M Swaraj
-
News
സ്വരാജ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും; വി ശിവന്‍കുട്ടി
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വരാജിനെ സ്ഥാനാര്‍ത്ഥിയാക്കിയത് മുതല്‍ അംഗീകാരം കൂടിക്കൂടി വരുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. അതിശയോക്തി അല്ല. സ്വരാജിന് നെഗറ്റീവ് വോട്ടുകള്‍ ഇല്ല. എതിരാളികള്‍ക്ക് നെഗറ്റീവ് വോട്ടുകള്‍ മാത്രമേയുള്ളൂ. എം സ്വരാജ് വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു. ഗവര്‍ണര്‍ താനിരിക്കുന്ന സ്ഥാനത്തെ ബഹുമാനിക്കണം. രാജ്യത്തെ മുഴുവന്‍ കാവിവല്‍ക്കരിക്കുമ്പോള്‍ രാജ്ഭവനേ കാവിവല്‍ക്കരിക്കുന്നതില്‍ അതിശയോക്തിയില്ല. കാവിവല്‍ക്കരണത്തിനു വേണ്ടിയല്ല രാഷ്ട്രപതി അദ്ദേഹത്തെ ഗവര്‍ണര്‍ ആക്കിയത് എന്ന് തിരിച്ചറിയണം. വന്ന ആദ്യ ആഴ്ചകളില്‍ അദ്ദേഹം നല്ല കുട്ടിയായിരുന്നു. അങ്ങനെ തുടരുന്നതാണ് നല്ലത്. ഹൈസ്‌കൂള്‍ സമയമാറ്റം,നിലവില്‍ യാതൊരു പരാതിയും…
Read More » -
News
നിലമ്പൂരിൽ പരസ്യപ്രചരണത്തിന് കൊട്ടിക്കലാശം, ഇനി നിശബ്ദ പ്രചരണം
മഴയിലും ചോരാത്ത ആവേശത്തോടെ നിലമ്പൂരിൽ കൊട്ടിക്കലാശം കൊടിയിറങ്ങി. മൂന്നാഴ്ച നീണ്ട പ്രചാരണത്തിനാണ് നിലമ്പൂർ അങ്ങാടിയിൽ സമാപനമായത്. റോഡ് ഷോയോടെയാണ് മൂന്ന് സ്ഥാനാർത്ഥികളും നഗരത്തിലേക്ക് എത്തിയത്. പി വി അൻവർ കലാശക്കൊട്ട് ഒഴിവാക്കി പരസ്യപ്രചാരണത്തിന്റെ അവസാനമണിക്കൂറിൽ വോട്ടർമാരെ നേരിട്ടു കണ്ടു. വൈകിട്ട് മൂന്ന് മണിയോടെ പ്രവർത്തകർ താളവും മേളവുമായി പ്രചാരണം കൊഴുപ്പിക്കാനെത്തി. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് പിന്തുണയുമായി ഡിസിസി പ്രസിഡന്റ് വി എസ് ജോയി, ഷാഫി പറമ്പിൽ എം. പി, യുഡിഎഫ് എംഎൽഎമാർ എന്നിവർ അണിചേർന്നു. എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജിനൊപ്പം മന്ത്രി മുഹമ്മദ്…
Read More » -
News
ആത്മവിശ്വാസത്തിൽ സിപിഐഎം; സ്വരാജിന് വിജയസാധ്യതയെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ വിലയിരുത്തൽ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജിന് വിജയ സാധ്യതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ വിലയിരുത്തൽ. വലിയ ഭൂരിപക്ഷത്തിലല്ലെങ്കിലും നിലമ്പൂരിൽ എൽഡിഎഫ് വിജയിക്കുമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്. പ്രചാരണ രംഗത്തും ഇടതുമുന്നണി മുന്നിലാണ്. അൻവർ പിടിക്കുന്ന വോട്ടുകൾ നിർണായകമാണെന്നാണ് സിപിഐഎം സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്. പി വി അൻവർ പിടിക്കുക യുഡിഎഫ് വോട്ടുകളായിരിക്കുമെന്നും സിപിഐഎം കണക്ക് കൂട്ടുന്നു. അൻവറിന്റെ പ്രവർത്തനം മന്ദഗതിയിലെന്നും സിപിഐഎം സെക്രട്ടറിയേറ്റിൻ്റെ വിലയിരുത്തൽ. ഇന്ന് രാവിലെ പത്ത് മണിക്ക് നിലമ്പൂരിലായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കളെല്ലാം…
Read More » -
News
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ എന്നിവർ സ്വരാജിനൊപ്പമുണ്ടായിരുന്നു. എൽഡിഎഫ് പ്രവർത്തകർക്കൊപ്പം പ്രകടനമായി എത്തിയാണ് എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായ വാഹന പര്യടനം തുടരുകയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എം സ്വരാജ് എത്തിയത്. ഇന്നത്തെ വാഹന പര്യടനം രാവിലെ 8ന് നിലമ്പൂർ കോവിലകത്തുമുറിയിൽ നിന്ന് ആരംഭിച്ചിരുന്നു. വാഹനപര്യടനം ഉച്ചക്ക് 3ന് തോണിപൊയിലിൽ നിന്ന് പുനരാരംഭിക്കുന്ന പര്യടനം രാത്രി…
Read More » -
News
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം സ്വരാജ്
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഇതോടെ നിലമ്പൂരില്‍ മത്സരം കടുക്കും. രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരിൽ നടക്കാൻ പോകുന്നതെന്നും പി വി അൻവർ പാർട്ടിയെ ഒറ്റുകൊടുത്ത യൂദാസ് ആണെന്നും എം വി ഗോവിന്ദൻ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ചു. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ് നിലമ്പൂര്‍. സഖാവ് കുഞ്ഞാലിയുടെ നാടാണ്. പി വി അന്‍വര്‍ ഇടതുമുന്നണിയെ വഞ്ചിച്ചു. കാല് പിടിക്കുമ്പോള്‍ മുഖത്ത്…
Read More »