Malayalam Cinema
-
News
നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ല; പ്രതികരണവുമായി ശ്വേത മേനോന്‍
താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെക്കില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ശ്വേതാ മേനോന്‍. നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ലെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. താന്‍ ജനങ്ങളെ വഞ്ചിച്ചുവെന്നും അമ്മയെ അനാഥമാക്കി എന്നുമാണ് അവര്‍ ഇന്ന് പറഞ്ഞത്. താന്‍ ആരെയും വഞ്ചിച്ചിട്ടോ അനാഥമാക്കിയിട്ടോ ഇല്ലെന്നും അവര്‍ വ്യക്തമാക്കി. കമ്മിറ്റി രാജിവയ്ക്കണമെന്ന അജണ്ടയുമായാണ് ചിലര്‍ ജനറല്‍ ബോഡി യോഗത്തിന് എത്തിയത്. അമ്മയുടെ ബൈലോയില്‍ എവിടെയാണ് അഡ്‌ഹോക്ക് കമ്മിറ്റി എന്നതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളതെന്നും ഒരു കമ്മിറ്റി പൂര്‍ണ്ണമായും രാജി വെച്ചാല്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി വരുന്നതുവരെ തുടരേണ്ടത് തെരഞ്ഞെടുക്കപ്പെട്ട പഴയ…
Read More » -
News
‘അമ്മ’യിലെ തർക്കം; രാജി സന്നദ്ധത അറിയിച്ച് ശ്വേത മേനോന്‍
‘അമ്മ’ സംഘടനയിലെ തര്‍ക്കങ്ങള്‍ക്കിടെ രാജി സന്നദ്ധത അറിയിച്ച് സംഘടനാ പ്രസിഡന്റ് ശ്വേത മേനോന്‍. ജനറല്‍ ബോഡി യോഗത്തിനിടെ വേദിയില്‍ കയറി രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. താന്‍ ബിജെപിക്കോ കോണ്‍ഗ്രസിനോ അനുകൂലമായി ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് വേദിയില്‍ ശ്വേത പറഞ്ഞു. താരങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ ആയതില്‍ തനിക്ക് ബന്ധമില്ലെന്നും അത്തരം ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. രാജി സന്നദ്ധത അറിയിച്ച ശേഷം ശ്വേത വേദിയില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വീണ്ടും വിശദീകരിക്കാനുള്ള അവസരം സംഘടന അംഗങ്ങള്‍ നല്‍കിയിരിക്കുകയാണ്. ഇന്നത്തെ വിയോജിപ്പിലും തര്‍ക്കത്തിലും മുങ്ങി വാര്‍ഷിക റിപ്പോര്‍ട്ട്…
Read More » -
News
അമ്മ ജനറല്‍ ബോഡി യോഗം ഇന്ന്; അന്‍സിബയും മോഹന്‍ലാലും പങ്കെടുക്കും
വിവാദങ്ങള്‍ക്കിടെ താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം ഇന്ന് ചേരും. അന്‍സിബ വിഷയവും അമ്മയിലെ തമ്മില്‍ തല്ലും യോഗത്തില്‍ ചര്‍ച്ചയാവും. ഉണ്ണി ശിവപാല്‍ രാജിവെച്ച ട്രഷറര്‍ സ്ഥാനത്തേക്കും അന്‍സിബ രാജിവെച്ച ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് നടക്കും. അന്‍സിബ, മുന്‍ അമ്മ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ എന്നിവര്‍ യോഗത്തിനെത്തും. കേന്ദ്രമന്ത്രിയും അമ്മയിലെ അംഗവുമായ സുരേഷ് ഗോപിയും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. പുതിയ നേതൃത്വം ചുമതലയേറ്റ് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന അവസരത്തിലാണ് സംഘടനയുടെ നിര്‍ണായകമായ യോഗം നടക്കുന്നത്. അംഗങ്ങള്‍ക്കായുള്ള പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ഇന്നുണ്ടാകുമെന്നാണ് വിവരം.…
Read More » -
News
യുവതിയുടെ തൊഴില്‍ പീഡന പരാതി പരിഗണിച്ചേക്കും; അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന്
ഓഫീസില്‍ ജീവനക്കാരി തൊഴില്‍ പീഡനം നേരിട്ടുവെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെ താര സംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. കൊച്ചിയിലെ ഓഫീസില്‍ രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തില്‍ ജീവനക്കാരിയുടെ പരാതിയും ചര്‍ച്ചയായേക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് അമ്മ നേതൃത്വത്തിനെതിരെ ഓഫീസ് മാനേജറായിരുന്ന യുവതി പൊലീസിനും തൊഴില്‍ വകുപ്പിനും പരാതി നല്‍കിയത്. സംഘടനയുടെ ട്രഷററായ ഉണ്ണി ശിവപാല്‍ തന്നോട് മോശമായി പെരുമാറിയെന്നും ഇക്കാര്യം ജനറല്‍ സെക്രട്ടറിയായ കുക്കു പരമേശ്വരനോട് പറഞ്ഞപ്പോള്‍ അതില്‍ നടപടി എടുക്കുന്നതിന് പകരം ശകാരിക്കുകയും ഓഫീസില്‍ നടക്കുന്ന കാര്യം പ്രസിഡന്റായ…
Read More » -
News
നടനും,പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു
നടനും,പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു. പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയിൽ വച്ചായിരുന്നു മരണം. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പിൽ വെച്ച് നടക്കും. കുട്ടിശങ്കരൻ – സത്യഭാമ ദമ്പതിമാരുടെ മകനായ കണ്ണൻ പട്ടാമ്പി സംവിധായകൻ മേജർ രവിയുടെ സഹോദരനാണ്. റിലീസാവാനിരിക്കുന്ന റേച്ചലിൽ ആണ് അവസാനം അഭിനയിച്ച ചിത്രം. പുലിമുരുകൻ , പുനരധിവാസം , അനന്തഭദ്രം , ഒടിയൻ , കീർത്തിചക്ര , വെട്ടം , ക്രേസി ഗോപാലൻ , കാണ്ഡഹാർ , തന്ത്ര , 12 th മാൻ, ,മിഷൻ 90 ഡേയ്സ്,…
Read More » -
Cinema
സിനിമയെ സെന്‍സര്‍ ബോര്‍ഡ് വേട്ടയാടുന്നു’; ഹാല്‍ സിനിമയ്ക്ക് എതിരായ നടപടിയില്‍ സിനിമ സംഘടനകള്‍ രംഗത്ത്
‘ഹാല്‍ സിനിമയ്ക്ക് എതിരായ സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ ഫെഫ്കയും പ്രൊഡ്യൂസേഴസ് അസോസിയേഷനും രംഗത്ത്. മലയാള സിനിമയെ മാത്രം സെന്‍സര്‍ ബോര്‍ഡ് വേട്ടയാടുകയാണെന്ന് സിബി മലയില്‍ ട്വന്റിഫോറിനോട് പറഞ്ഞു. സെന്‍സര്‍ ബോര്‍ഡിനെതിരെ വീണ്ടും സമരം നടത്തേണ്ട സാഹചര്യമാണെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബി രാഗേഷ് പറഞ്ഞു. ഹാല്‍ സിനിമയ്‌ക്കെതിരായ സെന്‍സര്‍ ബോര്‍ഡിന്റെ കടുംവെട്ടിനു പിന്നാലെ രൂക്ഷമായ പ്രതികരണവുമായാണ് ഫെഫ്കയും പ്രൊഡ്യൂസസ് അസോസിയേഷനും രംഗത്തുവന്നിരിക്കുന്നത്. സിനിമയില്‍ ഉപയോഗിക്കേണ്ട വാക്കുകളുടെ നിയമാവലി സെന്‍സര്‍ ബോര്‍ഡ് നല്‍കിയാല്‍ നന്നാകും എന്ന് സിബി മലയില്‍ പറഞ്ഞു. വാക്കുകള്‍ക്കും ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കും നിയന്ത്രണം കൊണ്ടുവരികയാണെങ്കില്‍…
Read More » -
Face to Face
എമ്പുരാൻ ചിത്രത്തിൻ്റെ ബഡ്ജറ്റ് നിങ്ങളുടെ ഊഹത്തിനേക്കാൾ കുറവായിരിക്കും: പൃഥ്വിരാജ്
മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ലൂസിഫർ. ചിത്രത്തിൻ്റെ തിരക്കഥയെഴുതിയത് മുരളി ഗോപിയാണ്. ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാൻ മാർച്ച് 27ന് പുറത്തിറങ്ങുകയാണ്. ചിത്രത്തിൻ്റെ പ്രഖ്യാപനം വന്നതുമുതൽ സിനിമാപ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. ഇപ്പോൾ ചിത്രത്തിൻ്റെ ബഡ്ജറ്റിനെ കുറിച്ച് സംസാരിക്കുകയാണ് എമ്പുരാൻ്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്. എമ്പുരാൻ സിനിമയുടെ ബഡ്ജറ്റ് സിനിമയുടെ അണിയറപ്രവർത്തകർ ആരും എവിടെയും പറഞ്ഞിട്ടില്ലെന്ന് പറയുകയാണ് പൃഥ്വിരാജ്. സിനിമ കാണുമ്പോൾ നിങ്ങൾക്ക് തോന്നുന്ന ബഡ്ജറ്റ് എത്രയാണോ അതാണ് ചിത്രത്തിൻ്റെ ബഡ്ജറ്റ് എന്നാണ് പൃഥ്വിരാജ് പറയുന്നത്. എന്നാൽ നിങ്ങളുടെ ഊഹം യഥാർത്ഥ ബഡ്ജറ്റിനേക്കാൾ കൂടുലായിരിക്കും…
Read More »