malayalam vartha

  • News

    ഭാര്യക്കും മകനും നാട്ടിൽ കടബാധ്യതയുണ്ടെന്ന് അറിയില്ലായിരുന്നു’; വെഞ്ഞാറമ്മൂട് കൂട്ടക്കൊലയിൽ റഹീമിന്റെ മൊഴി

    തിരുവനന്തപുരം : വെഞ്ഞാറമ്മൂട് കൂട്ടക്കൊലയിൽ അഫാന്റെ പിതാവ് അബ്ദുൾ റഹീമിന്റെ മൊഴിയെടുത്തു. ഭാര്യക്കും മകനും സാമ്പത്തിക ബാധ്യതയുള്ളതിനെ കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്നാണ് റഹിം നൽകിയ മൊഴി. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതിനാൽ കഴിഞ്ഞ നാല്  മാസമായി വിദേശത്ത് ഒളിവിലായിരുന്നു. സ്ഥിരമായി നാട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നില്ല. അടുത്ത സമയത്ത് നാട്ടിൽ നടന്നതിനെ കുറിച്ചൊന്നും തനിക്ക് അറിയില്ലെന്നുമാണ് റഹീം മൊഴി നൽകിയത്.   വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ കാരണം വന്‍ കടബാധ്യതയെന്നുറപ്പിക്കുകയാണ് പൊലീസ്. 14 പേരിൽ നിന്ന് 65 ലക്ഷം രൂപയാണ് അഫാനും ഉമ്മയും കടം വാങ്ങിയത്. ഒടുവിൽ വായ്പ നല്കിയവർ പണത്തിന് വേണ്ടി കുടുംബത്തെ നിരന്തരം…

    Read More »
  • News

    ഷഹബാസിന്റെ മരണം വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കും; കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് മന്ത്രി ശിവൻകുട്ടി

    കോഴിക്കോട്: താമരശേരിയിൽ വിദ്യാർത്ഥി സംഘർഷത്തിനിടെ പത്താം ക്ലാസുകാരൻ മരിച്ച സംഭവം പൊലീസിന് പുറമെ വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കും. സംഭവം ഏറെ ദുഃഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ഇക്കാര്യത്തിൽ പൊലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇക്കാര്യം അന്വേഷിച്ച് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. വിശദമായ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ…

    Read More »
  • News

    താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു

    കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസാണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ഷഹബാസ്. ഫെയർവെൽ പരിപാടിയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളുമാണ് താമരശ്ശേരി ഹയർ സെക്കൻ്റി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ…

    Read More »
  • News

    കെ സുധാകരന്‍ തുടരും; കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃമാറ്റമില്ല, ഒറ്റക്കെട്ടെന്ന് കെ സി വേണുഗോപാല്‍

    ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കെ സുധാകരന്‍ എംപി തുടരും, സംസ്ഥാനത്ത് തത്കാലം നേതൃമാറ്റമുണ്ടാകില്ല. ഡല്‍ഹിയില്‍ ചേര്‍ന്ന ഹൈക്കമാന്‍ഡിന്റെ നേതൃയോഗത്തില്‍ കേരളത്തിലെ നേതൃമാറ്റം ചര്‍ച്ചയായില്ലെന്നാണ് വിവരം. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്നും കേരളത്തില്‍ എല്ലാ നേതാക്കളും ഒറ്റക്കെട്ടാണെന്നുമാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചത്. എഐസിസി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിന് ശേഷം സംഘടിപ്പിച്ച സംയുക്ത വാര്‍ത്താസമ്മേളത്തിലാണ് കെസി ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീയ കാര്യങ്ങളില്‍ ഹൈക്കമാന്‍ഡിന്റെ പൂര്‍ണമായ നിരീക്ഷണം കേരളത്തിലുണ്ടാകും. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യോഗം അവസാനിച്ചത്. എല്‍ഡിഎഫിന്റെ ദുര്‍ഭരണത്തിനെതിരെ ശക്തമായ പോരാട്ടം നടത്തും. യോഗത്തില്‍ ശക്തമായ ഐക്യത്തിന്റെ…

    Read More »
  • News

    തോമസ് കെ തോമസ് എന്‍സിപി സംസ്ഥാന പ്രസിഡന്റ്

    തിരുവനന്തപുരം: തോമസ് കെ തോമസസിപി സംസ്ഥാന പ്രസിഡന്റ്. എന്‍സിപി എസ് ദേശീയാദ്ധ്യക്ഷന്‍ ശരദ് പവാറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രണ്ട് വര്‍ക്കിംഗ് പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്. പി എം സുരേഷ് ബാബുവും പികെ രാജന്‍ മാസ്റ്ററുമാണ് പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാര്‍. സംസ്ഥാന വൈസ് പ്രസിഡന്റുമാരായി പ്രവര്‍ത്തിക്കുകയായിരുന്നു ഇരുവരും. രാജന്‍ മാസ്റ്റര്‍ മന്ത്രി എ കെ ശശീന്ദ്രന്റെ നോമിനിയും സുരേഷ് ബാബു പി സി ചാക്കോയുടെയും നോമിനിയാണ്. സംസ്ഥാന എന്‍സിപിയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കുകയെന്ന ഉദ്ദേശ്യത്തോടെ നേതാക്കളെ ശരദ് പവാര്‍ മുംബൈയിലേക്ക് വിളിപ്പിച്ചിച്ചിരുന്നു. ഈ യോഗത്തിലാണ് അധ്യക്ഷ പദവി സംബന്ധിച്ച…

    Read More »
  • News

    ഏഴുവർഷത്തിന് ശേഷം കണ്ട ഭർത്താവിനോട് ഷെമി ചോദിച്ചത് ഒറ്റക്കാര്യം, ഇളയമകന്റെ കബറിനരികിൽ പൊട്ടിക്കരഞ്ഞ് റഹീം

    തിരുവനന്തപുരം: ഏഴ് വര്‍ഷത്തിന് ശേഷം നാട്ടിലെത്തിയ ഭര്‍ത്താവിന്റെ മുഖത്ത് ഷെമി ഏറെനേരം നോക്കി. പിന്നീട് വേദനകള്‍ കടിച്ചമര്‍ത്തി മെല്ലെ ചോദിച്ചത് ഒരുകാര്യം മാത്രം, തന്റെ ഇളയമകന്‍ എവിടെ എന്ന്. അഫ്സാനെ കണ്ടു, പരീക്ഷയ്ക്ക് പോയിരിക്കുകയാണ്, കൂട്ടിക്കൊണ്ട് വരാം എന്നായിരുന്നു കരച്ചിലടക്കി റഹീം മറുപടി നല്‍കിയത്. മൂത്തമകന്റെ ആക്രമണത്തിലാണ് പരിക്കേറ്റതെന്ന് ഷെമി ഭര്‍ത്താവിനോട് പറഞ്ഞില്ല. പൊന്നുപോലെ വളര്‍ത്തിയ ഇളയമകനെ നഷ്ടമായ വിവരം റഹീമും ഭാര്യയെ അറിയിച്ചില്ല. പരസ്പരം ഒന്നും പറയാനാകാതെ ഇരുവരും ഒരുമണിക്കൂര്‍ ചെലവിട്ടു. വിങ്ങിപ്പോട്ടിയാണ് റഹീം ആശുപത്രിയില്‍ നിന്ന് മടങ്ങിയത്.സൗദിയിലെ ദമ്മാമില്‍ നിന്ന് എയര്‍…

    Read More »
  • News

    വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാന്റെ പിതാവ് കേരളത്തിലെത്തി

    തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുറഹീം നാട്ടിലെത്തി. ഏഴ് വർഷത്തിന് ശേഷമാണ് ഇദ്ദേഹം നാട്ടിലേക്ക് വരുന്നത്. സൗദിയിലെ ദമ്മാമിൽ നിന്ന് തിരിച്ച അദ്ദേഹം എയർ ഇന്ത്യ എക്സ്പ്രസിൽ രാവിലെ എട്ട് മണിയോടെയാണ് തിരുവനന്തപുരത്തെത്തിയത്. സാമ്പത്തിക പ്രതിസന്ധിയും താമസ രേഖയില്ലാത്തതും റഹീമിന്റെ യാത്ര പ്രതിസന്ധിയിലാക്കിയിരുന്നു. സാമൂഹ്യ പ്രവർത്തകന്റെ ഇടപെടലിലൂടെയാണ് നാട്ടിലെത്താൻ സാധിച്ചത്. ഏഴ് വർഷത്തിന് ശേഷം നാട്ടിലേക്കെത്തുമ്പോൾ പ്രിയപ്പെട്ടവരൊന്നും വീട്ടിലില്ല. ഉമ്മയും മകനും സഹോദരനും സഹോദരിയെയും മൂത്ത മകൻ കൊല്ലപ്പെടുത്തി. ഭാര്യ മകന്റെ ക്രൂരതക്കിരയായി ആശുപത്രിയിലും. തണലാകേണ്ട മൂത്ത മകൻ കൊലപാതകത്തിന്…

    Read More »
  • News

    ചെയ്‌തതെല്ലാം ഫർസാനയോട് ഏറ്റുപറഞ്ഞു, അഫാന്റെ മൊഴി പുറത്ത്

    തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്‍റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. പെൺസുഹൃത്ത് ഫർസാനയെ കൊലപ്പെടുത്തുന്നതിന് മുമ്പ് മറ്റു കൊലപാതകങ്ങൾ അറിയിച്ചു. കൂട്ടക്കൊല നടത്തിയ കാര്യം ഏറ്റു പറഞ്ഞതിനു ശേഷം ഫർസാനയെ കൊന്നത്. പാങ്ങോട് പൊലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങൾ പ്രതി ഏറ്റുപറഞ്ഞത്. എങ്ങനെ ജീവിക്കുമെന്ന് ഫർസാന ചോദിച്ചപ്പോൾ കസേരയിലിരുന്ന ഫർസാനയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തി. കടബാദ്ധ്യതയ്ക്ക് കാരണം അമ്മയാണെന്ന് സൽമാ ബീവി നിരന്തരം കുറ്റപ്പെടുത്തി. ഇത് സൽമാ ബീവിയോടുള്ള വൈരാഗ്യത്തിന് കാരണമായി. ലത്തീഫിന്‍റെ ഭാര്യയെ കൊല്ലാൻ ആഗ്രഹിച്ചില്ല. ലത്തീഫിന്‍റെ കൊലപാതക വിവരം പുറത്തു പറയുമെന്ന്…

    Read More »
  • News

    അഫാൻ വിഷം കഴിച്ചതായി കണ്ടെത്താനായില്ല, മാനസിക പ്രശ്‌നമുള്ളതായും തെളിഞ്ഞില്ലെന്ന് വിവരം

    തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാൻ വിഷം കഴിച്ചതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്താനായില്ല. വയറു കഴുകിയതിൽ നിന്ന് ശേഖരിച്ച സാമ്പികളുകളാണ് പരിശോധിച്ചത്. കെമിക്കൽ എക്സാമിനേഷൻ ലാബിൽ നിന്നുള്ള ഫലം കൂടി വന്നശേഷമേ ഇക്കാര്യം അന്തിമമായി ഉറപ്പിക്കാനാവൂ. അതിന് സമയമെടുക്കും. ഫോറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ, പ്രതി വിഷം കഴിച്ചിട്ടില്ലെന്ന് ഉറപ്പിക്കുകയാണ് ഡോക്ടർമാർ. തലച്ചോറിൽ രക്തസ്രാവമുൾപ്പെടെയുണ്ടോയെന്ന് അറിയാൻ പ്രതിയെ സി.ടി സ്‌കാനിന് വിധേയനാക്കി. അതിലും പ്രശ്നങ്ങളില്ല. ലിവറിന്റെയും കിഡ്നിയുടെയും പ്രവർത്തനങ്ങൾ അടുത്തദിവസം വീണ്ടും വിലയിരുത്തും.മാനസിക പ്രശ്നമുള്ളതായി സൈക്യാട്രി വിഭാഗത്തിനും വിലയിരുത്തലില്ല. ഭക്ഷണം കൃത്യമായി കഴിക്കുന്നുണ്ട്.…

    Read More »
  • News

    ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന അഭിമുഖത്തിൽ വിശദീകരണവുമായി ശശി തരൂര്‍ എംപി

    ദില്ലി: ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന അഭിമുഖത്തിൽ വിശദീകരണവുമായി ശശി തരൂര്‍ എംപി. തന്‍റെ അഭിമുഖം ഇന്ത്യൻ എക്സ്പ്രസ് വളച്ചൊടിച്ചുവെന്നും തന്നെ അപമാനിച്ചുവെന്നു ശശി തരൂര്‍ എക്സിൽ കുറിച്ചു. നാളെ കോണ്‍ഗ്രസ് നേതൃയോഗം ചേരാനിരിക്കെയാണ് തരൂരിന്‍റെ വിശദീകരണ കുറിപ്പ്. പോഡ്‍കാസ്റ്റ് പുറത്തു വന്നതോടെ കാര്യങ്ങൾ വ്യക്തമായെന്നും തരൂര്‍ കുറിപ്പിൽ പറഞ്ഞു. ഒരു പാർട്ടിയിലേക്കും പോകാൻ ഉദ്ദേശമില്ല. താൻ പറയാത്ത കാര്യം തലക്കെട്ടാക്കി അപമാനിച്ചെന്നും വേട്ടയാടിയെന്നും തരൂർ ആരോപിച്ചു. ഇതിനുപത്രം ഇതുവരെ മാപ്പു പറഞ്ഞില്ലെന്നും തരൂർ ആരോപിച്ചു. കേരളത്തിലെ നേതൃത്വത്തെക്കുറിച്ച് താൻ പറയാത്തത് പ്രചരിപ്പിച്ചുവെന്നും കുറിപ്പിൽ തരൂര്‍…

    Read More »
Back to top button