malayalam vartha
-
News
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്റെ മൊഴിയുടെയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്റെ മൊഴിയുടെയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. അഫാൻ രണ്ടുപേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസിന് മൊഴി നൽകി. തട്ടത്തുമലയിൽ താമസിക്കുന്ന ഉറ്റബന്ധുക്കളായ അമ്മയെയും മകളെയുമാണ് കൊല്ലാൻ പദ്ധതിയിട്ടതെന്നാണ് അഫാന്റെ മൊഴിയിൽ പറയുന്നത്. മനോരമയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്ആശുപത്രിയിൽ അഫാനെ സന്ദർശിച്ച മാനസികാരോഗ്യ വിദഗ്ധനോടാണ് പ്രതി ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്. ബന്ധുക്കളോട് 5 ലക്ഷം രൂപ കടം ചോദിച്ചിരുന്നെന്നും ഇത് നൽകാത്തതിൽ അവരോട് പക തോന്നിയെന്നും അഫാൻ പറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.മുത്തശ്ശി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ, പെൺസുഹൃത്ത് ഫർസാന,…
Read More » -
News
മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ഈയാഴ്ച ചേരും
മുല്ലപ്പെരിയാര്‍ അണക്കെട്ട് മേല്‍നോട്ട സമിതി സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഈയാഴ്ച യോഗം ചേരും. പിരിച്ചുവിട്ട മേല്‍നോട്ട സമിതി നിര്‍ദേശിച്ച കാര്യങ്ങളില്‍ എന്തു നടപടി സ്വീകരിച്ചെന്ന് അറിയിക്കണമെന്നു ദേശീയ ഡാം സുരക്ഷാ അതോറിറ്റി ചെയര്‍പഴ്‌സണ്‍ അധ്യക്ഷനായ പുതിയ മേല്‍നോട്ട സമിതി കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചു സംസ്ഥാന സര്‍ക്കാര്‍ കൂടിയാലോചന തുടങ്ങി.ഡാം സൈറ്റിലേക്കുള്ള വഴിയിലെ മരങ്ങള്‍ മുറിച്ചുനീക്കണമെന്നും ബേബി ഡാം ബലപ്പെടുത്തണമെന്നും കേന്ദ്ര ജലകമ്മിഷന്‍ ചെയര്‍മാന്‍ അധ്യക്ഷനായ പഴയ മേല്‍നോട്ട സമിതി കേരളത്തോടു നിര്‍ദേശിച്ചിരുന്നു. പക്ഷേ, കേരളം ഇതു നടപ്പാക്കിയിട്ടില്ല. തര്‍ക്ക…
Read More » -
News
മദ്യം വാങ്ങാന്‍ പോകാന്‍ ബൈക്ക് നല്‍കിയില്ല; യുവാക്കള്‍ കമ്പിവടികൊണ്ട് കടയുടമയുടെ തല അടിച്ചുപൊട്ടിച്ചു
അമ്പലപ്പുഴ: മദ്യം വാങ്ങാന്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ പോകാന്‍ ബൈക്ക് നല്‍കാത്തതിന് യുവാക്കള്‍ കമ്പിവടികൊണ്ട് കടയുടമയുടെ തല അടിച്ചുപൊട്ടിച്ചു. കത്തികൊണ്ട് കൈയില്‍ കുത്തുകയും ചെയ്തു. പടഹാരത്ത് തച്ചംപിള്ളി എന്ന പേരില്‍ സ്‌റ്റേഷനറിക്കട നടത്തുന്ന അജയകുമാറാണ് ആക്രമണത്തിനിരയായത്.രണ്ടുദിവസം മുമ്പ് രണ്ടുപേര്‍ കടയിലെത്തി ബിവറേജസില്‍ പോകാന്‍ തന്റെ ബൈക്ക് ചോദിച്ചിരുന്നതായി അജയകുമാര്‍ പറഞ്ഞു. ഇതിലൊരാളെ അറിയാമായിരുന്നെങ്കിലും ബൈക്ക് നല്‍കിയില്ല. കഴിഞ്ഞദിവസം വൈകിട്ട് ഇതിലൊരാളും മറ്റൊരു യുവാവും കൂടി ബൈക്കില്‍ വന്ന് 500 രൂപ ഗൂഗിള്‍ പേ ചെയ്യാമെന്നും പകരം കറന്‍സിയായി തുക നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇവിടെ ഗൂഗിള്‍ പേ…
Read More » -
News
വന്യജീവി ആക്രമണം, പൊലിഞ്ഞത് 260 മനുഷ്യജീവനുകള്‍
മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, സംസ്ഥാനത്ത് 2016 മുതല്‍ കഴിഞ്ഞ ജനുവരി വരെ 197 പേര്‍ക്കു കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതായി വിവരാവകാശ രേഖ. കാട്ടുപന്നികള്‍മൂലം 53 പേര്‍ക്കും കടുവകള്‍മൂലം 10 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു.അതേസമയം, പ്രതിരോധ സംവിധാനങ്ങള്‍ എത്ര ശതമാനം പ്രവര്‍ത്തനക്ഷമമാണ് എന്ന ചോദ്യത്തിനു വനംവകുപ്പിനു മറുപടിയില്ല. 2016 മേയ് മുതല്‍ കഴിഞ്ഞ ജനുവരി എട്ടു വരെ എത്ര ശതമാനം ഫെന്‍സിങ്ങും മറ്റു പ്രതിരോധ സംവിധാനങ്ങളും സ്ഥാപിച്ചെന്നും അതില്‍ എത്ര ശതമാനം പ്രവര്‍ത്തനക്ഷമമാണെന്നും വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരി ഉന്നയിച്ച ചോദ്യങ്ങള്‍ക്കു…
Read More » -
News
തെങ്ങ് ചതിച്ചു, കാര്‍ ‘ജീവനൊടുക്കി’
ഓടിക്കൊണ്ടിരുന്ന കാറില്‍ തേങ്ങ വീണു; തെങ്ങില്‍ ഇടിച്ച് കാര്‍ കത്തിനശിച്ചു തിരുവല്ല: തിരുമൂലപുരത്ത് ഓടികൊണ്ടിരുന്ന കാറിന്റെ ബോണറ്റില്‍ തേങ്ങ വീണു. വെട്ടിച്ചപ്പോള്‍ നിയന്ത്രണംതെറ്റി മുന്നോട്ടുപോയ കാര്‍ അതേ തെങ്ങില്‍ ഇടിച്ചു കയറി കത്തി നശിച്ചു. കാര്‍ ഓടിച്ചിരുന്ന സ്ത്രീയും രണ്ടു കുട്ടികളും നേരിയ പരക്കുകളോടെ രക്ഷപ്പെട്ടു.തിരുമൂലപുരം കറ്റോട് റോഡില്‍ ഇരുവെള്ളിപ്ര പാഴൂര്‍ ഇറക്കത്ത് വളവില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണു സംഭവം. ഇരുവെള്ളിപ്രപുറത്തേ പറമ്പില്‍ ബിജുവിന്റെ ഉടമസ്ഥതയിലുള്ള മാരുതി ഓള്‍ട്ടോ കാറാണ് അപകടത്തില്‍പ്പെട്ടത്. ബിജുവിന്റെ ഭാര്യ ജീനയാണു കാര്‍ ഓടിച്ചിരുന്നത്.പിന്‍സീറ്റില്‍ മക്കളായ ബിയ, ബിയോണ്‍ എന്നിവരും…
Read More » -
News
ലഹരി മാഫിയ സംഘം എക്സൈസ് ഉദ്യോഗസ്ഥരെ വെട്ടി,2 പേർ പിടിയിൽ
തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. ആര്യനാട് റേഞ്ച് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള സംഘത്തെയാണ് ആക്രമിച്ചത്. ചാരായ റെയ്ഡിനിടെയായിരുന്നു സംഭവം. മൂന്ന് ഉദ്യോഗസ്ഥർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. കത്തി ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമണം. കോഴി ഫാമിലെ വാട്ടര്‍ ടാങ്കിൽ സൂക്ഷിച്ചിരുന്ന പത്തു ലിറ്റര്‍ ചാരായം പിടികൂടി. അബ്കാരി കേസുകളിൽ പ്രതിയായ മൂന്ന് പേരാണ് പിടിയിലായത്. വെള്ളനാട്ട് കോഴി ഫാമിൽ വാറ്റ് ചാരം വിൽക്കുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം ഇവിടെ പരിശോധനയ്ക്കെത്തിയത്.ആര്യനാട് എക്സൈസ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Read More » -
News
മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ റമദാൻ ഇനി വ്രതശുദ്ധിയുടെ പുണ്യ നാളുകള്‍
കോഴിക്കോട്: വിവിധയിടങ്ങളിൽ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. നാളെ മുതൽ കേരളത്തിൽ റമദാൻ വ്രതാനുഷ്ഠാനം ആരംഭിക്കും. ഇനിയുള്ള ദിവസങ്ങള്‍ വ്രതശുദ്ധിയുടെ പുണ്യ നാളുകളായിരിക്കും. ഇന്ന് മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ നാളെ (മാര്‍ച്ച് രണ്ട്, ഞായറാഴ്ച) റമദാന്‍ ഒന്നായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി കാന്തപുരം എ പി.അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രതിനിധി ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് എന്നിവര്‍ അറിയിച്ചു. മാസപ്പിറവി കണ്ടതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും…
Read More » -
News
ആശാവർക്കർമാരുടെ പ്രശ്നങ്ങൾ എത്തിക്കേണ്ടിടത്ത് എത്തിക്കും;സമരപന്തലിലെത്തി സുരേഷ് ഗോപി
തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരത്തെ ആരും താഴ്ത്തിക്കെട്ടേണ്ടെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി.സെക്രട്ടറിയേറ്റിന് മുൻപിലുളള ആശാവർക്കർമാരുടെ സമരപന്തൽ സന്ദർശിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആശമാരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഏതെങ്കിലും ഒരു രാഷ്ട്രീയത്തിന്റെ കോപ്പറേറ്റീവ് സംവിധാനത്തെ മാത്രം നിങ്ങൾ താഴ്ത്തിക്കാണേണ്ടതില്ലെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. പല രാഷ്ട്രീയ സംവിധാനങ്ങളും കുഴപ്പമാണ് ജനങ്ങളോട് ചെയ്തിരിക്കുന്നത്. അതെല്ലാം തോണ്ടിയെടുത്തിരിക്കും. ആശാവർക്കർമാർക്ക് അരക്ഷിതാവസ്ഥയുണ്ടാവുന്നുണ്ടെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ആരോഗ്യ മന്ത്രിയെയും വിവരം ധരിപ്പിക്കും. ഇത് കേന്ദ്രത്തിന്റെ പദ്ധതിയാണെങ്കിൽ അത് വിഭാവനം ചെയ്ത് സ്ഥാപിതമാകുന്ന കാലത്ത് ചില മാനദണ്ഡങ്ങളുണ്ടാവും. ആ…
Read More » -
News
സെക്രട്ടറിയേറ്റ് കെട്ടിടം അടിമുടി പുതുക്കാൻ പദ്ധതിയുമായി പിണറായി സർക്കാർ
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് കെട്ടിടം പുതുക്കിപ്പണിയാൻ പദ്ധതിയുമായി പിണറായി സർക്കാർ. അടിയന്തരമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും രണ്ടാം നമ്പർ അനക്സ് കെട്ടിടത്തിന്റെ വിപുലീകരണം വേഗത്തിലാക്കാനും ഉദ്യോഗസ്ഥ തല യോഗത്തിൽ തീരുമാനമായി. സെക്രട്ടേറിയറ്റ് വളപ്പിനകത്തെ നായശല്യത്തിന് പരിഹാരം അടക്കം നിവരധി നിർദ്ദേശങ്ങളാണ് അഡീഷണൾ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന യോഗം പരിഗണിച്ചത്. സമയത്ത് അറ്റകുറ്റപ്പണിയില്ലാതെ സെക്രട്ടറിയേറ്റ് കെട്ടിടത്തിൽ വലുതും ചെറുതുമായ അപകടങ്ങൾ പതിവാണ്. സെക്രട്ടറിയേറ്റ് കെട്ടിടം ആകെ പുതുക്കി പണിയാനാണ് പിണറായി വിജയൻ സർക്കാരിന്റെ പദ്ധതി. ഇതിനായി വിശദമായ മാസ്റ്റർപ്ലാൻ ഉണ്ടാക്കും. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ജനുവരി 20…
Read More » -
News
ഒരുമിച്ചിരുന്ന് മദ്യപാനം പിന്നാലെ വാക്കുതർക്കം കൊല്ലത്ത് 45കാരനെ 19കാരന്‍ വെട്ടിക്കൊന്നു…
കൊല്ലത്ത് 45 കാരനെ 19കാരൻ വെട്ടിക്കൊന്നു. മൺറോ തുരുത്ത് സ്വദേശി സുരേഷ് ബാബു (45) വിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. മൺറോ തുരുത്ത് സ്വദേശി ബണ്ടി ചോർ എന്നറിയപ്പെടുന്ന അമ്പാടിയാണ് കൊല നടത്തിയത്. പ്രതിയാക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. മദ്യപാനത്തിന് ശേഷമുള്ള വാക്കുതർക്കത്തിനിടെയാണ് അരുംകൊല നടന്നത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. സുരേഷ് ബാബുവും അമ്പാടിയും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു തുടർന്നുണ്ടായ തർക്കത്തിലാണ് കൊലപാതകം നടന്നത്. സുരേഷ് ബാബുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
Read More »