്നും അഫാൻ പൂജപ്പുര സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥരോട് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് അഫാനെ പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയത്. ദിവസം പതിനായിരം രൂപവരെ പലിശ നൽകേണ്ടി വന്നത് താങ്ങാനായില്ല. അങ്ങനെയാണ് എല്ലാവരെയും കൊലപ്പെടുത്തിയതിനുശേഷം മരിക്കാൻ തീരുമാനിച്ചത്. താൻ മരിക്കാത്തതിൽ അസ്വസ്ഥനാണെന്നും അഫാൻ ജയിൽ അധികൃതരോട് പറഞ്ഞു. അഫാനും…
Read More » -
News
ആനകൾ തമ്മിലുണ്ടായ സംഘർഷം കുത്തിൽ കലാശിച്ചു
ഉത്സവത്തിനിടെ 10 പേർക്ക് പരുക്ക് തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളിപ്പിനിടെ ആന വിരണ്ടത് വ്യാപക പരിഭ്രാന്തിയുണ്ടാക്കി. ആന വിരണ്ടത് കണ്ട് ഓടിയവരും ആനക്ക് മുകളിലിരുന്നവരും അടക്കം പത്തു പേർക്കാണ് പരുക്കേറ്റത്. വിരണ്ടോടിയ ആന തൊട്ടടുത്ത് നിന്ന ആനയെ കുത്തിയതാണ് സ്ഥിതി അപകടത്തിലാക്കിയത്. എഴുന്നള്ളത്തിന് എത്തിച്ച വേണാട്ടുമറ്റം ഉണ്ണിക്കുട്ടന്‍ എന്ന ആന വിരണ്ട് ജയരാജൻ എന്ന ആനയെ കുത്തിയതോടെയാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഇതോടെ ഓടിയ ജയരാജന്റെ മുകളിലുണ്ടായിരുന്ന കീഴ്ശാന്തി ശ്രീകുമാര്‍ വീണെങ്കിലും കാര്യമായ അപകടം ഒഴിവായി. എന്നാൽ ആദ്യം വിരണ്ട ആനയുടെ പുറത്തിരുന്ന അനൂപ്…
Read More » -
News
ദേശീയ ശാസ്ത്ര ദിനത്തില്‍ പെണ്‍കുട്ടികളില്‍ നവീനാശയങ്ങളുണര്‍ത്തി ഐഡിയത്തോണ്‍
തിരുവനന്തപുരം: 20ഏന്‍സ്റ്റ് ആന്‍ഡ് യങ് ലേണിംഗ് ലിങ്ക്‌സ് ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച ശില്‍പശാല വിദ്യാഭ്യാസ വികാസ് കേന്ദ്രയുടെ സഹകരണത്തോടെയാണ് ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളില്‍ നടന്നു. കേരളത്തില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നുമുള്ള വിദഗ്ദ്ധര്‍ ശില്പശാലിയില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളില്‍, പ്രത്യേകിച്ച് പെണ്‍കുട്ടികളില്‍, നൂതനാശയങ്ങളും പ്രശ്‌നപരിഹാര നൈപുണ്യവും വളര്‍ത്തുന്നതിനെ പദ്ധതി ലക്ഷ്യമിടുന്നു. 215 വിദ്യാര്‍ത്ഥികള്‍ ഈ പരിശീലനത്തില്‍ പങ്കെടുത്തു.വിദ്യാര്‍ത്ഥികളെ അവരുടെ സമൂഹത്തിലെ വെല്ലുവിളികള്‍ക്ക് ക്രിയാത്മകമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ പ്രോത്സാഹിപ്പിക്കുന്നതിലാണ് ശില്‍പശാല ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ശിലാശാലയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ ഡിസൈന്‍ തിങ്കിംഗ് പ്രക്രിയ ഉപയോഗിച്ച് അവരുടെ പ്രോജക്ടുകള്‍ തയ്യാറാക്കുകയും…
Read More » -
Uncategorized
കൂട്ടക്കൊലപാതകത്തിനിടയിലും അഫാൻ കടം വീട്ടിയതായി പൊലീസ്; മാല പണയം വച്ച പണം കടം തീർക്കാൻ ഉപയോഗിച്ചു
തിരുവനന്തപുരം: കൂട്ടക്കൊലപാതകത്തിനിടയിലും അഫാൻ കടം വീട്ടിയതായി പൊലീസ്. പിതൃമാതാവിനെ കൊലപ്പെടുത്തിയ ശേഷം അവരുടെ മാല പണയം വച്ച് 74000 രൂപ വാങ്ങി. ഇതിൽ 40,000 രൂപ സ്വന്തം അക്കൗണ്ടിലൂടെ കടം നൽകിയവർക്ക് തിരികെ കൊടുത്തുവെന്നാണ് വിവരം. അഫാന്റെ മാതാവി ഷെമിക്ക് മാത്രം 65 ലക്ഷം രൂപ കടമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കടം കാരണം ജീവിതം മുന്നോട്ടുപോകാൻ പറ്റാത്ത സാഹചര്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് അഫാൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയപ്പോൾ പറഞ്ഞത്. ഇത് ശരിവയ്‌ക്കുന്ന തരത്തിലാണ് പൊലീസിന്റെ കണ്ടെത്തൽ. അഫാന്റെ പിതാവിന് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടെന്ന വിവരം…
Read More » -
News
‘കോൺഗ്രസിൽ നേതൃക്ഷാമം ഇല്ല, തരൂരിനെതിരെ കെ മുരളീധരൻ
ശശി തരൂരിന്റെ മനസിൽ എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിച്ച് കൂടെ നിർത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആരും പാർട്ടിക്ക് പുറത്തുപോകാൻ പാടില്ല. എല്ലാവരും പാർട്ടിക്ക് അകത്ത് നിൽക്കണം. അദ്ദേഹത്തിന് എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ പരിഹരിക്കണം. ഇപ്പോൾ തരൂരിന് എന്താണ് പ്രശ്നമെന്ന് തനിക്ക് അറിയില്ല. അദ്ദേഹത്തിന് എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ പരിഹരിച്ച് കൂടെ നിർത്തണമെന്നും കെ മുരളീധരൻ പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പിലും എല്ലാവരും ജയിക്കുന്നത് പാർട്ടി വോട്ടുകൾക്ക് പുറമെ പുറത്തുള്ള വോട്ടു കൂടി കിട്ടിയിട്ടാണ്. പക്ഷേ പാർട്ടി പ്രവർത്തകരാണ് അതിനു വേണ്ടി പണി എടുക്കുന്നത്. 1984ലും തുടർന്ന് 89ലും…
Read More » -
News
ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശം; കൈവിട്ട് ബിജെപി സംസ്ഥാന നേതൃത്വം
പിന്തുണ തേടി ജാവദേക്കറെ വിളിച്ച് പി സി ജോർജ് ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ പി സി ജോര്‍ജിനെ കൈവിട്ട് ബിജെപി സംസ്ഥാന നേതൃത്വം. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി സി ജോര്‍ജ് പിന്തുണ തേടി ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ ഫോണില്‍ വിളിച്ചായിരുന്നു ജോര്‍ജ് പിന്തുണ തേടിയത്. ഇതോടെ ജാവദേക്കര്‍ സംസ്ഥാന നേതൃത്വത്തെ ബന്ധപ്പെടുകയും നേതാക്കളോട് അഭിപ്രായം തേടുകയും ചെയ്തു. എന്നാല്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് സംസ്ഥാന നേതൃത്വം മറുപടി നല്‍കിയത്. പാര്‍ട്ടിയോട് ആലോചിക്കാതെ…
Read More » -
News
ജോസ് കെ.മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു
അമ്പലപ്പുഴ ∙ ജോസ് കെ.മാണി എംപിയുടെ മകൾ പ്രിയങ്കയെ (28) പാമ്പുകടിയേറ്റതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാവ് നിഷ ജോസ് കെ.മാണിയുടെ ആലപ്പുഴയിലെ വസതിയിൽ വച്ച് ഇന്നലെ വൈകിട്ടാണ് പാമ്പുകടിയേറ്റത്. 24 മണിക്കൂർ നിരീക്ഷണത്തിലാണ്. പ്രിയങ്കയെ കടിച്ച പാമ്പ് ഏതാണെന്നു വ്യക്തമായിട്ടില്ലെന്നും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.
Read More » -
Travel
നിക്ഷേപക സംഗമം മൂന്ന് വർഷത്തിലൊരിക്കൽ നടത്തും: മന്ത്രി പി രാജീവ്
രണ്ടു ദിവസമായി കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന നിക്ഷേപക സംഗമത്തിന് സമാപനം. സംഗമം വലിയ വിജയമാണെന്നും മൂന്ന് വർഷത്തിലൊരിക്കൽ ഉച്ചകോടി നടത്തുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിന്റെ വ്യവസായ മേഖലയിലെ മികവാർന്ന പ്രതിച്ഛായ ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടാൻ ഇൻവെസ്റ്റ് കേരള ഉച്ചകോടിയ്ക്ക് കഴിഞ്ഞു. ഇനി മൂന്ന് വർഷത്തിൽ ഒരിക്കൽ ഉച്ചകോടി നടത്താനാണ് സർക്കാർ തീരുമാനം. ആഗോള നിക്ഷേപകരുടെ അഭ്യർത്ഥന മാനിച്ച് ഉച്ചകോടി വർഷത്തിൽ നടത്താൻ കഴിയുമോയെന്നത് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിക്ഷേപക ഉച്ചകോടിയെ പറ്റി പലരുടെയും മനോഭാവം മാറി.…
Read More »