malayalam vartha
-
Uncategorized
കെ വി തോമസിന്റെ യാത്രാ ബത്ത ഉയര്‍ത്താനുള്ള നിര്‍ദേശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി;കെ സുധാകരന്‍
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ വി തോമസിന്റെ യാത്രാ ബത്ത ഉയര്‍ത്താനുള്ള നിര്‍ദേശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി. ആശ വര്‍ക്കര്‍മാരുടെ സമരത്തിനൊപ്പം കോണ്‍ഗ്രസ് ഉണ്ടാവുമെന്ന് പറഞ്ഞുകൊണ്ടാണ് യാത്രാ ബത്ത ഉയർത്താനുള്ള നിര്‍ദേശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയത്. ആശ വര്‍ക്കേഴ്‌സിന്റെ വിരമിക്കല്‍ ആനുകൂല്യം അഞ്ച് ലക്ഷമാക്കണം. കെ വി തോമസിന്റെ ഒരുമാസത്തെ ശമ്പളം മാത്രമാണിതെന്നും സുധാകരന്‍ പറഞ്ഞു. ആശ വര്‍ക്കേഴ്‌സിന്റെ സമരത്തിനൊപ്പം കോണ്‍ഗ്രസ് ഉണ്ട്. മനക്കരുത്തോടെ സമരം മുന്നോട്ട് കൊണ്ടുപോകണം. ആശ വര്‍ക്കേഴ്‌സിന് വിരമിക്കല്‍ ആനുകൂല്യം…
Read More » -
Uncategorized
എസ്എഫ്ഐ സംഘടന പിരിച്ചുവിടുന്നതാണ് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കു നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനം എന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിലെ ഒന്നാം നമ്പര്‍ സാമൂഹ്യവിരുദ്ധ ഭീകര പ്രസ്ഥാനമായി മാറിയിരിക്കുന്ന എസ്എഫ്ഐ എന്ന സംഘടന പിരിച്ചുവിടുന്നതിന്റെ ആവശ്യകതയെ കുറിച്ചാണ് തിരുവനന്തപുരത്ത് ചേര്‍ന്ന എസ്എഫ്ഐയുടെ 35ാം സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്യേണ്ടിയിരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ കാമ്പസുകളില്‍ എസ്എഫ്ഐയുടെ നേതാക്കള്‍ റാഗിങ് എന്ന പേരില്‍ നടത്തുന്ന കൊടും പീഡനമാണ് അവര്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്. എസ്എഫ്ഐയുടെ ക്രൂരതകള്‍ക്ക് കണ്ണുമടച്ചു പിന്തുണ നല്‍കുന്ന മുഖ്യമന്ത്രി കേരളത്തിലെ ജനതയ്ക്ക് എന്തു സന്ദേശമാണ് നല്‍കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഏറെ ആക്രമണങ്ങള്‍ നേരിട്ടിട്ടും എസ്എഫ്‌ഐ എന്ന പ്രസ്ഥാനം ആരുടെയും…
Read More » -
News
പി പി ദിവ്യക്ക് എതിരെ അഴിമതി ആരോപണവുമായി കെ എസ് യു നേതാവ് മുഹമ്മദ് ഷമ്മാസ്
തിരുവനന്തപുരം : മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്ക് എതിരെ അഴിമതി ആരോപണവുമായി കെ എസ് യു നേതാവ് മുഹമ്മദ് ഷമ്മാസ് . ജില്ലാ പഞ്ചായത്ത് സ്ഥലം ഇടപാടിൽ പി പി ദിവ്യ അഴിമതി നടത്തിയെന്നാണ് ഷമ്മാസ് ഉന്നയിക്കുന്ന പ്രധാന ആരോപണം. ബിനാമി കമ്പനിക്ക് ദിവ്യ കരാറുകൾ കൈമാറിയെന്നും കുടുംബശ്രീ കിയോസ്ക്ക് നിർമ്മിച്ചതിൽ വൻ അഴിമതി നടത്തിയെന്നും ഷമ്മാസ് ആരോപിക്കുന്നു. സംഭവത്തിൽ രേഖകൾ സഹിതം പി പി ദിവ്യയ്ക്ക് എതിരെ വിജിലൻസ് ഡയറക്ടർക്ക് ഷമ്മാസ് പരാതി നൽകി.സമഗ്ര അന്വേഷണം നടത്തണമെന്നാണ്…
Read More » -
Uncategorized
‘നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ ശ്രമിക്കുന്നു, കോടതിയെ സമീപിക്കും; പി വി അന്‍വര്‍
മലപ്പുറം: തൃണമൂൽ സംസ്ഥാന പ്രതിനിധി സമ്മേളനം 23ന് നടക്കും. സമ്മേളനത്തിയായി മഹുവ മൊയ്ത്ര എംപിയും ഡെറിക് ഒബ്രയിനും ഇന്ന് കേരളത്തിലെത്തും. തൃണമൂൽ കോൺഗ്രസ് എംപിമാരും നേതാക്കളും നാളെയാണ് പാണക്കാട് സന്ദർശിക്കുകയും താമരശ്ശേരി ബിഷപ്പുരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനർ പി വി അൻവർ അറിയിച്ചു. കാന്തപുരം വിഭാഗത്തിന്റെ കീഴിലുള്ള മർക്കസ് നോളേജ് സിറ്റിയും സന്ദർശിക്കും. പിഎസ്‌സി അംഗങ്ങളുടെ ശമ്പള വർദ്ധനവിനെതിരായും പി വി അൻവർ പ്രതികരിച്ചു. പിഎസ്‌സി ചെയർമാന് ഒരു ദിവസം 17000 രൂപയാണ് ശമ്പളം. കൊടും കൊള്ളയാണ് നടക്കുന്നതെന്ന്…
Read More » -
Uncategorized
വിദ്വേഷ പരാമർശ കേസ്; പിസി ജോർജിന് മുൻകൂർ ജാമ്യമില്ല
കൊച്ചി: വിദ്വേഷ പരാമർശത്തിൽ പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കടതി തള്ളി. നേരത്തേ കോട്ടയം ജില്ലാ സെഷൻസ് കോടതിയും പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ടെലിവിഷൻ ചർച്ചയ്‌ക്കിടെ വിദ്വേഷ പരാമർശം നടത്തിയതിന് ഈരാറ്റുപേട്ട പൊലീസാണ് പിസി ജോർജിനെതിരെ കേസെടുത്തത്. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്‌ണനാണ് ജാമ്യാപേക്ഷ പരിഗമിച്ചത്. തനിക്ക് അബദ്ധം പറ്റിയതാണെന്നാണ് പിസി ജോർജ് ഹൈക്കോടതിയിൽ പറഞ്ഞത്. എന്നാൽ, നിരന്തരം അബദ്ധങ്ങളാണ്, അബദ്ധങ്ങളുടെ ഘോഷയാത്രയാണല്ലോ പിസി ജോർജിന് സംഭവിക്കുന്നതെന്ന് ഹൈക്കോടതി പരാമർശിച്ചു. നേരത്തെയും പിസി ജോർജിനെതിരെ തിരുവനന്തപുരത്ത് സമാനമായ ഒരു കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.…
Read More » -
Uncategorized
എസ് എഫ് ഐസംസ്ഥന സമ്മേളനം,സ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോക്കെതിര കടുത്ത വിമര്‍ശനം
തിരുവനന്തപുരം: റാഗിങ് കേസുകള്‍ എസ്.എഫ്.ഐയുടെപ്രതിച്ഛായ തകര്‍ന്നതായി സംസ്ഥന സമ്മേളനത്തിൽ രുക്ഷ വിമർശനം.എസ്.എഫ്.ഐയില്‍ രാഷ്ട്രീയ മൂല്യച്യുതി ഉണ്ടായിട്ടുണ്ടെന്നും അത് സംസ്ഥാന നേതാക്കളില്‍നിന്നുതന്നെ തുടങ്ങുന്നുവെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയന്നു. സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ പ്രവര്‍ത്തന രീതികള്‍ക്കെതിരെയും ചര്‍ച്ചയില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. സംഘടനാ ബോധമില്ലാത്ത പ്രവര്‍ത്തകര്‍ റാഗിങ് കേസുകളില്‍ ഉള്‍പ്പെടുന്നത് എസ്.എഫ്.ഐക്ക് അവമതിപ്പ് ഉണ്ടാക്കുന്നുവെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. വേണ്ടത്ര രാഷ്ട്രീയ ധാരണയും പക്വതയുമില്ലാതെയുമാണ് സാമൂഹ്യമാധ്യമങ്ങളില്‍ നേതാക്കളുടെ പ്രതികരണം. പ്രകോപനപരമായ ഭാഷയില്‍ ആര്‍ഷോ പ്രതികരിക്കുന്നത് ഒരു നേതാവിന് ചേര്‍ന്നതല്ല. തൃശൂര്‍ കലോത്സത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട ആര്‍ഷോയുടെ ഫെയിസ്ബുക്ക് പോസ്റ്റ് ഉദാഹരണമാക്കിയായിരുന്നു…
Read More » -
News
പരിശ്രമങ്ങൾ വിഫലം; അതിരപ്പിള്ളി കൊമ്പൻ ചരിഞ്ഞു
എറണാകുളം: അതിരപ്പിള്ളിയിൽ നിന്ന് കോടനാട്ടെ അഭയാരണ്യത്തിൽ എത്തിച്ച കാട്ടുക്കൊമ്പൻ ചരിഞ്ഞു. മസ്തകത്തിൽ മാരകമായ മുറിവേറ്റ കാട്ടാന ചികിത്സയിലിരിക്കെയാണ് ചരിഞ്ഞത്. കഴിഞ്ഞ ദിവസമാണ് ചികിത്സയ്ക്കായി കൊമ്പനെ മയക്കുവെടിവച്ച് പിടികൂടിയത്. ആന രക്ഷപ്പെടാൻ 30 ശതമാനം മാത്രമാണ് സാദ്ധ്യതയുള്ളതെന്ന് ഡോക്ടർ പറഞ്ഞിരുന്നു. ഇന്ന് രാവിലെ ആനയുടെ അവസ്ഥ വളരെ ഗുരുതരമായിരുന്നു. മുറിവിലെ അണുബാധ തുമ്പിക്കെെയിലേക്ക് വ്യാപിച്ചിരുന്നു. ദിവസങ്ങളോളം ഉറക്കമിളച്ച് കാത്തിരുന്ന ശേഷമാണ് ദൗത്യസംഘത്തിന് കഴിഞ്ഞദിവസം രാവിലെ 7.15ന് മസ്തകത്തിൽ മുറിവേറ്റ കൊമ്പനെ മയക്കുവെടി വയ്ക്കാനായത്. ചീഫ് വെറ്ററിനറി സർജൻ ഡോ.അരുൺ സഖറിയയുടെ നേതൃത്വത്തിലാണ് മയക്കുവെടി വച്ചത്.തുടർന്ന് മരുന്നുകൾ…
Read More » -
Sports
കേരളത്തിനിത് ചരിത്ര നിമിഷം, രണ്ട് റൺസ് ലീഡിൽ രഞ്ജി ട്രോഫി ഫൈനലിലേക്ക്
അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലിൽ കേരളത്തിന് രണ്ട് റൺസിന്റെ നിർണായക ലീഡ്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരളം ഒന്നാം ഇന്നിംഗ്‌സിൽ നേടിയ 457 റൺസിന് മറുപടിയുമായിറങ്ങിയ ഗുജറാത്ത് ഇന്ന് 455 റൺസിന് ഓൾ ഔട്ടായി. കേരളത്തിന്റെ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ചു. സെമി ഫൈനൽ അവസാന ദിനമായ ഇന്ന് മത്സരം സമനിലയിലാകും എന്ന് ഉറപ്പാണ്. ഇതോടെ രഞ്‌ജി ട്രോഫി നേടാനുള്ള അവസരം എന്ന ചരിത്ര നേട്ടമാണ് കേരളം കൈവരിക്കുന്നത്. മുംബയ്-വിദർഭ സെമി ഫൈനലിലെ വിജയിയെ കേരളം ഫൈനലിൽ നേരിടും. ശ്രീശാന്ത്,…
Read More » -
News
ശശി തരൂരുമായി തുടർ ചർച്ചകളില്ലെന്ന് കോൺഗ്രസ് നേതൃത്വം
ദില്ലി : നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ശശി തരൂരുമായി തുടർ ചർച്ചകളില്ലെന്ന സൂചന നൽകി കോൺഗ്രസ് നേതൃത്വം. എൽഡിഎഫ് സർക്കാരിന്റെ വികസന നയത്തെ പുകഴ്ത്തിയതും മോദി പ്രശംസയും കോണ്‍ഗ്രസിലുണ്ടാക്കിയ പൊട്ടിത്തെറിയുടെ സാഹചര്യത്തിൽ ദില്ലിയിൽ കഴിഞ്ഞ ദിവസം ശശി തരൂരും രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ചർച്ചയിൽ തരൂർ മുൻപോട്ട് വച്ച ആവശ്യങ്ങളൊന്നും ഹൈക്കമാൻഡ് അംഗീകരിക്കില്ലെന്നാണ് സൂചന. പാർട്ടിയിൽ കുറെക്കാലമായി തന്നോട് അവഗണനയുണ്ടെന്നും കൂടിയാലോചന കുറയുന്നെന്നും തരൂർ രാഹുലിനോട് പരാതിപ്പെട്ടിരുന്നു. എന്നാൽ ദേശീയ തലത്തിലും, സംസ്ഥാനത്തും സംഘടന ചുമതലകളിലേക്ക് തൽക്കാലം തരൂരിനെ പരിഗണിക്കേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് തീരുമാനം. പാർലമെൻറിലും…
Read More » -
News
സ്വന്തം ഗ്രൂപ്പിലേക്ക് ആളെ കൂട്ടാനുളള ഓട്ടപ്പാച്ചിലിലാണ് കോൺഗ്രസ്
തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം കോൺഗ്രസിൽ ഗ്രൂപ്പുകൾ സജീവമാകുന്നു. ഓരോ ഗ്രൂപ്പും പ്രാദേശിക നേതാക്കളടക്കമുളള പ്രവർത്തകരെ ഒപ്പം നിർത്താനായി നീക്കം നടത്തുന്നുണ്ടെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ സി വേണുഗോപാൽ ഗ്രൂപ്പ്, രമേശ് ചെന്നിത്തല എന്നിവർ ഇതിനായി പ്രവർത്തനം തുടങ്ങി. കൂടാതെ ‘എ’ ഗ്രൂപ്പും പതിയെ സജീവമാകാനുളള നീക്കത്തിലാണ്. നേതൃത്വം പിടിക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറി മറിയുന്നതെന്നാണ് വിലയിരുത്തൽ. ഗ്രൂപ്പിലേക്ക് ആളെ കൂട്ടാനുളള ഓട്ടപ്പാച്ചിലിലാണ് നേതാക്കൾ. യുവ നേതാക്കളിലാണ് വി ഡി സതീശന്റെ നോട്ടം. ഇടവേളയ്ക്ക്…
Read More »