malayalam vartha

  • Uncategorized

    തരൂർ ഉയർത്തിയ വെല്ലുവിളികൾക്കിടെ ഇന്ന് കോൺഗ്രസ് നേതൃയോഗം

    തിരുവനന്തപുരം : കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷന്മാരുടെയും യോഗം ഇന്ന് ചേരും. രാത്രി എട്ട് മണിക്ക് ഓൺ ലൈനായാണ് യോഗം. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളാണ് പ്രധാന അജണ്ട. എങ്കിലും ശശി തരൂരിന്റെ തുടർച്ചയായുള്ള വെല്ലുവിളിയും ചർച്ചക്ക് വരാൻ ഇടയുണ്ട്. സംസ്ഥാനത്ത് നേതൃപദവി ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ തരൂർ നിരന്തരം പാർട്ടിയെ വെല്ലുവിളിക്കുന്നുവെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും നിലപാട്. അതെ സമയം തരൂരിന്റെ പ്രശ്നങ്ങൾ തീർത്തു ഒപ്പം നിർത്തണം എന്നും വാദം ഉണ്ട്. കെപിസിസി നടപടിക്ക് നിർദേശം നൽകില്ല. പ്രശ്നം ഹൈക്കമാണ്ട് പരിഹരിക്കണം എന്നാണ് കേരള നേതാക്കളുടെ ആവശ്യം. ഉരുൾപൊട്ടൽ പുനരധിവാസത്തിലെ…

    Read More »
  • News

    മാറനല്ലൂരില്‍ വീട്ടുകാര്‍ പുറത്ത് പോയ തക്കം നോക്കി 10 പവന്‍ കള്ളന്‍ കൊണ്ടുപോയി

    മലയിന്‍കീഴ്: ഊരൂട്ടമ്പലം പെരുമുള്ളൂര്‍, ഇടത്തറ ക്ഷേത്രത്തിന് സമീപം  രതീഷിന്റെ അനസ്വരം വീട്ടില്‍ നിന്നും 10 പവന്‍ സ്വര്‍ണം മോഷ്ടാവ് കവര്‍ന്നു. ശനിയാഴ്ച വൈകിട്ട് 6.30 തോടെ രതീഷും ഭാര്യ ശ്രീലക്ഷ്മിയും രണ്ടു മക്കളുമായി ശംഖുംമുഖത്തേക്ക് പോയശേഷം രാത്രി 11 ന് വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ വാതിലുകള്‍ തകര്‍ത്തിരിക്കുന്നത് കാണുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കമ്മലും വളയും മോതിരങ്ങളുമടങ്ങുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ബാഗിലാക്കി കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്നത് നഷ്ടപ്പെട്ടതായി കണ്ടെത്തി. വീടിന്റെ പുറക് വശത്തെ വാതിലുകള്‍ തകര്‍ത്താണ്  കള്ളന്‍ അകത്ത് കയറിയിരിക്കുന്നത്. കിടപ്പ് മുറിയിലും മറ്റും അലമാരയിലെ വസ്ത്രങ്ങളും സാധനങ്ങളും…

    Read More »
  • News

    അപകടത്തില്‍പ്പെട്ടവരുമായി പോയ കാറിടിച്ച്
    ബൈക്ക് യാത്രികയായ യുവതി മരിച്ചു

    കൊല്ലം: അപകടത്തില്‍പ്പെട്ടവരുമായി പോയ കാറിടിച്ച് ബൈക്ക് യാത്രികയായ യുവതി മരിച്ചു. കാരേറ്റ് കൃഷ്ണാലയത്തില്‍ ബിനുവിന്റെ ഭാര്യ അശ്വതി (39) യാണ് മരിച്ചത്. ബിനുവിനൊപ്പം ചടയമംഗലം വെട്ടുവഴിയിലുള്ള ബിനുവിന്റെ വീട്ടില്‍പോയി തിരികെ കരേറ്റിലേക്ക് വരുന്ന വഴി കഴിഞ്ഞദിവസം രാവിലെ 11.45-നായിരുന്നു അപകടം. ബിനുവിനും പരുക്കേറ്റു.അപകടത്തില്‍പ്പെട്ടവരുമായി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാര്‍ ബൈക്ക് ഇടിച്ച് തെറിപ്പിച്ചശേഷം ലോറിക്കടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇവരെ കൂടാതെ കുട്ടികളടക്കം അഞ്ചു പേര്‍ക്ക് പരുക്കേറ്റു. കാര്‍ യാത്രക്കാരായ ശാസ്താംകോട്ട പോരുവഴി കോടത്ത് വടക്കതില്‍ വീട്ടില്‍ ഷാജി (49), ഭാര്യ ഷഹാന (38), മക്കളായ…

    Read More »
  • News

    ‘കോൺ​ഗ്രസിൽ നേതൃക്ഷാമം ഇല്ല, തരൂരിനെതിരെ കെ മുരളീധരൻ

    ശശി തരൂരിന്റെ മനസിൽ എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിച്ച് കൂടെ നിർത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആരും പാർട്ടിക്ക് പുറത്തുപോകാൻ പാടില്ല. എല്ലാവരും പാർട്ടിക്ക് അകത്ത് നിൽക്കണം. അദ്ദേഹത്തിന് എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ പരിഹരിക്കണം. ഇപ്പോൾ തരൂരിന് എന്താണ് പ്രശ്നമെന്ന് തനിക്ക് അറിയില്ല. അദ്ദേഹത്തിന് എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ പരിഹരിച്ച് കൂടെ നിർത്തണമെന്നും കെ മുരളീധരൻ പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പിലും എല്ലാവരും ജയിക്കുന്നത് പാർട്ടി വോട്ടുകൾക്ക് പുറമെ പുറത്തുള്ള വോട്ടു കൂടി കിട്ടിയിട്ടാണ്. പക്ഷേ പാർട്ടി പ്രവർത്തകരാണ് അതിനു വേണ്ടി പണി എടുക്കുന്നത്. 1984ലും തുടർന്ന് 89ലും…

    Read More »
  • News

    ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശം; കൈവിട്ട് ബിജെപി സംസ്ഥാന നേതൃത്വം

    പിന്തുണ തേടി ജാവദേക്കറെ വിളിച്ച് പി സി ജോർജ് ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ പി സി ജോര്‍ജിനെ കൈവിട്ട് ബിജെപി സംസ്ഥാന നേതൃത്വം. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി സി ജോര്‍ജ് പിന്തുണ തേടി ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ ഫോണില്‍ വിളിച്ചായിരുന്നു ജോര്‍ജ് പിന്തുണ തേടിയത്. ഇതോടെ ജാവദേക്കര്‍ സംസ്ഥാന നേതൃത്വത്തെ ബന്ധപ്പെടുകയും നേതാക്കളോട് അഭിപ്രായം തേടുകയും ചെയ്തു. എന്നാല്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് സംസ്ഥാന നേതൃത്വം മറുപടി നല്‍കിയത്. പാര്‍ട്ടിയോട് ആലോചിക്കാതെ…

    Read More »
  • News

    ജോസ് കെ.മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു

    അമ്പലപ്പുഴ ∙ ജോസ് കെ.മാണി എംപിയുടെ മകൾ പ്രിയങ്കയെ (28) പാമ്പുകടിയേറ്റതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാവ് നിഷ ജോസ് കെ.മാണിയുടെ ആലപ്പുഴയിലെ വസതിയിൽ വച്ച് ഇന്നലെ വൈകിട്ടാണ് പാമ്പുകടിയേറ്റത്. 24 മണിക്കൂർ നിരീക്ഷണത്തിലാണ്. പ്രിയങ്കയെ കടിച്ച പാമ്പ് ഏതാണെന്നു വ്യക്തമായിട്ടില്ലെന്നും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.

    Read More »
  • Travel

    കേരളത്തിലെ മാലിന്യ സംസ്‌കരണത്തിന് കോടികള്‍ മുടക്കാന്‍ കമ്പനികള്‍ റെഡി

    കൊച്ചി ; കേരളത്തിലെ മാലിന് സംസ്‌കരണത്തിന് കോടികള്‍ മുടക്കാന്‍ തയ്യാറായി കമ്പനികള്‍ മുന്നോട്ടുവന്നു. കേരളത്തിലെ മാലിന്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൊന്നാനിയിലെ നിക്ഷേപകര്‍ നടത്തിയ ശ്രമത്തിനൊപ്പം മംഗ്ലുരുവിലെ നിക്ഷേപകരും ചേര്‍ന്നപ്പോള്‍ വിജയകരമായ കഥയാണ് ഫാബ്‌കോ, മുക്ക പ്രോട്ടീസ് എന്നീ കമ്പനികളുടേത്. കഴിഞ്ഞ ദിവസം കൊച്ചിയിലെ നിക്ഷേപക സംഗമത്തിനെത്തിയ ഈ കമ്പനി പ്രതിനിധികള്‍ കേരളത്തിലെ എല്ലാ കോര്‍പ്പറേഷനുകളിലും മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ എത്ര കോടികള്‍ വേണമെങ്കിലും മുടക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു.ഭക്ഷ്യമാലിന്യത്തില്‍ നിന്ന് ഈച്ചയുടെ ലാര്‍വ വളര്‍ത്തി അതില്‍ നിന്ന് പ്രോട്ടീന്‍ ഉത്പാതിപ്പിക്കുകയാണ് ഈ രണ്ട് കമ്പനികളും. പ്രോട്ടീനാണ്…

    Read More »
  • Travel

    6.90 കോടിയുടെ സംരംഭക വായ്പകള്‍ ലഭ്യമാക്കി നോർക്ക കാനറാ ബാങ്ക് പ്രവാസി  ബിസിനസ് ലോൺ ക്യാമ്പ്

    തൃശ്ശൂര്‍ പാലക്കാട് ജില്ലകളിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച  ബിസിനസ് ലോൺ ക്യാമ്പില്‍ 6.90 കോടി രൂപയുടെ  സംരംഭകവായ്പകള്‍ക്ക് ശിപാര്‍ശ നല്‍കി. തൃശ്ശൂര്‍ കേരളാബാങ്ക് ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ 108 പ്രവാസിസംരംഭകരാണ് പങ്കെടുക്കാനെത്തിയത്. ഇവരില്‍ 63 പേരുടെ പദ്ധതികള്‍ക്ക് കാനറാ ബാങ്ക് വഴിയും 07  പേര്‍ക്ക് മറ്റു ബാങ്കുകള്‍ മുഖേനയുമാണ് നോര്‍ക്ക വഴി വായ്പയ്ക്ക് ശിപാര്‍ശ നല്‍കിയത്.  18 പേരുടെ അപേക്ഷ പുന:പരിശോധനയ്ക്കുശേഷം പരിഗണിക്കും. 07 സംരംഭകരുടെ പദ്ധതി പുന:പരിശോധനയ്ക്കു വിട്ടു. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍…

    Read More »
  • Travel

    നിക്ഷേപക സം​ഗമം മൂന്ന് വർഷത്തിലൊരിക്കൽ നടത്തും: മന്ത്രി പി രാജീവ്

    രണ്ടു ദിവസമായി കൊച്ചി ലുലു ബോൾ​ഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന നിക്ഷേപക സം​ഗമത്തിന് സമാപനം. സം​ഗമം വലിയ വിജയമാണെന്നും മൂന്ന് വർഷത്തിലൊരിക്കൽ ഉച്ചകോടി നടത്തുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിന്റെ വ്യവസായ മേഖലയിലെ മികവാർന്ന പ്രതിച്ഛായ ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടാൻ ഇൻവെസ്റ്റ്‌ കേരള ഉച്ചകോടിയ്ക്ക് കഴിഞ്ഞു. ഇനി മൂന്ന് വർഷത്തിൽ ഒരിക്കൽ ഉച്ചകോടി നടത്താനാണ് സർക്കാർ തീരുമാനം. ആഗോള നിക്ഷേപകരുടെ അഭ്യർത്ഥന മാനിച്ച് ഉച്ചകോടി വർഷത്തിൽ നടത്താൻ കഴിയുമോയെന്നത് പരി​ശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിക്ഷേപക ഉച്ചകോടിയെ പറ്റി പലരുടെയും മനോഭാവം മാറി.…

    Read More »
  • Uncategorized

    ഇന്ത്യ നമ്മളെ നന്നായി മുതലെടുക്കുന്നു’; വീണ്ടും പ്രതികരിച്ച് ട്രംപ്

    ‘ഇന്ത്യയിലെ തിരഞ്ഞെടുപ്പിനായി യുഎസ്എഐഡി ഫണ്ടിൽ നിന്ന് 18 മില്യൺ യുഎസ് ഡോളറാണ് ധനസഹായമായി നൽകിയത്’ തിരഞ്ഞെടുപ്പുകൾക്കായി ഇന്ത്യക്ക് നൽകിവരുന്ന യുഎസ്എഐഡി (യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷ്ണൽ ഡെവലപ്പമെൻ്റ്) ഫണ്ടിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ വോട്ടർ പങ്കാളിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം വിദേശത്ത് ഗണ്യമായ തുക ചെലവഴിക്കുന്നതിന് പിന്നിലെ യുക്തി എന്താണെന്നും ട്രംപ് ചോദ്യം ചെയ്തു. ശനിയാഴ്ച നടന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിന്റെ (സിപിഎസി) സമാപന പ്രസംഗത്തിലായിരുന്നു ട്രംപിന്റെ പരാമർശം. അമേരിക്ക പേപ്പർ ബാലറ്റിലേക്ക് മടങ്ങാൻ നിർദ്ദേിച്ച ട്രംപ്…

    Read More »
Back to top button