malayalam vartha
-
Uncategorized
തുടര്‍ഭരണം വേണം; ആരും വഴിമാറി കൊടുക്കേണ്ട, പുതിയ ആളുകള്‍ വഴിവെട്ടിക്കോളും’ നടന്‍ മുകേഷ്
സന്തോഷകരവും സുഖസൗകര്യങ്ങളോടു കൂടിയതുമായ ജീവിതം വേണമെങ്കില്‍ തുടര്‍ഭരണം വേണമെന്ന് നടന്‍ മുകേഷ്. സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയേക്കാള്‍ ത്രില്ലര്‍ ഉള്ള ഒന്നാണ് ജനാധിപത്യത്തിന്റെ ഈ മത്സരവും ഈ റിസള്‍ട്ടും. ജനാധിപത്യ പ്രക്രിയ കേരളത്തിലെ പോലെ മറ്റൊരു സംസ്ഥാനത്തും ഇതേപോലെ ആസ്വദിക്കുന്നുണ്ടാവില്ല. അത്രമാത്രം സുതാര്യമാണ്. അതിനിടെ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാവാമെന്നും മുകേഷ് പറഞ്ഞു. കൊല്ലത്ത് വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുകേഷ് ‘സന്തോഷകരവും സുഖസൗകര്യങ്ങളോടു കൂടിയതുമായ ജീവിതം വേണോ വേണ്ടയോ എന്ന ഒറ്റ തീരുമാനം എടുത്താല്‍ മതി. അത് എല്ലാവരും എടുത്ത് കാണും. ഇതെല്ലാം…
Read More » -
News
നിയമസഭ തെരഞ്ഞെടുപ്പ് :കേരളത്തില്‍ ഇത്തവണ സര്‍പ്രൈസ് ഉണ്ടാകുമെന്ന്സുരേഷ് ഗോപി
കേരളത്തില്‍ ഇത്തവണ സര്‍പ്രൈസ് ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരളത്തില്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കും. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ബിജെപി നിര്‍ണായക ശക്തിയായി മാറുന്ന കാഴ്ചയാകും ഇത്തവണ കാണാന്‍ സാധിക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു. ഗുരുവായൂരില്‍ വോട്ടു രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. വളരെ ഭക്ത്യാദരപൂര്‍വം വോട്ടു ചെയ്തതായി സുരേഷ് ഗോപി പറഞ്ഞു. ഇത്തവണ ഗുരുവായൂരില്‍ വോട്ടു ചെയ്യാന്‍ സാധിച്ചു. ഗുരുവായൂരപ്പന് നന്ദിയെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 137ാം നമ്പര്‍ ബൂത്തിലാണ് സുരേഷ്…
Read More » -
News
എറണാകുളത്ത് ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരു മരണം
എറണാകുളം എടയാർ വ്യവസായ കേന്ദ്രത്തിലെ ഓയിൽ കമ്പനിയിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു മരണം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. സി ജി ലൂബ്രിക്കന്റ്സ് എന്ന കമ്പനിയിലാണ് വൻ തീപിടിത്തം ഉണ്ടായത്. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. തീ പിടിത്തത്തിന് പിന്നാലെ വലിയ പൊട്ടിത്തെറിയും ഉണ്ടായെന്ന് പ്രദേശവാസികൾ പറയുന്നു.
Read More » -
Business
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു: പവന് 360 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ രാവിലെ പവന് 680 രൂപ വര്‍ധിച്ച സ്വര്‍ണവില വൈകീട്ടോടെ 440 രൂപ കുറഞ്ഞിരുന്നു. ഇന്ന് രാവിലെയും താഴോട്ടുള്ള പാതയില്‍ തന്നെയാണ് സ്വര്‍ണവില. പവന് 360 രൂപ കുറഞ്ഞ് 1,19,000ല്‍ താഴെ എത്തിയിരിക്കുകയാണ് സ്വര്‍ണവില. 1,18, 960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് കുറഞ്ഞത്. 14,870 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും.…
Read More » -
News
എഡിഎം നവീൻ ബാബുവിന്‍റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിൽ വാദം ഈ മാസം 26ലേക്ക് മാറ്റി
എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിൽ വാദം ഈ മാസം 26ലേക്ക് മാറ്റി. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണത്തിൽ കണ്ടെത്തിയ ആറ് പ്രധാന രേഖകൾ ഹാജരാക്കിയില്ലെന്ന് വാദി ഭാഗം ഉന്നയിച്ചു. എന്നാൽ, കുറ്റപത്രത്തിൽ എല്ലാ വിവരങ്ങളും നൽകിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രതിഭാഗത്തിന്‍റെ വാദം 26ന് തലശ്ശേരി സെഷൻസ് കോടതി കേള്‍ക്കും. എസ്ഐടി അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണത്തിലെ പിഴവുകള്‍ ചൂണ്ടികാണിച്ചുമാണ് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ തലശ്ശേരി സെഷൻസ് കോടതിയിൽ ഹര്‍ജി നൽകിയത്. കുറ്റപത്രത്തിലെ 13 പിഴവുകള്‍ ഹര്‍ജിയിൽ ചൂണ്ടികാണിക്കുന്നുണ്ട്. കണ്ണൂർ…
Read More » -
News
സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും
സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തിന് പുറത്തായതിനാൽ ഓൺലൈനായിട്ടായിരിക്കും ഇന്നത്തെ മന്ത്രിസഭാ യോഗം ചേരുക. തിരഞ്ഞെടുപ്പിന് മുന്നോടിയായി കൈക്കൊളേളണ്ട തീരുമാനങ്ങൾ മന്ത്രിസഭായോഗത്തിലുണ്ടാകും. ശമ്പളപരിഷ്കരണ കമ്മീഷനെ നിയോഗിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനമാണ് മന്ത്രിസഭാ യോഗത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന സുപ്രധാന തീരുമാനം.
Read More » -
News
ശബരിമലയിലെ യുവതീപ്രവേശനം: ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി
ശബരിമലയിലെ യുവതീപ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ആയിരിക്കും ഒമ്പതംഗ ബെഞ്ചിന് നേതൃത്വം നൽകുന്നത്. ഇക്കാര്യം നേരത്തെ നിശ്ചയിച്ചതാണെന്നും കോടതി വ്യക്തമാക്കി. എല്ലാ കക്ഷികളും മാർച്ച് 14ന് മുമ്പ് നിലപാട് എഴുതി നൽകാനും കോടതി നിർദേശിച്ചു. 9 അംഗ ബെഞ്ച് ഏപ്രിൽ 7ന് വാദം തുടങ്ങും. വിവിധ മതങ്ങളുടെ വിഷയം ഒന്നിച്ചു പരിഗണിക്കണം എന്ന് അഭിഭാഷകർ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, പഴയ 9 അംഗ ബഞ്ചിൽ ഇപ്പോൾ കോടതിയിൽ ബാക്കിയുള്ളത് താൻ മാത്രമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാദത്തിനിടെ…
Read More » -
Business
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മെർച്ചൻ്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്നത്തെ സ്വർണവില 22 കാരറ്റ് ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,965 രൂപയിലെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണവിലയിൽ 1,520 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,720 രൂപയായി താഴ്ന്നു. അതേസമയം ഇന്ന് സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ, ജിഎസ്‌ടിയും പണിക്കൂലിയും ചേർത്തുള്ള വില ആഭരണശാലകൾ ഈടാക്കുമെന്ന് പ്രത്യേകം ശ്രദ്ധിക്കണം. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണം ഗ്രാമിന് 11,475 രൂപയാണ് ഇന്നത്തെ…
Read More » -
News
മഞ്ചേശ്വരത്ത് 18 കാരിയെ പിതാവ് വെട്ടിക്കൊന്ന സംഭവം; കുത്തേറ്റ ബന്ധുവും മരിച്ചു
കാസർഗോഡ് മഞ്ചേശ്വരത്ത് പതിനെട്ടുകാരി ജുമൈലയെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തിൽ കുത്തേറ്റ ബന്ധുവും മരിച്ചു. മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. പ്രതി ഉമ്മർ ഫാറൂഖിന്റെ ലഹരി ഉപയോഗത്തെ എതിർത്ത് മകൾ ജുമൈലയും മാതാവും കുഞ്ചത്തൂർ തൂമിനാടുള്ള ബന്ധുവീട്ടിൽ ആയിരുന്നു താമസം. വിവാഹമോചന കേസ് നടക്കുന്നതിനാൽ ജുമൈലയുടെയും മാതാവിന്റെയും സ്വർണാഭരണങ്ങൾ തിരികെ നൽകണമെന്ന് പ്രതിയായ ഉമ്മറിനോട് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിൽ ജുമൈലയുടെ മാതാവിന്റെ പേരിലുണ്ടായ സ്ഥലം തന്റെ പേരിൽ എഴുതി നൽകണമെന്ന്…
Read More » -
Business
സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ ഇടിവ്; ഒറ്റയടിക്ക് 6,640 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ഇടിവ്. പവന് ഒറ്റയടിക്ക് 6,640 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,11,1200 രൂപ. ഗ്രാമിന് 830 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 13,890 രൂപ. റെക്കോര്‍ഡുകള്‍ കുറിച്ച സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ്. ശനിയാഴ്ച പവന് ഒറ്റയടിക്ക് 6320രൂപയാണ് കുറഞ്ഞത്. ഇന്ന് 6,640 രൂപയാണ് കുറഞ്ഞത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത…
Read More »