malappuram

  • News

    നിപ; മലപ്പുറത്ത് സമ്പർക്ക പട്ടികയിൽ ഉള്ളത് 228 പേർ

    സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. 5 പേര്‍ ഐസിയു ചികിത്സയിലുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ നെഗറ്റീവായിട്ടുണ്ട്. പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. ‌ പാലക്കാട് 61 ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 87 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്, പ്രദേശത്ത് പനി സര്‍വൈലന്‍സ് നടത്താന്‍ നിര്‍ദേശം നല്‍കി. മാനസിക പിന്തുണ ഉറപ്പാക്കണം. പാലക്കാട്…

    Read More »
  • News

    മലപ്പുറത്ത് ഒരു വയസുകാരന്‍ മരിച്ചത് മഞ്ഞപ്പിത്തം മൂലം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

    മലപ്പുറം പാങ്ങില്‍ ഒരു വയസുകാരന്‍ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്നെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സാമ്പിള്‍ രാസപരിശോധന ഫലം വന്നതിനു ശേഷം തുടര്‍ നടപടികളിലേക്ക് പൊലീസ് കടക്കും. കുഞ്ഞിന് മാതാപിതാക്കള്‍ ചികിത്സ നല്‍കിയില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. കോട്ടക്കല്‍ സ്വദേശികളായ നവാസ് – ഹിറ ഹറീറ ദമ്പതിമാരുടെ മകന്‍ ഇസെന്‍ ഇര്‍ഹാന്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍. പടിഞ്ഞാറ്റുമുറി ജുമാമസ്ജിദില്‍ ആയിരുന്നു കുട്ടിയുടെ മൃതദേഹം ഖബറടക്കിയത്. വാടകക്ക് താമസിക്കുന്ന കോട്ടക്കലിലെ വീട്ടില്‍ വെച്ചായിരുന്നു മരണം.…

    Read More »
  • News

    മലപ്പുറത്ത് 9 മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റു; വിറ്റതും വാങ്ങിയതും തമിഴ്‌നാട് സ്വദേശികള്‍

    മലപ്പുറം തിരൂരില്‍ 9 മാസം പ്രായമായ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം. മാതാപിതാക്കള്‍ ഒന്നര ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ വിറ്റതും വാങ്ങിയതും തമിഴ്‌നാട് സ്വദേശികളാണ്. കുഞ്ഞിനെ തിരൂര്‍ പൊലീസ് രക്ഷിച്ചു. കുഞ്ഞിന്റെ അമ്മ കീര്‍ത്തന,രണ്ടാനച്ഛന്‍ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇട നിലക്കാരായ ശെന്തില്‍ കുമാര്‍, പ്രേമലത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് കുഞ്ഞിനെ വാങ്ങിയതെന്ന് തമിഴ്‌നാട് സ്വദേശികള്‍ അറിയിച്ചു. കുഞ്ഞിനെ വാങ്ങിയവരും വിറ്റവരും കേരളത്തിലാണ് ജോലി ചെയ്ത് വരുന്നത്. തിരൂരിലെ ഒരു വാടക ക്വാട്ടേഴ്‌സിലാണ് കുട്ടിയുടെ…

    Read More »
  • News

    ദേശീയപാതയിലെ തകര്‍ച്ച: കാരണം മണ്ണിന് ദൃഢതയില്ലായ്മയെന്ന് NHAI ഇടക്കാല റിപ്പോര്‍ട്ട്

    മലപ്പുറം കൂരിയാട് ദേശീയപാതയുടെ തകര്‍ച്ചക്ക് കാരണം മണ്ണിന്റെ ദൃഢതക്കുറവുമൂലമെന്ന് ദേശീയപാത അതോറിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ട്.ഹൈക്കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പഴിചാരല്‍ അല്ല പരിഹാരമാണ് വേണ്ടതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. ദൃഢത കുറവുള്ള മണ്ണ് ഉപയോഗിച്ച് റോഡിന്റെ അടിസ്ഥാന നിര്‍മ്മാണം നടത്തി. റോഡിന് സമീപം വെള്ളം കെട്ടിക്കിടുന്നതും കൂരിയാട് ദേശീയപാതയുടെ തകര്‍ച്ചക്ക് കാരണമായെന്നാണ് ഐഐടി വിദഗ്ധരുടെ കണ്ടെത്തല്‍. കരാറുകാര്‍ക്കും പ്രോജക്ട് കണ്‍സള്‍ട്ടന്‍സിയ്ക്കും ഗുരുതര വീഴ്ച സംഭവിച്ചെന്നും ദേശീയപാത അതോറിറ്റി ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. പുലിയാട് സര്‍വീസ് റോഡ് ഉടന്‍ തുറന്നു…

    Read More »
  • News

    മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം; ഭർത്താവ് സിറാജുദ്ദീന് ജാമ്യം

    മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ റിമാൻഡിലായിരുന്ന ഭർത്താവ് സിറാജുദ്ധീന് മഞ്ചേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. പ്രതിക്ക് മുൻ ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തതും പ്രതിയെ കസ്റ്റഡിയിൽ നിർത്തി വിചാരണ ചെയ്യണമെന്ന് പ്രോസിക്യൂഷൻ ആവശ്യമുന്നയിക്കാത്തതും പരിഗണിച്ചായിരുന്നു പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി സിറാജുദ്ധീന് ജാമ്യം അനുവദിച്ചത്. പെരുമ്പാവൂര്‍ സ്വദേശിയായ അസ്മ തന്റെ അഞ്ചാമത്തെ പ്രസവത്തിനിടെ അമിത രക്തസ്രാവത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. പ്രസവ സമയത്തുതന്നെ അസ്മ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവ് സിറാജുദ്ദീന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാന്‍ തയ്യാറായില്ല. കുഞ്ഞിന് ജന്മം…

    Read More »
  • News

    ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് കൂറ്റന്‍ ആല്‍മരം കടപുഴകി വീണു; നിരവധി പേര്‍ക്ക് പരിക്ക്

    ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണ് അപകടം (bus accident). നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അപകടത്തില്‍ ബസിന്റെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പിന്‍ സീറ്റിനിടയില്‍ കുടുങ്ങിയ യുവാവിനെ അരമണിക്കൂറോളം പരിശ്രമിച്ചാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് 4.30ന് പട്ടിക്കാട് – വടപുറം സംസ്ഥാനപാതയില്‍ വണ്ടൂരിനും പോരൂരിനും ഇടയില്‍ പുളിയക്കോട് ആണ് അപകടമുണ്ടായത്. പെരിന്തല്‍മണ്ണ ഭാഗത്തുനിന്നു വഴിക്കടവിലേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. റോഡരികിലെ മരം വീഴുന്നത് കണ്ട് ബസ് അരികിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍…

    Read More »
  • News

    റെഡ് അലര്‍ട്ട്: മലപ്പുറത്തെ ആഢ്യന്‍പാറ, കേരളാംകുണ്ട് വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം വിലക്കി

    കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ആഢ്യന്‍പാറ വെള്ളച്ചാട്ടം, കരുവാരകുണ്ടിലെ കേരളാംകുണ്ട് വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം വിലക്കി. തീരദേശ, പുഴയോര ഡെസ്റ്റിനേഷനുകളിലും അപകടസാധ്യതയുള്ള മറ്റ് പാര്‍ക്കുകളിലും ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 25, 26 തീയതികളില്‍ മലപ്പുറം ജില്ലയില്‍ ഒറ്റപ്പെട്ട അതിതീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വെള്ളി, ശനി ദിവസങ്ങളില്‍ മലപ്പുറം ജില്ലയില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴ മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം ജില്ലാ…

    Read More »
  • News

    മലപ്പുറത്ത് യുവാവിനെ പുലി കടിച്ചുകൊന്നു; മരിച്ചത് ടാപ്പിങ് തൊഴിലാളി

    മലപ്പുറം കാളികാവില്‍ യുവാവിനെ പുലി കടിച്ചുകൊന്നു. ടാപ്പിങ്ങിനിടെ ഉള്‍ക്കാട്ടിലേക്ക് കടിച്ചുകൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ടാപ്പിങ് തൊഴിലാളിയായ ഗഫൂറാണ് മരിച്ചത്. പുലര്‍ച്ചെയാണ് ടാപ്പിങ് തൊഴിലാളികള്‍ക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായത്. ഗഫൂറിന്റെ കഴുത്തില്‍ കടിച്ച് പുലി ഉള്‍ക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. വനത്തോടു ചേര്‍ന്നുള്ള തോട്ടത്തില്‍ ടാപ്പിങ് നടത്തുന്നതിനിടെയായിരുന്നു പുലിയുടെ ആക്രമണം. കരുവാരക്കുണ്ടുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് കാളിയാര്‍. ഇത് ഒരു ഉള്‍പ്രദേശമാണ്. റോഡില്‍ നിന്ന് അഞ്ചാറു കിലോമീറ്റര്‍ ഉള്ളിലുള്ള പ്രദേശമാണിത്. വാഹനസൗകര്യം ഉള്ള സ്ഥലമല്ല. പെട്ടെന്നായിരുന്നു പുലിയുടെ ആക്രമണം ഉണ്ടായത് എന്ന് മറ്റു ടാപ്പിങ്…

    Read More »
  • News

    നിപ: രോഗിയുടെ നില ഗുരുതരം, മോണോക്ലോണല്‍ ആന്റിബോഡി നല്‍കിത്തുടങ്ങി

    നിപ സ്ഥിരീകരിച്ചു സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വളാഞ്ചേരി സ്വദേശിക്ക് പുനെയില്‍ നിന്നെത്തിച്ച മോണോക്ലോണല്‍ ആന്റി ബോഡി നല്‍കിത്തുടങ്ങി. തീവ്രപരിചരണ വിഭാഗത്തിലെ പ്രത്യേക ഐസൊലേഷനില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ഇവരുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. രോഗിക്ക് മോണോക്ലോണല്‍ ആന്റി ബോഡി നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡാണ് തീരുമാനിച്ചത്. തുടര്‍ന്ന് പുനെയില്‍നിന്നു വിമാനമാര്‍ഗം കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ച ആന്റി ബോഡി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചു. അവിടെ നിന്ന് പ്രത്യേക വാഹനത്തില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിച്ചത്. ഉച്ചയോടെ രോഗിക്ക് കുത്തിവച്ചു. നിലവില്‍ ഇവര്‍…

    Read More »
  • Uncategorized

    മലപ്പുറത്തെ നിപ; ആറ് പേരുടെ പരിശോധനഫലം നെഗറ്റീവ്

    മലപ്പുറം വളാഞ്ചേരിയിൽ രോഗലക്ഷണങ്ങൾ കാണിച്ച ആറു പേർക്കും നിപ നെഗറ്റീവ്. സംസ്ഥാനത്ത് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്. 49 പേരാണ് രോഗിയുമായി സമ്പർക്കത്തിൽ ഉള്ളത്. 45 പേർ ഹൈറിസ്ക്ക് കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിൽത്തന്നെ 12 പേർ വീട്ടിലുള്ളവരാണ്. നിപ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. നിപയുടെ ഉറവിടം കണ്ടെത്താനുള്ള സംയുക്ത പരിശോധന ആരംഭിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി. റൂട്ട് മാപ്പ് പ്രകാരം ഏപ്രിൽ 25നാണ് 42…

    Read More »
Back to top button