malayalam vartha

  • News

    ആനകൾ തമ്മിലുണ്ടായ സംഘർഷം കുത്തിൽ കലാശിച്ചു

    ഉത്സവത്തിനിടെ 10 പേർക്ക് പരുക്ക് തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളിപ്പിനിടെ ആന വിരണ്ടത് വ്യാപക പരിഭ്രാന്തിയുണ്ടാക്കി. ആന വിരണ്ടത് കണ്ട് ഓടിയവരും ആനക്ക് മുകളിലിരുന്നവരും അടക്കം പത്തു പേർക്കാണ് പരുക്കേറ്റത്. വിരണ്ടോടിയ ആന തൊട്ടടുത്ത് നിന്ന ആനയെ കുത്തിയതാണ് സ്ഥിതി അപകടത്തിലാക്കിയത്. എഴുന്നള്ളത്തിന് എത്തിച്ച വേണാട്ടുമറ്റം ഉണ്ണിക്കുട്ടന്‍ എന്ന ആന വിരണ്ട് ജയരാജൻ എന്ന ആനയെ കുത്തിയതോടെയാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഇതോടെ ഓടിയ ജയരാജന്റെ മുകളിലുണ്ടായിരുന്ന കീഴ്ശാന്തി ശ്രീകുമാര്‍ വീണെങ്കിലും കാര്യമായ അപകടം ഒഴിവായി. എന്നാൽ ആദ്യം വിരണ്ട ആനയുടെ പുറത്തിരുന്ന അനൂപ്…

    Read More »
  • News

    സതീശന് പ്രശംസ, ചെന്നിത്തലയ്ക്ക് പരിഹാസം, നിയമസഭയില്‍ നിറഞ്ഞ് പിണറായി

    തിരുവനന്തപുരം: ചര്‍ച്ച ചെയ്യുന്നത് അതീവ ഗൗരവമായ വിഷയമാണെന്ന് ലഹരി വിഷയം ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഗൗരവം ഉള്‍ക്കൊണ്ടാണ് സംസാരിച്ചതെന്നും അതുപോലെയല്ല കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സംസാരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയം ഉള്‍ക്കൊണ്ടാണ് പ്രതിപക്ഷനേതാവ് സംസാരിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു. മയക്കുമരുന്നിന്റെ യഥാര്‍ത്ഥ ഉറവിടത്തിലേക്ക് എത്താന്‍ ശ്രമം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ഈ സര്‍ക്കാറിന്റെ കാലത്ത് 87702 മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്നിന്റെ…

    Read More »
  • Travel

    കൊല്ലി ഹില്‍സ്; ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച റോഡുകളില്‍ ഒന്ന്

    ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച റോഡുകളില്‍ ഒന്ന്.. ഏകദേശം 70-ഓളം ഹെയര്‍പിന്‍ വളവുകള്‍ ആണ് ഇവിടെ ഉള്ളത്. അങ്ങേയറ്റം സ്‌കില്‍ ഉള്ള ഡ്രൈവര്‍മാര്‍ക്ക് മാത്രമേ ഇതിലൂടെ വാഹനം ഓടിച്ചു പോകുവാന്‍ പറ്റുകയുള്ളൂ. നമ്മുടെ തൊട്ടടുത്ത സംസ്ഥാനത്ത് ആണ് ഈ സ്ഥലം നിലകൊള്ളുന്നത്. മനസ്സിലായോ?.കൊല്ലി ഹില്‍സ് എന്നത് ഇന്ത്യയിലെ തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ കിഴക്കന്‍ ഘട്ടങ്ങളില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു കുന്നിന്‍ പ്രദേശമാണ്. പ്രകൃതിഭംഗി, തണുത്ത കാലാവസ്ഥ, സമ്പന്നമായ സസ്യജന്തുജാലങ്ങള്‍ എന്നിവയ്ക്ക് പേരുകേട്ടതാണ്. ‘കൊല്ലി’ എന്ന പേരിന്റെ അര്‍ത്ഥം ‘മരണപര്‍വ്വതം’ എന്നാണ്, ഈ…

    Read More »
  • News

    കോടതി ഉത്തരവുകള്‍ക്ക് പുല്ല് വില,നിരത്തുകള്‍ നിറഞ്ഞ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍

    തിരുവനന്തപുരം: ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസിന് മുന്നില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോര്‍ഡ് കോര്‍പറേഷന്‍ അധികൃതര്‍ മാറ്റുന്നില്ലെന്നു പരാതി. ഇക്കഴിഞ്ഞ ഫെബ്രുവരി 25 നാണ് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചത്. കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് ആന്റ് വര്‍ക്കേഴ്സ് തിരുവനന്തപുരം എന്ന പേരിലാണ് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. പൊതു ഇടങ്ങളില്‍ ഇത്തരം ഫ്ളക്സ് സ്ഥാപിക്കുന്നതിന് ഓരോ ബോര്‍ഡിനും 5000 രൂപ വരെ പിഴ ഈടാക്കാമെന്ന ഹൈക്കോടതി വിധി ഉള്ളപ്പോഴാണ് കോര്‍പ്പറേഷന്റെ മൂക്കിന് തുമ്പില്‍ നിയമ ലംഘനം നടക്കുന്നത്. നിയമം ലംഘിച്ച് സ്ഥാപിക്കുന്ന ഫ്ളക്സുകള്‍…

    Read More »
  • News

    കലഞ്ഞൂരിലെ ഇരട്ട കൊലപാതക കാരണം അവിഹിതം, ഭാര്യ സുഹൃത്തിന് കുടുംബശ്രീ ലോണ്‍ എടുത്ത് രഹസ്യമായി നല്‍കി

    ഭാര്യയേയും സുഹൃത്തിനേയുമാണ് ഭര്‍ത്താവ് വെട്ടിക്കൊന്നു. പത്തനംതിട്ട കലഞ്ഞൂര്‍ പാടത്ത് ഇന്നലെ അര്‍ദ്ധരാത്രിയിലാണ് കൊലപാതക പരമ്പര. വൈഷ്ണവി, വിഷ്ണു എന്നിവരാണു കൊല്ലപ്പെട്ടത്. വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജുവാണ് കൊലപാതകങ്ങള്‍ നടത്തിയത്. അയല്‍വാസിയായ വിഷ്ണുവിന്റെ വാടകവീട്ടില്‍ വച്ചായിരുന്നു രണ്ടു കൊലപാതകങ്ങളും. വൈഷ്ണവിയും വിഷ്ണുവും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്നു ബൈജുവിനു സംശയമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ഇരുവരും തമ്മില്‍ വഴക്കിടുന്നതും പതിവായിരുന്നു. ഭര്‍ത്താവ് അറിയാതെ വൈഷ്ണവി കുടുംബശ്രീയില്‍ നിന്നും ലോണെടുത്ത് വിഷ്ണുവിന് പണം നല്‍കിയത് അറിഞ്ഞതോടെയാണ് വലിയ വഴക്ക് നടന്നത്. കൊടുവാളുമായി ആക്രമിക്കാന്‍ തുനിഞ്ഞതോടെ വൈഷ്ണവി വീട്ടില്‍ നിന്നും ഇറങ്ങി ഓടി. വിഷ്ണുവിന്റെ…

    Read More »
  • Face to Face

    ലൂസിഫറിന് ഒടിടിക്ക് കിട്ടിയതെത്ര?, പൃഥ്വിരാജിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

    മലയാളത്തിന്റെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമാണ് ലൂസിഫറാണ്. മോഹൻലാലിന്റെ ലൂസിഫിറിന് ഒടിടിക്ക് 13 കോടിയില്‍ അധികം ലഭിച്ചുവെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തിയിരിക്കുകയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗവും റിലീസിനൊരുങ്ങിയിരിക്കുകയാണ്. എബ്രാം ഖുറേഷിയായി മോഹൻലാല്‍ എത്താനിരിക്കുന്ന ചിത്രത്തിന്റെ ആവേശത്തിലാണ് ആരാധകരും. മോഹൻലാലിന്റെ എമ്പുരാനെ കുറിച്ച് ടൊവിനോ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. ”എമ്പുരാനില്‍ ഞാൻ മുഖ്യമന്ത്രി ആണല്ലോ. റഷ്യയിലാണല്ലോ ലൂസിഫര്‍ കൊണ്ട് അവസാനിപ്പിച്ചിരിക്കുന്നത്. എത്ര രാജ്യങ്ങളിലാണ് പിന്നെ ചിത്രീകരിച്ചതെന്ന് തനിക്ക് അറിയാം. ഞാൻ കുറെ സ്വീക്വൻസുകള്‍ കണ്ടു. ഭയങ്കര അടിപൊളിയാണ്. ഞാൻ എക്സൈറ്റഡാണ്. അത് മൊത്തം സിനിമയായി കാണണം. പറ്റിയാല്‍…

    Read More »
  • News

    തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

    തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർക്കാവ് മരുതൻകുഴിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദർശനീയം വീട്ടിൽ രതീഷിന്റെ മകൻ ദർശനാണ് (17) മരിച്ചത്. ഇന്ന് രാവിലെ ബെഡ് റൂമിലാണ് മൃതദേഹം കണ്ടത്. വഴുതക്കാട് ചിൻമയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ദർശന്‍. ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെയാണ് മരണം. ഏക മകനായിരുന്നു ദർശൻ. പരീക്ഷയെ ചൊല്ലി കുട്ടിക്ക് ടെൻഷൻ ഉണ്ടായിരുന്നു എന്നാണ് വിവരം. ആത്മഹത്യാക്കുറിപ്പിൽ പരീക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നതാണ് പൊലീസ് അറിയിച്ചു. എല്ലാം പഠിച്ചു, റിവിഷനും കഴിഞ്ഞു. പക്ഷേ ഒന്നും ഓർമിക്കാനാകുന്നില്ലെന്നാണ് കുറിപ്പിലുള്ളത്. ബെഡ്റൂമിലെ മേശയിലായിരുന്നു…

    Read More »
  • News

    ലഹരിക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് സഭയിൽ തുറന്നടിച്ചു; എംഎൽഎ റോജി എം ജോൺ

    തിരുവനന്തപുരം : അതിക്രമങ്ങളിലെ അടിയന്തര പ്രമേയ ചർച്ച സർക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം. സംസ്ഥാനത്ത് ലഹരിക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് പ്രതിപക്ഷ എംഎൽഎ റോജി എം ജോൺ സഭയിൽ തുറന്നടിച്ചു. കേരളത്തിൽ നടക്കുന്ന 50 കൊലപാതങ്ങളിൽ 30 എണ്ണവും ലഹരികൊണ്ടാണെന്ന് പൊലീസ് പറയുന്നു. കൊലപാതകം യഥേഷ്ടം നടക്കുമ്പോഴും പക്ഷേ സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണ്.  ലഹരി മാഫിയകളിലെ വലിയ തിമിംഗങ്ങളെ പൊലീസ് പിടികൂടുന്നില്ലെന്നും പലപ്പോഴും പിടിയിലാകുന്നത് ലഹരി മാഫിയകളിലെ അവസാന കണ്ണിയാണെന്നും റോജി എം ജോൺ തുറന്നടിച്ചു. പൊലീസിനും ലഹരി മാഫിയയെ പേടിയാണ്. എക്സൈസ് വകുപ്പ് തുരുമ്പിച്ച ലാത്തിയുമായി…

    Read More »
  • News

    വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഇന്ന് ജയിലിലേക്ക് മാറ്റും

    തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ കൂടുതൽ കേസുകളിൽ പ്രതി അഫാന്റെ അറസ്റ്റ രേഖപ്പെടുത്തി. അനിയനെയും പെൺസുഹൃത്ത് ഫർസാനയെയും കൊലപ്പെടുത്തിയ കേസിലാണ് വെഞ്ഞാറമൂട് പൊലീസ് അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡോക്ടർമാർ അനുമതി നൽകിയാൽ പ്രതിയെ ഇന്ന് ആശുപത്രിയിൽ നിന്നും ജയിലേക്ക് മാറ്റും. ജയിലിലേക്ക് മാറ്റിയാൽ കൂടുതൽ ചോദ്യം ചെയ്യലിനായി അഫാനെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.അർബുദം ബാധിച്ച അമ്മയെ കഴുത്ത് ഞെരിച്ച ശേഷം അഫാൻ ചെയ്തത് തുടർച്ചയായ അഞ്ച് കൊലപാതങ്ങളാണ്. കടബാധ്യതയെ തുടർന്ന് ബന്ധുക്കളിൽ നിന്നുമുണ്ടായ അവഹേളനമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അഫാന്‍റെ മൊഴി. അഫാൻ മറ്റ് രണ്ട്…

    Read More »
  • Face to Face

    ഇനി ആസിഫ് അലി യുവ സംവിധായികയ്‍ക്കൊപ്പം, അപ്‍ഡേറ്റ് പുറത്ത്

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ആസിഫ് അലി. സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലി നായകനാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. മധുര മനോഹര മോഹം സിനിമയിലുടെ സംവിധായികയായി അരങ്ങേറിയ ശ്രദ്ധയാകര്‍ഷിച്ചതാണ് സ്റ്റെഫി സേവ്യര്‍. ആസിഫ് അലി നായകനായി ഒടുവില്‍ വന്നത് രേഖാചിത്രമാണ്. രേഖാചിത്രം സോണിലിവിലൂടെ മാര്‍ച്ച് ഏഴിന് ഒടിടിയില്‍‌ എത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജോഫിൻ ടി ചാക്കോാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അപ്പു പ്രഭാകർ നിര്‍വഹിച്ചിരിക്കുന്നു. പൊലീസായി ആസിഫ് അലി എത്തുന്ന ചിത്രത്തിൽ വിവേക് ​ഗോപിനാഥ് എന്ന നായക കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്.…

    Read More »
Back to top button