malayalam vartha
-
Uncategorized
തലസ്ഥാനത്ത് എൻജിനീയറിംഗ് വിദ്യാർത്ഥി സഹപാഠിയുടെ കുത്തേറ്റുമരിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് എൻജിനീയറിംഗ് വിദ്യാർത്ഥി സഹപാഠിയുടെ കുത്തേറ്റുമരിച്ചു. മിസോറാം സ്വദേശിയും നഗരത്തിന് സമീപത്തെ എൻജിനീയറിംഗ് കോളേജിലെ മൂന്നാംവർഷ വിദ്യാർത്ഥിയുമായ മിസോറാം സ്വദേശി വലന്റിയൻ എന്ന ഇരുപത്തിരണ്ടുകാരനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മിസോറാം സ്വദേശി തന്നെയായ ലംസംഗ് സ്വാലയെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്നുമണിയാേടെ കോളേജിന് സമീപത്തുവച്ചായിരുന്നു സംഭവം. കൂട്ടകാരായ വിദ്യാർത്ഥികൾ ഒരുമിച്ച് മദ്യപിക്കാൻ പോയെന്നും തുടർന്ന് സംഘംചേർന്ന് തർക്കത്തിലേർപ്പെടുകയും വാക്കുതർക്കത്തിനൊടുവിൽ കുത്തുകയായിരുന്നു എന്നുമാണ് പൊലീസ് പറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ വലന്റിയനെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽകോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ…
Read More » -
News
ട്രാഫിക് നിയമലംഘനം; പൊലീസുകാർ ഉടൻ പിഴയടക്കണമെന്ന് കര്‍ശന നിര്‍ദ്ദേശവുമായി ഡിജിപി
തിരുവനന്തപുരം: ട്രാഫിക് നിയമലംഘനം നടത്തിയ പൊലീസുകാരെല്ലാം വൈകാതെ പിഴ അടയ്ക്കണമെന്ന് കര്‍ശന നിര്‍ദ്ദേശവുമായി ഡിജിപി. എന്നാൽ വിഐപികള്‍ക്കുള്ള അകമ്പടി, കേസ് അന്വേഷണം, അടിയന്തരസാഹചര്യം എന്നിവയ്ക്കുള്ള യാത്രകളിൽ അമിത വേഗത്തിൽ പോയാലും റെഡ് സിഗ്നൽ മറികടന്നാലും പിഴ ഈടാക്കില്ല. പിഴയയൊടുക്കാൻ പൊലീസുകാര്‍ തയ്യാറാകുന്നില്ലെന്ന ഡിജിപിയുടെ നിര്‍ദ്ദേശം. ട്രാഫിക നിയമങ്ങള്‍ പാലിക്കേണ്ട പൊലീസുകാർ തന്നെ കൂട്ടത്തോടെ നിയമം ലംഘിക്കുന്ന നടത്തുന്ന കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. ഡിജിപിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പൊലീസ് വാഹനങ്ങളുടെ ട്രാഫിക് നിയമ ലംഘനത്തിന് നാലായിരത്തലിധികം പെറ്റികളാണ് ആസ്ഥാനത്ത് എത്തിയത്. നിയമം ലംഘിച്ച പൊലീസുകാരിൽ നിന്ന്…
Read More » -
News
ടണലിൽ കുടുങ്ങിയ 8 പേരെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവര്‍ത്തനം ഏറ്റെടുത്ത് സൈന്യം
ഹൈദരാബാദ്: തെലങ്കാന നാഗര്‍ കുര്‍ണൂല്‍ ടണല്‍ ദുരന്തത്തില്‍ കുടുങ്ങിയ എട്ട് പേരെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവര്‍ത്തനം ഏറ്റെടുത്ത് സൈന്യം. സൈന്യത്തിന്‍റെ എഞ്ചിനീയറിംഗ് ടാസ്ക് ഫോഴ്സിന്‍റെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടങ്ങി. ഇന്നലെ തുരങ്ക പദ്ധതിയുടെ മുകള്‍ഭാഗം ഇടിഞ്ഞ് വീണുണ്ടായ അപകടത്തിലാണ് എട്ട് പേര്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയത്. ദൗത്യം അതീവ ദുഷ്കരമെന്ന് സൈന്യം അറിയിച്ചു. അപകടകാരണം മേല്‍ക്കൂരയിലെ വിള്ളല്‍ മൂലം വെള്ളമിറങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനം. നാഗർകുർണൂൽ ജില്ലയിലെ ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കമാണ് ഇന്നലെ ഇടിഞ്ഞത്. തുരങ്കത്തിന്‍റെ ഒരു ഭാഗത്തുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ അകത്ത് കയറിയപ്പോഴാണ്…
Read More » -
News
സ്ത്രീകൾ യാത്ര പോകുമ്പോൾ പുരുഷൻമാർ കൂടെ വേണം, നബീസുമ്മയെ വിമർശിച്ച സഖാഫിയെ പിന്തുണച്ച് കാന്തപുരം
കോഴിക്കോട് : മണാലി യാത്രാനുഭവം പങ്കുവച്ച് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ കോഴിക്കോട് നാദാപുരം സ്വദേശി നബീസുമ്മയെ വിമർശിച്ച മതപണ്ഡിതൻ ഇബ്രാഹിം സഖാഫിയെ പിന്തുണച്ച് കാന്തപുരം അബൂബക്കർ മുസലിയാർ. സ്ത്രീകൾ യാത്ര ചെയ്യുമ്പോൾ പിതാവോ ഭർത്താവോ മകനോ കൂടെ വേണമെന്ന് ഹജ്ജിന്റെ നിയമത്തിൽ വരെയുണ്ടല്ലോ. അന്യസ്ഥലത്തേക്ക് സ്ത്രീകൾ യാത്ര പോകമ്പോൾ അവർക്ക് വിശ്വസ്തത കൈവരിക്കാനുള്ള പുരുഷൻമാർ കൂടെ വേണം. ഭർത്താവ് അല്ലെങ്കിൽ മകൻ, സഹോദരൻ, പിതാവ് തുടങ്ങിയ ആളുകൾ വേണമെന്ന് ഇസ്ലാമിൽ നിയമമുണ്ട്. ആവശ്യമുണ്ടെങ്കിലേ സ്ത്രീ യാത്ര പോകേണ്ടതുള്ളൂ എന്നും കാന്തപുരം പറഞ്ഞു. സ്ത്രീകൾ യാത്ര പോകുമ്പോൾ…
Read More » -
News
കാക്കനാട്ടെ മൂന്ന് പേരുടേയും തൂങ്ങിമരണം, അമ്മ ആദ്യം തൂങ്ങി, പിന്നാലെ മനീഷ് വിജയ്‌യും ശാലിനിയും
കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറും ജാര്‍ഖണ്ഡ് സ്വദേശിയുമായ മനീഷ് വിജയ്‌യുടെയും കുടുംബത്തിന്റെയും തൂങ്ങിമരണമെന്ന് സ്ഥിരീകരണം. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അമ്മ ശകുന്തളയാണ് ആദ്യം തൂങ്ങിയത്. അമ്മ മരിച്ച ശേഷം മക്കളായ മനീഷും ശാലിനിയും അഴിച്ച് കട്ടിലില്‍ കിടത്തി. തുടര്‍ന്ന് ഇരുവരും തൂങ്ങുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മനീഷ് വിജയിയേയും കുടുംബത്തേയും കാക്കനാട് ഈച്ചമുക്കിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലീവ് കഴിഞ്ഞിട്ടും മനീഷ് വിജയ് ഓഫീസില്‍ എത്താതായതോടെ സഹപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ഇതോടെ സഹപ്രവര്‍ത്തകര്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തി പരിശോധിച്ചപ്പോഴാണ് മനീഷ് വിജയിയേയും…
Read More » -
News
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസത്തില്‍ മറുപടിയുമായി ബിനോയ് വിശ്വം
മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസത്തില്‍ മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രമേശ് മാന്തിയാല്‍ അതില്‍ കൊത്താന്‍ തന്നെ കിട്ടില്ലെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. ഇതിലൊന്നും പ്രകോപനം ഉണ്ടാകില്ല. ഒരുമിച്ച് നേതാക്കള്‍ക്ക് വേദി പങ്കിടാന്‍ കഴിയാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. തങ്ങളെ പഠിപ്പിക്കാന്‍ വരേണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. ബ്രൂവറി വിഷയത്തിലാണ് ബിനോയ് വിശ്വത്തെ പരിഹസിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. ‘ബിനോയ് വിശ്വം പറയുന്നതൊന്നും നിങ്ങള്‍ കണക്കിലെടുക്കേണ്ടതില്ല. സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നയാളാണ് ബിനോയ് വിശ്വം. എലപ്പുള്ളിയില്‍ മദ്യ നിര്‍മ്മാണ കമ്പനിക്കെതിരെ…
Read More » -
News
പിസി ചാക്കോക്കെതിരെ വനിതാ പ്രവർത്തകരുടെ പരാതി, വിവാദം തീരാതെ എൻസിപി
തിരുവനന്തപുരം: എൻസിപി സംസ്ഥാന അധ്യക്ഷൻ ആയിരുന്ന പിസി ചാക്കോ തെറിച്ചത് വനിതാ പ്രവർത്തകരുടെ പരാതിയെ തുടർന്നെന്ന് പുതിയ വിവരം. അധ്യക്ഷനായിരുന്ന പിസി ക്കെതിരെ വനിതാ പ്രവർത്തകർ എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറിനും മകളും ദേശീയ വർക്കിംഗ് കമ്മിറ്റി അധ്യക്ഷമായ സുപ്രിയസുലെ എംപിക്കും പരാതി നൽകിയതായും വിവരമുണ്ട്. ഇതിനെ തുടർന്നാണ് ചാക്കോ പ്രസിഡന്റ് സ്ഥാനം രാജിവച്ചതെന്നാണ് പുറത്തു വരുന്ന വിവരം. എന്നാൽ ചാക്കോയെ സംരക്ഷിക്കുന്ന നിലപാടാണ് ദേശീയ നേതൃത്വം സ്വീകരിച്ചതെങ്കിലും സംസ്ഥാന നേതാക്കളായ മന്ത്രി എ കെ ശശീന്ദ്രനും തോമസ് കെ തോമസ് എം…
Read More » -
News
മഹാരാഷ്ട്രയില്‍ ലവ് ജിഹാദിനെതിരെ നിയമം, എതിർപ്പുമായി പ്രതിപക്ഷം
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ലവ് ജിഹാദ് കേസുകള്‍ക്കും എതിരായ നിയമത്തിനുള്ള നിയമ ചട്ടക്കൂട് പരിശോധിക്കുന്നതിനായി ഏഴ് അംഗ സമിതി രൂപീകരിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാന പോലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) സഞ്ജയ് വര്‍മയുടെ നേതൃത്വത്തിലുള്ള പാനലില്‍ സ്ത്രീ-ശിശുക്ഷേമം, ന്യൂനപക്ഷകാര്യം, നിയമം, ജുഡീഷ്യറി, സാമൂഹിക നീതി, പ്രത്യേക സഹായം, ആഭ്യന്തരം തുടങ്ങിയ പ്രധാന വകുപ്പുകളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച വൈകുന്നേരം പുറപ്പെടുവിച്ച സര്‍ക്കാര്‍ പ്രമേയം (ജിആര്‍) അനുസരിച്ച്, നിര്‍ബന്ധിത മതപരിവര്‍ത്തനം, ലവ് ജിഹാദ് എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ കമ്മിറ്റി നിര്‍ദ്ദേശിക്കും. മറ്റ്…
Read More » -
News
ഐക്യം വേണമെന്ന് ആദ്യം തിരിച്ചറിയേണ്ടത് കോൺഗ്രസ്’; അതൃപ്തി അറിയിച്ച് എം കെ മുനീർ
കോൺഗ്രസിലെ അനൈക്യത്തിൽ പ്രതികരിച്ച് മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീർ. വിജയത്തിന് ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞു. ഇതാദ്യം തിരിച്ചറിയേണ്ടത് മുന്നണിയെ നയിക്കുന്ന കോൺഗ്രസ് ആണ്. ഇക്കാര്യം ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും ഗൗരവത്തോടെ കാണണമെന്നും എം കെ മുനീർ ആവശ്യപ്പെട്ടു.മണാലിയിൽ പോയ നബീസുമ്മയെ മതപണ്ഡിതൻ അധിക്ഷേപിച്ച സംഭവത്തിലും എം കെ മുനീർ പ്രതികരിച്ചു. മുസ്‌ലിം സമുദായത്തിൽ നിന്ന് സ്ത്രീകൾ പൈലറ്റുമാർ വരെ ആയിട്ടുണ്ട്. മുസ്‌ലിം സ്ത്രീകൾ സമൂഹത്തിൽ വെട്ടിത്തിളങ്ങുന്നവരാണ്. അവരാരും വീട്ടിൽ ഇരിക്കുന്നു എന്ന് പറയരുത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞുവെന്ന് പറഞ്ഞ് അതൊന്നുമല്ല…
Read More » -
News
ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടികളുടെ ചിത്രങ്ങൾ പങ്കുവെച്ച് അശ്ലീല കമന്റിട്ടു; വിദ്യാർഥിക്ക് എതിരെ കേസ്
ഇൻസ്റ്റഗ്രാമിലൂടെ സഹപാഠികളുടെ ചിത്രങ്ങൾ പങ്കുവെച്ച് അശ്ലീല കമന്റിട്ട എഞ്ചിനീയറിംഗ് വിദ്യാർഥിക്ക് എതിരെ കേസ്. പാലക്കാട് ശ്രീകൃഷ്ണപുരം എഞ്ചിനീയറിംഗ് കോളേജിലെ കംപ്യൂട്ടർ സയൻസ് അവസാന വർഷ വിദ്യാർഥി എസ് യദുവിന്റെ (21) പേരിലാണ് കേസ് എടുത്തിരിക്കുന്നത്.ഇയാൾ ഇൻസ്റ്റഗ്രാമിൽ മറ്റൊരു അക്കൗണ്ട് ഉണ്ടാക്കിയാണ് പെൺകുട്ടികളുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. വിദ്യാർഥിയെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തു. ഭാരതീയ ന്യായസംഹിതയിലെ വകുപ്പ് 79, ഐ ടി ആക്ടിലെ 67-എ, കേരള പോലീസ് ആക്ട് 120 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
Read More »